For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴരശനി ദോഷം ഇപ്പോള്‍ ഈ രാശിക്കാരില്‍; പ്രശ്‌നങ്ങള്‍ വിട്ടുമാറില്ല

|

ജ്യോതിഷത്തില്‍ ശനിയെ ഒരു നീചഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിദോഷം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും മനസില്‍ ഭയമുയരും. കാരണം, ജീവിതത്തില്‍ ശനിദോഷം എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കാലഘട്ടമാണ്. ഒരു വ്യക്തിയുടെ ജാതകവും ഗ്രഹസ്ഥാനങ്ങളും വിലയിരുത്തി ശനിയുടെ സ്ഥാനം അനുകൂലമാണോ വിപരീതമാണോ എന്ന് കണക്കാക്കാവുന്നതാണ്. ജ്യോതിഷത്തില്‍ ശനിയുടെ ദോഷഫലങ്ങളെ ഏഴരശനി, കണ്ടകശനി, ശനിദശാകാലം എന്നിങ്ങനെയൊക്കെയായി വിവരിക്കുന്നു.

Most read: ദുരിതകാലം നീങ്ങി മഹാഭാഗ്യം ഒപ്പമുണ്ടാകും; ശനിജയന്തിയില്‍ ആരാധന ഇങ്ങനെMost read: ദുരിതകാലം നീങ്ങി മഹാഭാഗ്യം ഒപ്പമുണ്ടാകും; ശനിജയന്തിയില്‍ ആരാധന ഇങ്ങനെ

കര്‍മ്മഫലങ്ങളുടെ ദാതാവ് എന്ന നിലയില്‍ എല്ലാവരുടെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ശനിയുടെ മോശം ദൃഷ്ടി പതിയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ പല കഷ്ടതകളും നേരിടേണ്ടിവരുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഭൂമിയില്‍ നിന്ന ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം കൂടിയാണിത്. സൂര്യനെ ഒരു തവണ ശനി പ്രദക്ഷിണം ചെയ്യുന്നത് ഇരുപത്തൊമ്പത് വര്‍ഷവും അഞ്ചരമാസവും കൊണ്ടാണ്. ജ്യോതിഷത്തില്‍ ഇത് മുപ്പത് വര്‍ഷമായിട്ടാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ കാലം ഒരു രാശിയില്‍ തന്നെ തുടരുന്ന ഗ്രഹവും ശനിയാണ്. ഏതാണ്ട് രണ്ടര വര്‍ഷത്തോളം ശനി ഏതെങ്കിലും ഒരു രാശിചക്രത്തില്‍ തന്നെ തുടരും. നിലവിലെ ഗ്രഹസ്ഥാനങ്ങള്‍ പ്രകാരം ഏഴരശനി നിലനില്‍ക്കുന്നത് മൂന്നു രാശിക്കാരിലാണ്. അവ ഏതൊക്കെയെന്നും ശനിദോഷം നീക്കാന്‍ പരിഹാരം എന്തൊക്കെയെന്നും ഇവിടെ വായിച്ചറിയാം.

നീതിയുടെ ദേവന്‍

നീതിയുടെ ദേവന്‍

നീതിമാനായതിനാലാണ് ശനിയെ നീതിയുടെ ദൈവം എന്ന് വിളിക്കുന്നത്. ഒരു വ്യക്തി സല്‍പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ശനി നല്ല ഫലങ്ങള്‍ നല്‍കുന്നു, അതേസമയം മോശം പ്രവര്‍ത്തികള്‍ക്ക് ശനിദേവന്‍ ശിക്ഷയും നല്‍കുന്നു. സാധാരണയായി ആളുകളില്‍ ഏഴരശനി കാലം വളരെ വേദനാജനകമാണ്. ജ്യോതിഷമനുസരിച്ച്, ആറ്, എട്ട്, പന്ത്രണ്ട് ഭവനങ്ങളില്‍ ശനി തുടരുന്നത് ഏഴരശനിയുടെ ഏറ്റവും മോശം കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ശനിയുടെ ദോഷഫലങ്ങള്‍

ശനിയുടെ ദോഷഫലങ്ങള്‍

* പ്രവൃത്തികളിലോ ഫലങ്ങളിലോ തടസ്സങ്ങളും അനാവശ്യ കാലതാമസവും

* നിരക്ഷരത, ദാരിദ്ര്യം, ദുരിതം

* വിവാഹത്തില്‍ കാലതാമസം അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍

* ബലഹീനത

* ബന്ധങ്ങളിലെ അസ്വസ്ഥതകളും വഴക്കുകളും

* ബിസിനസ്സ്, തൊഴില്‍ മേഖലയിലെ അകാരണമായ പരാജയങ്ങള്‍ അല്ലെങ്കില്‍ നഷ്ടങ്ങള്‍

* പരിശ്രമങ്ങള്‍ക്കനുസരിച്ച് ഫലങ്ങള്‍ ലഭിക്കാതിരിക്കുക

* സാമ്പത്തിക ക്ഷാമം, കടങ്ങള്‍, ജയില്‍ ശിക്ഷകള്‍

* പണനഷ്ടം അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന കടങ്ങള്‍

* പരിക്കുകള്‍ അല്ലെങ്കില്‍ അപകടങ്ങള്‍

* ശ്വസനപ്രശ്നങ്ങള്‍, ആസ്ത്മ, കാന്‍സര്‍, എയ്ഡ്സ്, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ നീണ്ടുനില്‍ക്കുന്ന, വിട്ടുമാറാത്ത, അല്ലെങ്കില്‍ ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍.

Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്

ഏഴരശനി കാലഘട്ടം

ഏഴരശനി കാലഘട്ടം

ഒരു വ്യക്തി ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ച കൂറിലും ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ് ഏഴരശ്ശനി എന്നു പറയുന്നത്. ശനി ഒരു രാശിയില്‍ നില്‍ക്കുന്നത് രണ്ടരവര്‍ഷമാണ്. ഈ സമയം ധനു, മകരം, കുംഭം എന്നീ രാശിക്കാര്‍ക്കാണ് ഏഴരശനിയുടെ കാലഘട്ടം.

മകരം രാശി

മകരം രാശി

2020 ജനുവരി 24 മുതല്‍ ശനിദേവന്‍ മകരം രാശിയിലാണ്. ശനിയുടെ സ്വന്തം അടയാളമാണ് മകരം. ശനി മകരത്തില്‍ തുടരുന്നതിനാല്‍, മകരം രാശിക്കാര്‍ക്ക് ഏഴരശനിയുടെ രണ്ടാം ഘട്ടം നടക്കുകയാണ്. മകരം രാശിക്കാരിലെ ശനിയുടെ ഏഴര ശനി കാലഘട്ടം 2025 മാര്‍ച്ച് 29 വരെ തുടരും.

Most read:2021ലെ ആദ്യ സൂര്യഗ്രഹണം 12 രാശിക്കും കരുതിവച്ച ഫലങ്ങള്‍ ഇതാണ്Most read:2021ലെ ആദ്യ സൂര്യഗ്രഹണം 12 രാശിക്കും കരുതിവച്ച ഫലങ്ങള്‍ ഇതാണ്

കുംഭം രാശി

കുംഭം രാശി

മകരം രാശിയിലെ ശനിയുടെ സംക്രമണം കാരണം, ശനിയുടെ ഏഴരശനി കാലത്തിന്റെ ആദ്യ ഘട്ടം നേരിടേണ്ടിവരുന്ന രാശിക്കാരാണ് കുംഭം രാശിക്കാര്‍. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2027 ജൂണ്‍ 3 വരെ കുംഭം രാശിയില്‍ ശനിയുടെ ഏഴരശനി കാലഘട്ടം ഉണ്ടാകും.

ധനു രാശി

ധനു രാശി

മകരം രാശിയില്‍ ശനി തുടരുന്നതിനാല്‍ ഏഴര ശനിയുടെ അവസാന ഘട്ടം ധനു രാശിക്കാര്‍ നേരിടേണ്ടിവരും. ഇതു മാറിക്കഴിഞ്ഞാല്‍ പിന്നെ ധനു രാശിയുടെ ഏഴര ശനി കാലഘട്ടം 2043 ഡിസംബര്‍ 12 മുതല്‍ 2049 ഡിസംബര്‍ 3 വരെയാണ്.

Most read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവുംMost read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവും

