Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദോഷകാലം കഴിഞ്ഞില്ല; ഈ വര്‍ഷം മാത്രമല്ല, 2024ലും 2025ലും ശനിദോഷം നേരിടേണ്ട രാശിക്കാര്‍
ശനി എന്ന പേര് കേട്ടാല്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. കാരണം ജ്യോതിഷത്തില്‍ ശനിയെ ഒരു ഭയാനകമായ ഗ്രഹമായി കണക്കാക്കുന്നു. ശനി ആരോടും കരുണ കാണിക്കില്ല. നിയമങ്ങള്‍, അച്ചടക്കം, ദയ, ദാനധര്‍മ്മം മുതലായവയില്‍ നിന്ന് അകന്നു നില്ക്കുന്നവരോട് ഒരു ഔദാര്യവും ശനി കാണിക്കില്ല. മനുഷ്യര്‍ക്ക് അവരുടെ കര്‍മ്മഫലം നല്‍കുന്നത് ശനിയാണ്. കര്‍മ്മ പ്രകാരം ശനി ഒരു വ്യക്തിക്ക് ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ നല്കുന്നു.
ശനിയുടെ ഈ ഗുണം കാരണം, ശനിയെ കലിയുഗത്തിന്റെ ന്യായാധിപന് അല്ലെങ്കില്‍ കര്മ്മാധിപന് എന്നൊക്കെ വിളിക്കുന്നു. ശനി ദേവനെ എപ്പോഴും സന്തോഷത്തോടെ വയ്ക്കണം. അല്ലെങ്കില്‍ പലവിധത്തിലുള്ള ശനിദോഷം നിങ്ങളെ ബാധിച്ചേക്കാം. ഏഴരശനി, കണ്ടകശനി, ശനി ധയ്യ, ശനി മഹാദശ എന്നിവ ഒരു വ്യക്തിക്ക് ജീവിതത്തില്‍ പലവിധ ദുരിതങ്ങള്‍ സമ്മാനിക്കുന്നു. ശനിയുടെ ദോഷഫലങ്ങള്‍ വരുംവര്‍ഷത്തിലും നേരിടേണ്ടി വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ശനിയുടെ ഏഴരശനി കാലം 2023ല്‍
മകരം -അവസാന ഘട്ടം
കുംഭം -മധ്യ ഘട്ടം
മീനം - ആദ്യ ഘട്ടം
കര്‍ക്കടകം - ശനി ധയ്യ
വൃശ്ചികം - ശനി ധയ്യ
ശനി നേര്‍രേഖാ സഞ്ചാരം
ജ്യോതിഷപരമായ കണക്കുകൂട്ടലുകള്‍ അനുസരിച്ച് നിലവില്‍ ശനി വക്രമൗഢ്യത്തിലാണ്. ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. 2023 ജൂണ്‍ 17നാണ് കുംഭ രാശിയില്‍ ശനി പിന്നോട്ട് സഞ്ചരിക്കാന്‍ തുടങ്ങിയത്. പഞ്ചാംഗം പ്രകാരം 2023 നവംബര്‍ 4ന് ശനി നേര്‍രേഖയിലേക്ക് മടങ്ങിയെത്തും. ഈ സമയം മുതല്‍ കുംഭം രാശിയില്‍ ശനി നേരിട്ട് സഞ്ചരിച്ചുതുടങ്ങും.
ശനിമാറ്റം 2023
2024ല്‍ ശനി സംക്രമണം അല്ലെങ്കില്‍ ശനിയുടെ രാശിമാറ്റം എപ്പോഴാണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പലരും ആഗ്രഹിക്കുന്നു. എന്നാല്‍ 2024 വര്‍ഷത്തില്‍ ശനിയുടെ രാശി മാറാന്‍ പോകുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പഞ്ചാംഗത്തിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് 2024ല്‍ ശനി അതിന്റെ രാശിയില്‍ മാറ്റം വരുത്തുന്നില്ല. 2024ലും 2025ലും ശനി കുംഭം രാശിയിലായിരിക്കും സഞ്ചരിക്കുക.
2025 ജൂണ്‍ 29ന് ശനി മീനം രാശിയിലേക്ക് മാറും. മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് 2025ല്‍ ശനിയുടെ ഏഴരശനി കാലഘട്ടത്തില്‍ നിന്ന് വലിയ തോതില്‍ ആശ്വാസം ലഭിക്കും. മീനരാശിയിലെ ഏഴരശനി കാലത്തിന്റെ ആദ്യഘട്ടം 2030 ഏപ്രില്‍ 7ന് അവസാനിക്കും.

ഈ രാശിക്ക് ശനിദൃഷ്ടി
കര്‍ക്കടകം, വൃശ്ചികം, മകരം, കുംഭം, മീനം എന്നീ രാശികളിലാണ് ശനിയുടെ ദൃഷ്ടി. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനി കോപിക്കാതിരിക്കാനും ശുഭഫലങ്ങള്‍ നല്‍കാനും ഈ കാര്യങ്ങള്‍ ഓര്‍ക്കുക.
ശനിദേവന് എങ്ങനെ സന്തോഷിക്കുന്നു
കഠിനാധ്വാനം- കഠിനാധ്വാനികളായ ആളുകളെയാണ് ശനി പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് മടിയന്മാരിലും ഇന്നത്തെ ജോലി നാളത്തേക്ക് മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്നവരിലും ശനി കോപിക്കുന്നു. ശനിദേവന് ഇത്തരക്കാരോട് ക്ഷമിക്കില്ല. കഠിനമായ ശിക്ഷയും നല്കുന്നു. അതിനാല്‍ കഠിനാധ്വാനം ഒരു ശീലമാക്കുക.
വെല്ലുവിളികളെ ഭയപ്പെടരുത് - ഒരു പരീക്ഷയെയും വെല്ലുവിളിയെയും ഭയപ്പെടേണ്ടതില്ല. വെല്ലുവിളികളെ ധീരമായി നേരിടുന്നവര്‍ക്ക് തന്റെ ശനിദശ, ഏഴര ശനി, ശനിധയ്യ സമയത്ത് ശനിദേവന് ശുഭ ഫലങ്ങള്‍ നല്കുന്നു.
ദുര്‍ബലരായ ആളുകളെ സഹായിക്കുക- ദുര്‍ബലരായ ആളുകളെ എപ്പോഴും സഹായിക്കുന്നവരില്‍ ശനിദേവന് വളരെ സന്തുഷ്ടനാകുന്നു. സമയം വരുമ്പോള്‍ ഇവര്‍ക്ക് ശനി അത്ഭുതകരമായ ഫലങ്ങള്‍ നല്കുന്നു.
ശനിദോഷ പ്രതിവിധികള്‍
* ഭഗവത്ഗീത ചൊല്ലുക
* ഹനുമാന് സ്വാമിയെ ആരാധിക്കുക
* ശനിയാഴ്ച ശനിദേവന് കടുകെണ്ണ സമര്‍പ്പിക്കുക.
* ശനി മന്ത്രങ്ങള്‍ ജപിക്കുക
* കുഷ്ഠരോഗികളെ പരിപാലിക്കുക
* ആല്‍മരത്തെ ആരാധിക്കുക
* ദാനകര്‍മ്മങ്ങള്‍ ചെയ്യുക
* ശനീശ്വരക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
