For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഘര്‍ഷം, സാമ്പത്തികമാന്ദ്യം; ശനിയുടെ വക്രഗതിയില്‍ ലോകത്തിന്റെ മാറ്റം ഈവിധം

|

ജ്യോതിഷത്തില്‍, വളരെ സാവധാനത്തില്‍ നീങ്ങുന്ന ഗ്രഹമാണ് ശനി. ജൂണ്‍ 5 മുതല്‍ 141 ദിവസം ശനി ദേവന്റെ സഞ്ചാരപാതയില്‍ മാറ്റമുണ്ടാകും. ജൂണ്‍ 5 മുതല്‍ ഒക്ടോബര്‍ 23 വരെ ശനിയുടെ സഞ്ചാരം വക്രഗതിയിലായിരിക്കും. 2022 ജൂലൈ 12ന്, പ്രതിലോമത്തിലുള്ള ശനി മകര രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ലോകത്തിന്റെ പലഭാഗത്തും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പിരിമുറുക്കത്തിന്റെ നാളുകള്‍ വരും. അധികാരവുമായി ബന്ധപ്പെട്ട പോരാട്ടം വരുംനാളുകളില്‍ ദൃശ്യമാകും.

Most read: സൂര്യന്റെ മിഥുനം രാശി സംക്രമണം; 12 രാശിക്കും ഗുണദോഷ ഫലം

ഒരു സംസ്ഥാനത്തിലോ രാജ്യത്തിലോ ഒരു അട്ടിമറി ഉണ്ടാകും. ചില വലിയ വ്യക്തികള്‍ ലോകം വിടാന്‍ ഭയപ്പെടുന്നു. കുമിഞ്ഞുകൂടിയ സമ്പത്തില്‍ കുറവുണ്ടാകും. സാമ്പത്തിക സമ്മര്‍ദ്ദം എല്ലാവരെയും ബുദ്ധിമുട്ടിക്കും. സമൂഹത്തില്‍ അസ്വാഭാവികതളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കും. മകരം മുതല്‍ കുംഭം വരെയുള്ള ശനിയുടെ സഞ്ചാരപാതയില്‍ ലോകം പല മാറ്റങ്ങളും കാണും. ഒരു രാഷ്ട്രത്തലവന്‍ ഒന്നുകില്‍ സ്ഥാനം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ആരോഗ്യത്തിന്റെ പേരില്‍ അധികാരം വിടേണ്ടിയോ വരാം.

ട്രെയിന്‍, റോഡ് അപകടങ്ങള്‍

ട്രെയിന്‍, റോഡ് അപകടങ്ങള്‍

വരും കാലങ്ങളില്‍ പല വലിയ അപകടങ്ങളും സംഭവിക്കും. വിമാനാപകടങ്ങളില്‍ പലര്‍ക്കും ജീവഹാനിയും വസ്തുവകകളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ട്രെയിന്‍, റോഡ് അപകടങ്ങളും സംഭവിക്കാം. കുറച്ച് സമാധാനത്തിന് ശേഷം രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകും. സാധാരണക്കാരുടെ ദുരിതം വര്‍ദ്ധിക്കും. കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ സന്തോഷമുണ്ടാകൂ.

 സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍

സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍

ഓഹരി വിപണിയില്‍ മാന്ദ്യം ഉണ്ടായേക്കാം. പെട്ടെന്നുള്ള വീഴ്ച മൂലം പലര്‍ക്കും നഷ്ടം സംഭവിക്കാം. ഇതുമൂലം പലര്‍ക്കും കനത്ത സാമ്പത്തിക സമ്മര്‍ദ്ദവും കഷ്ടപ്പാടും അനുഭവപ്പെടും, എന്നാല്‍ വരും വര്‍ഷത്തില്‍ ഈ സ്ഥിതി മാറും. വരും വര്‍ഷങ്ങളില്‍ ഓഹരി വിപണിയില്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ സൂചനകളുണ്ടാകും.

Most read:ശിവലിംഗം വീട്ടില്‍ വച്ചാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷം

എണ്ണവില ഉയരും

എണ്ണവില ഉയരും

എണ്ണ വില കുറച്ചുകാലത്തേക്ക് കുറയുമെങ്കിലും വീണ്ടും ഉയരാന്‍ തുടങ്ങും. വമ്പന്‍ വ്യവസായികള്‍ക്ക് പിരിമുറുക്കം വര്‍ദ്ധിക്കും. ചെലവുകള്‍ നിയന്ത്രിക്കാന്‍ അവര്‍ പാടുപെടും. ജൂലൈ മുതല്‍ ഹോട്ടല്‍ വ്യവസായം വിചിത്രമായ പിരിമുറുക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില

തുടക്കത്തില്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ നേരിയ വര്‍ധനവുണ്ടായ ശേഷം, വില കുറയുന്നതിന്റെ സൂചനകളാണ് കാണുന്നത്. ജ്വല്ലറി മേഖലയില്‍ വലിയ തളര്‍ച്ചയുണ്ടാകും. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, ഈ ഇടിവ് താല്‍ക്കാലികമാണെന്ന് തെളിയും. പുതുവര്‍ഷത്തില്‍, പ്രത്യേകിച്ച് വെള്ളിയില്‍ അപ്രതീക്ഷിത ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

Most read:ശിവലിംഗം വീട്ടില്‍ വച്ചാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷം

സിനിമാ മേഖലയില്‍ പ്രതിസന്ധി

സിനിമാ മേഖലയില്‍ പ്രതിസന്ധി

ജൂലൈ 12ന് ശേഷം സിനിമാ മേഖലയില്‍ പ്രതിസന്ധികളുണ്ടായേക്കാം. ജൂലൈയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. വെള്ളിത്തിരയില്‍ വീണ്ടും പ്രശ്‌നങ്ങളുടെ കരിനിഴല്‍ വീഴും. ധാന്യങ്ങള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍, നെയ്യ്, എണ്ണ, എള്ള്, ചന്ദനം എന്നിവയുടെ വില ഉയരും. കര്‍പ്പൂരം, പെര്‍ഫ്യൂം തുടങ്ങിയവയും ചെലവേറിയതായിരിക്കും. ഹോട്ടല്‍ വ്യവസായം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും.

ബിസിനസുകാര്‍ക്ക് നഷ്ടം

ബിസിനസുകാര്‍ക്ക് നഷ്ടം

ശുക്രന്‍ ചില ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കും. സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുപകരം, നികുതിഭാരം ബിസിനസുകാരുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കും. ചെറുകിട വ്യവസായികള്‍ക്ക് സമയം മോശമായിരിക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കും. ക്രയവിക്രയത്തിന്റെ അഭാവം കാരണം ബിസിനസിന്റെ സന്തുലിതാവസ്ഥ തടസ്സപ്പെടും.

English summary

Shani Retrograde in Aquarius 5 June 2022: World Have To Face These Big Incidents in Malayalam

Shani Vakri 2022: Saturn retrograde 2022 in aquarius on 5 June 2022. The world have to face these big incidents.
Story first published: Saturday, June 11, 2022, 9:23 [IST]
X
Desktop Bottom Promotion