ഏഴര ശനിക്ക് പരിഹാരങ്ങള്‍

ഏഴര ശനിക്ക് പരിഹാരങ്ങള്‍

ശനിദോഷം അകറ്റാന്‍ സാധാരണയായി ശനിയാഴ്ച ദിവസങ്ങളില്‍ ശനി പൂജ നടത്താം. ഈ ദിവസം, ഭക്തര്‍ പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ ഉപവസിക്കുന്നു. ശരീരത്തില്‍ എള്ള് എണ്ണ പുരട്ടിയതിനുശേഷം അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. കുളി കഴിഞ്ഞ്, ഈ ദിവസം കറുത്ത വസ്ത്രങ്ങള്‍ ധരിക്കുക. വീട്ടില്‍ വിളക്ക് കത്തിക്കാന്‍ എള്ള് എണ്ണ ഉപയോഗിക്കുക. ഗണപതിയുടെ വിഗ്രഹവും ശനി ദേവന്റെ ഇരുമ്പ് പ്രതിമയും പൂജയ്ക്കായി എടുക്കാവുന്നതാണ്. ഇരുമ്പ് വിഗ്രഹം ഇല്ലെങ്കില്‍ ശനിദേവന്റെ ചിത്രമായാലും മതി. ഹനുമാനെ ആരാധിക്കുന്നത് ശനിദേവന്റെ ഭക്തര്‍ക്ക് ചില അധിക നേട്ടങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ബലിപീഠത്തില്‍ ഹനുമാന്റെ ചിത്രവും വയ്ക്കുക. ശിവന്റെ വലിയ ഭക്തനാണ് ശനി. ശിവനെ ആരാധിക്കുന്നതും ശനിയുടെ അനുഗ്രഹം നേടാന്‍ ഉറപ്പുള്ള ഒരു മാര്‍ഗമാണ്. അതിനാല്‍, ശനി പൂജയില്‍ ഹനുമാനെയും ശിവനെയും ഉള്‍പ്പെടുത്തുക.

പൂജ ചെയ്യുന്ന വിധം

പൂജ ചെയ്യുന്ന വിധം

വിളക്കു കൊളുത്തി ഗണേശനു മുന്നില്‍ പ്രാര്‍ഥനയും നടത്തി പൂജ ആരംഭിക്കുക. എള്ള് വിത്ത് ശനി ദേവന് സമര്‍പ്പിക്കുക. ഹനുമാനും ശിവനും പുഷ്പങ്ങള്‍ അര്‍പ്പിക്കുക. പൂജയുടെ അവസാനം ഇരുപത്തിയൊന്ന് തവണ ശനി ഗായത്രി മന്ത്രം ചൊല്ലുക. പൂജയ്ക്കായി നിങ്ങള്‍ തയ്യാറാക്കിയ ഭക്ഷണങ്ങള്‍ മുന്നില്‍ വയ്ക്കുക. അവസാനം കര്‍പ്പൂര ആരതി ചെയ്യുക. ദിവസം മുഴുവന്‍ ഉപവസിക്കുകയും വൈകുന്നേരം പൂജ ആവര്‍ത്തിക്കുകയും വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. വൈകുന്നേരം വ്രതം മുറിക്കാന്‍ പയര്‍ അല്ലെങ്കില്‍ എള്ള് എന്നിവ ചേര്‍ത്ത് അരി കഴിക്കുന്നത് നല്ലതാണ്.

Most read:ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്ത് ?Most read:ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്ത് ?

മറ്റു പരിഹാര വഴികള്‍

മറ്റു പരിഹാര വഴികള്‍

മുന്‍കാല ജീവിതത്തിലെ നമ്മുടെ ദുഷ്പ്രവൃത്തികളുടെ ഫലങ്ങളാണ് ശനിദോഷമായി വന്നുചേരുന്നത്. എന്നിരുന്നാലും, ശനിദേവനെ പ്രസാദിപ്പിക്കുന്നതിന് ചില വഴികളുണ്ട്. എള്ള് എണ്ണ തേച്ച് കുളിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപവസിക്കുക. കഴിയുമെങ്കില്‍ എള്ള്, കറുത്ത പശു, എരുമ, കറുത്ത പുതപ്പ് അല്ലെങ്കില്‍ തുണി അല്ലെങ്കില്‍ പാദരക്ഷകള്‍ എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. കൂടാതെ ഒരു ബ്രാഹ്‌മണന് ഇരുമ്പ് സംഭാവന ചെയ്യുക. നിങ്ങള്‍ ശനി പൂജ നടത്തുന്ന ദിവസത്തില്‍ ഇവ നല്‍കുക. വൈകുന്നേരം, പൂജ അവസാനിപ്പിക്കുമ്പോള്‍ സാധ്യമെങ്കില്‍ നിങ്ങള്‍ക്ക് ശനിദേവന്‍, ഹനുമാന്‍, പരമശിവന്‍ എന്നിവരുടെ ക്ഷേത്രം സന്ദര്‍ശിക്കാവുന്നതാണ്.

English summary

Shani Sade Sati 2021 : Know The Impact Of Sade Sati And Remedies in Malayalam

Saturn is the slowest moving planet among all the planets. They stay in any one zodiac for about two and a half years. Read on the impact of sade sati and its remedies.
X
Desktop Bottom Promotion