Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ദോഷഗ്രഹങ്ങള്‍ കൈകോര്‍ക്കുന്നു, ശനി-രാഹു അശുഭ സംയോഗം; ഒക്ടോബര്‍ വരെ കഷ്ടപ്പാടില്‍ വലയുന്ന 3 രാശി
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ അതിന്റെ സ്ഥാനം മാറ്റുന്നു. ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം 12 രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും വലിയ സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം കൂടാതെ, പലപ്പോഴും രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒത്തുചേരുന്ന സാഹചര്യമുണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ രൂപം കൊള്ളുന്നു. ജ്യോതിഷത്തില്‍ ശനിയെയും രാഹുവിനെയും ക്രൂരവും പാപകരവുമായ ഗ്രഹങ്ങളായി കണക്കാക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ ആയിരിക്കുമ്പോള്‍ അത് പല രാശിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഒക്ടോബര്‍ 17 വരെ രാഹുവിന്റെ ഉടമസ്ഥതയിലുള്ള ചതയം നക്ഷത്രത്തില്‍ ശനിയുടെ സാന്നിധ്യമുണ്ടാകു. ഇത്തരത്തില്‍, രാഹു-ശനി എന്നിവരുടെ അശുഭകരമായ സംയോജനം ഏകദേശം രണ്ട് മാസത്തോളം നിലനില്ക്കും.
ഈ ഗ്രഹസംയോഗത്തിന്റെ ദോഷഫലം പല രാശികളിലുമുള്ള ആളുകളില്‍ പ്രതിഫലിക്കും. 2 മാസത്തേക്ക് ഈ രാശിക്കാര്‍ വളരെ ശ്രദ്ധിക്കണം. ശനി-രാഹു അശുഭകരമായ സംയോഗം മൂലം ഒക്ടോബര്‍ വരെ കഷ്ടപ്പാടില്‍ വലയുന്ന 3 രാശിക്കാര്‍ ഇവരാണ്.

കര്‍ക്കടകം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ശനി-രാഹു അശുഭകരമായ സംയോജനത്തിന്റെ ഏറ്റവും മോശമായ ഫലം കര്‍ക്കടക രാശിയിലുള്ള ആളുകളള്ക്കായിരിക്കും. ശനിയുമായി രാഹുവിന്റെ സഖ്യം കര്‍ക്കടക രാശിക്കാരുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തികമായി പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
അനാവശ്യ ചെലവുകളും ഓട്ടവും കാരണം നിങ്ങളുടെ മനസ്സില്‍ നിരാശ അനുഭവപ്പെടും. ഈ സമയത്ത് നിങ്ങളുടെ ചില അടുപ്പക്കാര്‍ തന്നെ നിങ്ങളെ ചതിച്ചേക്കാം. അതുമൂലം നിങ്ങളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഒക്ടോബര്‍ 17 വരെ നിങ്ങള്‍ വളരെ ജാഗ്രത പാലിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 17 വരെയുള്ള സമയം വളരെ ബുദ്ധിമുട്ടായിരിക്കും. ശനി-രാഹു എന്നിവരുടെ അശുഭകരമായ സംയോജനം മൂലം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ജോലികളില്‍ തടസ്സങ്ങള്‍ ഉണ്ടാകും.
കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ സഹിക്കേണ്ടി വരും. ഒക്ടോബര്‍ 17 വരെ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായേക്കാം.

കന്നി
ചതയം നക്ഷത്രത്തില്‍ ശനിയും രാഹുവും കൂടിച്ചേരുന്നത് കന്നി രാശിക്കാരെ പ്രതികൂലമായി ബാധിക്കും. മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. പെട്ടെന്ന് ഒരു അപകടവും നിങ്ങളുടെ വഴിക്ക് വന്നേക്കാം. വീട്ടുകാരുമായും ചുറ്റുമുള്ളവരുമായും തര്‍ക്കമുണ്ടായേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ വരെ കന്നിരാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍, ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിനനുസരിച്ച്, ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ശുഭമോ അശുഭകരമായ ഫലമോ ഉണ്ടാകുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി അശുഭകരമായ ഫലങ്ങള്‍ നല്കാന് തുടങ്ങുമ്പോള്‍, ആ വ്യക്തിക്ക് പെട്ടെന്ന് ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
ശനിദോഷം വന്നാലുടന്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ജോലിഭാരം പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ശനിയുടെ ദോഷഫലങ്ങള്‍ ആരംഭിക്കുമ്പോള്‍, ഒരു വ്യക്തി ചില തെറ്റായ കാര്യങ്ങളില്‍ കുടുങ്ങുന്നു. അതുമൂലം ബഹുമാനം നഷ്ടപ്പെടുന്നു. ജോലിയില്‍ ചില തടസ്സങ്ങള്‍ വന്നുതുടങ്ങും. ചിലപ്പോള്‍ ജോലി പോലും നഷ്ടപ്പെടേണ്ടി വരും. എന്നാല്‍ ശനി നല്ല സ്ഥാനത്ത് തുടര്‍ന്നാല്‍ അത് ഒരു വ്യക്തിക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications