Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
അത്ഭുത നേട്ടങ്ങള്‍ അപ്രതീക്ഷിതമായി അരികിലെത്തും, ഇന്ന് ഭാഗ്യോദയം നേടുന്ന 5 രാശി
നവംബര്‍ 25 ശനിയാഴ്ച, ചന്ദ്രന് ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയും ഈ ദിവസം പ്രദോഷ തിഥി വ്രതവും ആചരിക്കും. പ്രദോഷ തിഥി ശനിയാഴ്ച വരുന്നതിനാല്‍ ശനി പ്രദോഷ വ്രതം എന്നറിയപ്പെടും. ശനി പ്രദോഷ തിഥിയില്‍ ശനി ശശ രാജയോഗം, രവിയോഗം, ആദിത്യ മംഗളയോഗം, അശതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം രൂപപ്പെടുന്നു. അതിനാല്‍ ഇന്നത്തെ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം ശനിയാഴ്ച രൂപപ്പെടുന്ന ഈ ശുഭകരമായ യോഗത്തില്‍ നിന്ന് അഞ്ച് രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ഈ രാശിക്കാരുടെ കുടുംബ പ്രശ്നങ്ങള്‍ കുറയുകയും തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാവുകയും ചെയ്യും. ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തിപ്പെടുകയും ശനിദോഷത്തിന്റെ അശുഭഫലങ്ങള്‍ കുറയുകയും ചെയ്യുന്നു. നവംബര്‍ 25 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
നവംബര്‍ 25 മിഥുന രാശിക്കാര്‍ക്ക് രവിയോഗം മൂലം ഗുണം ചെയ്യും. മിഥുനം രാശിക്കാര്‍ക്ക് സന്തോഷം വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് ചില നല്ല വിവാഹ ആലോചനകള്‍ വന്നേക്കാം. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും, അത് നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. പിതാവുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അത് അവസാനിച്ചേക്കാം. ശനിദേവന്റെ കൃപയാല്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും, കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ പ്രതീക്ഷയ്ക്കനുസൃതമായി ബിസിനസ്സ് നടക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. കൂടാതെ നിങ്ങള്‍ക്ക് ഇന്ന് ചില പ്രത്യേക ആളുകളെയും കണ്ടുമുട്ടാനാകും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ നിഴല്‍ കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
കന്നി
നവംബര്‍ 25 ആദിത്യ മംഗളയോഗം മൂലം കന്നി രാശിക്കാര്‍ക്ക് ശുഭമാണ്. കന്നി രാശിക്കാര്‍ക്ക് ഇന്ന് നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കും, വീടോ വാഹനമോ വാങ്ങുന്നതിനുള്ള ശുഭ അവസരങ്ങള്‍ ഉണ്ടാകും. വിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ ജോലി നശിപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെങ്കിലും അവരെയെല്ലാം പൂര്‍ണ്ണമായും പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓഫീസില്‍ ജോലി ചെയ്യുന്ന ആളുകളുടെ പ്രവൃത്തിക്ക് അഭിനന്ദനം ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഉള്ളില്‍ മനുഷ്യസ്നേഹം വളര്‍ത്തുകയും മാനസിക സമാധാനം നല്‍കുകയും ചെയ്യും. നിങ്ങള്‍ പങ്കാളിത്തത്തോടെ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും നല്ലതായിരിക്കും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനിദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നവംബര്‍ 25 അനുകൂലമായിരിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നു, അതുവഴി നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. സാമൂഹിക ബഹുമാനം ലഭിക്കുന്നത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചില പ്രത്യേക ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. വളരെക്കാലത്തിനുശേഷം, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനാകും. ഈ രാശിചിഹ്നത്തിലെ വ്യാപാരികള്‍ ഇന്ന് ലാഭകരമായ ദിവസമാണ്. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാക്കുകയും ചെയ്യും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി ശനിയാഴ്ച കറുത്ത വസ്ത്രങ്ങള്‍, ഇരുമ്പ് പാത്രങ്ങള്‍, ഉഴുന്ന്, പുതപ്പ് മുതലായവ ദാനം ചെയ്യുക.
മകരം
നവംബര്‍ 25 അശതി നക്ഷത്രം ആയതിനാല്‍ മകരം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മകരം രാശിക്കാര്‍ക്ക് രാവിലെ ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അതിനാല്‍ ദിവസം മുഴുവന്‍ സന്തോഷകരമായിരിക്കും. ജോലിയുള്ള ആളുകള്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ ഒരു അഭിമുഖത്തിന് പോകാനാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെ ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും. നിങ്ങളുടെ എതിരാളികള്‍ക്കെതിരെ നിങ്ങള്‍ക്ക് മികച്ച വിജയവും ലഭിക്കും. കുറച്ചുകാലമായി നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, അവയ്ക്ക് പരിഹാരം കാണാനായേക്കാം. അത് നിങ്ങളുടെ ധൈര്യം വര്‍ദ്ധിപ്പിക്കുകയും മുന്നോട്ട് പോകാന്‍ ദിശാബോധം നല്‍കുകയും ചെയ്യും. കുടുംബത്തില്‍ നല്ല അന്തരീക്ഷം ഉണ്ടാകും.
പരിഹാരം: മാനസിക സമാധാനത്തിനായി എല്ലാ ശനിയാഴ്ചയും ഉറുമ്പുകള്‍ക്ക് മാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നവംബര്‍ 25 ശുഭകരമായ യോഗം മൂലം അനുകൂല ദിവസമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം ഏതെങ്കിലും മതപരമായ സ്ഥലത്തേക്ക് ഒരു യാത്ര പോകാനായേക്കാം. ശനിദേവന്റെ കൃപയാല്‍ നിരവധി പുതിയ ബിസിനസ്സ് പ്ലാനുകള്‍ നിങ്ങളുടെ മനസ്സിലേക്ക് വരും. ജോലിസ്ഥലത്ത് തൊഴില്‍ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ക്ക് വളരെ ഇഷ്ടമുള്ള ജോലി ചെയ്യാന്‍ അവസരം ലഭിക്കും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും മത്സര പരീക്ഷകള്‍ക്കായി കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കില്, ഇന്ന് നിങ്ങള്‍ക്ക് ചിലരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും, നിങ്ങളുടെ ഇണയുടെ പെരുമാറ്റം നിങ്ങളെ സന്തോഷിപ്പിക്കും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ശനി ചാലിസ ചൊല്ലുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











