ദോഷങ്ങള്‍ കടുക്കുന്ന ഏഴരശനി കാലം, ശനി ബാധിച്ചാല്‍ ദുരിത ജീവിതം; മേടം-മീനം ദോഷഫല സമയം

ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്വാധീനമുണ്ട്. ജ്യോതിഷത്തില്‍ ആകെ 9 ഗ്രഹങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, നിഴല്‍ ഗ്രഹങ്ങളായ രാഹു-കേതു എന്നിവയാണ് നവഗ്രഹങ്ങളായി കണക്കാക്കുന്നത്. ഈ ഗ്രഹങ്ങള്‍ക്കെല്ലാം ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം, സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. ഈ ഗ്രഹങ്ങളുടെ സംക്രമണത്തെ രാശിമാറ്റം എന്നും വിളിക്കുന്നു.

എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷത്തോളം ശനി ഏതെങ്കിലും ഒരു രാശിയില്‍ നില്‍ക്കുന്നു. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. 2024-ല്‍ ശനി കുംഭം രാശിയിലാണ് നില്‍ക്കുന്നത്. അതിനാല്‍ത്തന്നെ ചില രാശിക്കാര്‍ക്ക് ഈ സമയം ശനിയുടെ ഏഴരശനി കാലമാണ്. ഏതൊക്കെ രാശിക്കാരിലാണ് ഈ സമയം ഏഴരശനി ദോഷം എന്നും ശനിദേവ ശാന്തിക്കായി എന്തൊക്കെ പ്രതിവിധകള്‍ ചെയ്യണമെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

shani sade sati, sade sati effects

എന്താണ് ശനിയുടെ ഏഴരശനി ദോഷം

ജ്യോതിഷപ്രകാരം ശനി വളരെ ക്രൂരനും പാപപൂര്‍ണവുമായ ഗ്രഹമാണ്. ശനി ദേവന്‍ രാശി മാറുമ്പോഴെല്ലാം ശനിയുടെ ദോഷഫലങ്ങള്‍ പല രാശികളിലും ആരംഭിക്കുന്നു. ഏഴര ശനിയും ശനി ദശയും രണ്ടും രണ്ടാണ്. ഏഴര ശനി ഏഴര വര്‍ഷക്കാലമാണ് ഉണ്ടാവുന്നത്. ആയുര്‍ദൈര്‍ഘ്യം അനുസരിച്ച് ആളുകളില്‍ രണ്ടോ മൂന്നോ തവണ ഏഴര ശനി കടന്നു വരാം. എന്നാല്‍ ഏഴര ശനി ഫലങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. ജ്യോതിഷത്തിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ശനി സംക്രമിക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ ജന്മരാശിയില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത രാശിയും പന്ത്രണ്ടാം സ്ഥാനവും ശനിയുടെ ഏഴര ശനിയുടെ സ്വാധീനത്തിലാണ്. ഈ മൂന്ന് രാശികളും കടക്കാന്‍ ശനിക്ക് ഏകദേശം ഏഴര വര്‍ഷമെടുക്കും.

2024ല്‍ ശനിയുടെ ഏഴരശനി കാലം

എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷം കൊണ്ടാണ് ശനി അതിന്റെ രാശി മാറ്റുന്നത്. ശനിദേവന്‍ കഴിഞ്ഞ വര്‍ഷം അതായത് 2023 ജനുവരി 17 ന് കുംഭ രാശിയില്‍ പ്രവേശിച്ചു. അന്നുമുതല്‍ ഇന്നുവരെ ശനി ഈ രാശിയിലാണ് ഉള്ളത്. 2024-ല്‍ ശനിയുടെ രാശിയില്‍ മാറ്റമുണ്ടാകില്ല. വര്‍ഷം മുഴുവനും ശനി സ്വന്തം രാശിയായ കുംഭത്തില്‍ തുടരും. 2025 മാര്‍ച്ച് 29 ന് ശനി രാശി മാറി മീനരാശിയില്‍ പ്രവേശിക്കുകയും 2028 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. ശനി കുംഭത്തില്‍ നില്‍ക്കുന്നതിനാല്‍ മൂന്ന് രാശികളില്‍ ഇപ്പോള്‍ ശനിയുടെ ഏഴരശനിയും രണ്ട് രാശികളില്‍ കണ്ടകശനിയുടെ നടക്കുന്നു.

2024-ല്‍ ഈ രാശികളില്‍ ശനിയുടെ ദോഷഫലം

2024-ല്‍ ശനി കുംഭം രാശിയില്‍ നില്‍ക്കുന്നതിനാല്‍ മകരം, കുംഭം, മീനം രാശിക്കാരുടെ മേല്‍ ശനിയുടെ ഏഴരശനി ദോഷം ഉണ്ടാകും. മകരം രാശിക്കാര്‍ക്ക് ഏഴരശനിയുടെ അവസാനഘട്ടമാണ് നടക്കുന്നത്. കുംഭം രാശിക്കാര്‍ക്ക് ഏഴരശനിയുടെ രണ്ടാം ഘട്ടവും മീനരാശിക്കാര്‍ക്ക് ഏഴരശനിയുടെ ആദ്യ ഘട്ടവും തുടരുന്നു. 2024-ല്‍ ശനിയുടെ കണ്ടകശനി സ്വാധീനം കര്‍ക്കടകം, വൃശ്ചികം രാശിക്കാരിലാണ്.

രാശികളില്‍ ശനിയുടെ ഏഴരശനി കാലം

മേടം- 29 മാര്‍ച്ച് 2025 മുതല്‍ 31 മെയ് 2032 വരെ
ഇടവം- 3 ജൂണ്‍ 2027 മുതല്‍ 13 ജൂലൈ 2034 വരെ
മിഥുനം- 8 ഓഗസ്റ്റ് 2029 മുതല്‍ 27 ഓഗസ്റ്റ് 2036 വരെ
കര്‍ക്കടകം- 2032 മെയ് 31 മുതല്‍ 2038 ഒക്ടോബര്‍ 22 വരെ
ചിങ്ങം- 2034 ജൂലൈ 13 മുതല്‍ 2041 ജനുവരി 29 വരെ
കന്നി- 2036 ഓഗസ്റ്റ് 27 മുതല്‍ 2043 ഡിസംബര്‍ 12 വരെ
തുലാം- 2038 ഒക്ടോബര്‍ 22 മുതല്‍ 2046 ഡിസംബര്‍ 8 വരെ
വൃശ്ചികം- 2041 ജനുവരി 28 മുതല്‍ 2049 ഡിസംബര്‍ 3 വരെ
ധനു- 2023 ജനുവരി 17 നും തുടര്‍ന്ന് 2043 ഡിസംബര്‍ 12 മുതല്‍ 2049 ഡിസംബര്‍ 3 വരെയും
മകരം- 2025 മാര്‍ച്ച് 29ന് അവസാനിക്കും.
കുംഭം- 2022 ജനുവരി 24 മുതല്‍ 2027 ജൂണ്‍ 3 വരെ
മീനം- 2022 ഏപ്രില്‍ 29 മുതല്‍ 2025 മാര്‍ച്ച് 29 വരെ

ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍

ഹനുമാനെ ആരാധിക്കുക

ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ കുറക്കാനായി ദിവസവും ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ്. ഹനുമാന്‍ സ്വാമിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് എല്ലാത്തരം ദോഷഫലങ്ങളില്‍ നിന്നും മോചനം ലഭിക്കും. പതിവായി ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക. ഇതോടൊപ്പം ചൊവ്വാഴ്ച ദിവസം കഴിയുമെങ്കില്‍ രാമായണം വായിക്കുക. ചൊവ്വാഴ്ച ദിവസം ജാസ്മിന്‍ ഓയിലും കുങ്കുമവും ചാലിച്ച് പുരട്ടുക. ഇത് ശനി ദേവന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കും.

ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക

ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക. ജ്യോതിഷപ്രകാരം ശനിയാഴ്ച ദിവസം ശനി ഭഗവാന് കടുകെണ്ണ സമര്‍പ്പിക്കുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശനിദോഷം കുറയ്ക്കാന്‍ സാധിക്കും.

ശനി മന്ത്രം ജപിക്കുക

ജാതകത്തില്‍ നിന്ന് ശനിദോഷം, ഏഴരശനി, കണ്ടകശനി എന്നിവയുടെ ഫലം കുറയ്ക്കാന്‍, ഓം ശന്‍ ശനൈശ്ചരായ നമഃ എന്ന മന്ത്രം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് 108 തവണ ജപിക്കണം. ഇത് ശനിദേവന്റെ പ്രീതി നല്‍കും

ഈ വസ്തുക്കള്‍ ദാനം ചെയ്യുക

ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന്‍ സംതൃപ്തനാകുന്നു.

Story first published: Friday, March 1, 2024, 16:56 [IST]
X
Desktop Bottom Promotion