Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതം നരകമാകും, ശനി-രാഹു സംഗമത്താല്‍ വരും പിശാച് യോഗം; സ്വാധീനവും ദോഷപരിഹാരങ്ങളും
ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരു ജാതകത്തില്‍ ഒരു ഗ്രഹം ബലവാനായിരിക്കുമ്പോള്‍, ആ വ്യക്തിക്ക് ശുഭഫലങ്ങളും ബലഹീനനാകുമ്പോള്‍ അത് അശുഭഫലങ്ങളും നല്കുന്നു. നേരെമറിച്ച്, ചില ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി ചേര്‍ന്ന് ശുഭമോ അശുഭകരമോ ആയ ഫലങ്ങള്‍ നല്കുന്നു. ഈ ലേഖനത്തില്‍ ശനിയുടെയും രാഹുവിന്റെയും സംയോജനത്തെക്കുറിച്ച് പറയാം.
ജ്യോതിഷപ്രകാരം ശനിയെ അന്ധകാര ഗ്രഹമെന്നും രാഹുവിനെ മായാ ഗ്രഹമെന്നും വിളിക്കുന്നു. രാഹു ഒരു രാശിയുടെയും അധിപനല്ല. എന്നാല്‍ മിഥുന രാശിയില്‍ രാഹു ഉന്നതനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം ധനുരാശിയില്‍ രാഹു വരുമ്പോള്‍ അത് നീചമായി കണക്കാക്കുന്നു. തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളുടെ അധിപനായി രാഹു കണക്കാക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. തുലാം രാശിയില്‍ ശനിയെ ഉന്നതനായി കണക്കാക്കുന്നു. മേടം ശനിയുടെ ദുര്‍ബലമായ രാശിയാണ്. തുലാം, മകരം, കുംഭം എന്നിവ ശനിയുടെ പ്രിയപ്പെട്ട രാശികളായി കണക്കാക്കപ്പെടുന്നു.

പിശാച് യോഗം
ജ്യോതിഷത്തില്‍ നിരവധി യോഗങ്ങളുണ്ട്. ചില യോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നരകമാക്കുന്നു. അത്തരത്തില്‍ ഈ സമയം ശനി-രാഹു സംയോഗ ഫലമായി പിശാച് യോഗം രൂപപ്പെട്ടിട്ടുണ്ട്. അത് എല്ലാവര്ക്കും പ്രശ്നമുണ്ടാക്കും. ജ്യോതിഷത്തില്‍ ശനിയെ കര്‍മ്മം നല്കുന്ന ഗ്രഹം എന്ന് വിളിക്കുന്നു. അതേസമയം രാഹുവും ഒരു അശുഭഗ്രഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. ജാതകത്തില്‍ ശനി-രാഹു എന്നിവര്‍ കൂടിച്ചേര്‍ന്നാല്‍ പിശാച് യോഗമുണ്ടാകും.
ഒരു രാശിക്കാര്‍ക്കും ഈ യോഗം നല്ലതല്ല. എന്നാല്‍, ശനിയും രാഹുവും ഏത് ഭാവത്തിലാണ് എന്നതും പ്രധാനമാണ്. പിശാച് യോഗത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്നും അതില്‍ നിന്ന് രക്ഷ നേടാനുള്ള പ്രതിവിധികള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

18 വര്‍ഷം നീണ്ടുനില്‍ക്കുന്ന രാഹുവിന്റെ പ്രഭാവം
ജ്യോതിഷ ഗ്രന്ഥങ്ങളില്‍ രാഹുവിനെ ദോഷകരമായ ഗ്രഹമായി വിശേഷിപ്പിച്ചിട്ടുണ്ട്. പുരാണങ്ങളിലും രാഹുവിന്റെ വിവരണം കാണാം. വഞ്ചിക്കുന്ന ഗ്രഹമെന്നാണ് രാഹുവിനെ വിശേഷിപ്പിക്കുന്നത്. അതിന്റെ പ്രഭാവം കലിയുഗത്തില്‍ വ്യാപകമാണ്. രാഹു ഒരു പ്രതിഫലന ഗ്രഹമായും കണക്കാക്കപ്പെടുന്നു. ഈ ഗ്രഹത്തിന് സ്വന്തമായി ഒരു രൂപമില്ല.
ജ്യോതിഷപ്രകാരം രാഹുവിനെ ഒരു നിഴല്‍ ഗ്രഹമായും കണക്കാക്കപ്പെടുന്നു. രാഹു എപ്പോഴും വക്രഗതിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, രാഹുവിന്റെ ദശാഫലം 18 വര്‍ഷം നീണ്ടുനില്‍ക്കും. ഈ അവസ്ഥയില്‍, ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു-കേതുക്കള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും ദോഷം ഉണ്ടെങ്കില്‍, ആ വ്യക്തിക്ക് ജീവിതത്തില്‍ വളരെ മോശമായ ഫലങ്ങള്‍ ലഭിക്കും.

ശനി - രാഹു സംയോഗം
ജ്യോതിഷ പ്രകാരം ശനിയും രാഹുവും ചേര്‍ന്നാണ് പിശാച് യോഗം രൂപപ്പെടുത്തുന്നത്. ഈ യോഗത്തെ മണ്ഡി യോഗം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തി തന്റെ രഹസ്യങ്ങള്‍ മറച്ചു വയ്ക്കുന്നു എന്നാണ് വിശ്വാസം. ഇത്തരക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇത്തരക്കാര്‍ വലിയ സമ്പത്ത് സമ്പാദിക്കുന്നു.
അത്തരം ആളുകള്‍ വളരെ ഷാര്‍പ്പായ മനസ്സുള്ളവരാണ്. തങ്ങളുടെ ലക്ഷ്യത്തില്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ അവര്‍ തയ്യാറാകുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്ത് അവര്‍ പണം സമ്പാദിക്കുന്നു. ഈ യോഗത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ശിവനെ ആരാധിക്കണം.

പിശാച് യോഗത്തിന്റെ ഫലം
ജ്യോതിഷപ്രകാരം രാഹുവും ശനിയും ചേരുമ്പോഴെല്ലാം പിശാച് യോഗമുണ്ടാകും. ഈ രണ്ട് ഗ്രഹങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇവര്‍ക്ക് ഒരു വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്താനും തകര്‍ക്കാനും കഴിവുണ്ട്. ഇക്കാരണത്താല്‍ ആളുകള്‍ ഈ രണ്ട് ഗ്രഹങ്ങളെയും ഭയപ്പെടുന്നു. ശനിയും രാഹുവും ചേര്‍ന്നാണ് പിശാച് യോഗം ഉണ്ടാകുന്നത്.
അതിന്റെ ഫലം എന്തായിരിക്കുമെന്ന് ആ പേരില്‍ നിന്ന് തന്നെ എളുപ്പത്തില്‍ അറിയാന്‍ കഴിയും. വളരെ അപകടകരമായ യോഗമാണ് പിശാച് യോഗം. ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കുന്നു.

രാഹുവിന്റെ സ്വഭാവം
രാഹുവിന്റെ സ്വഭാവം ശനിയുടേതിന് സമാനമാണെന്ന് പറയപ്പെടുന്നു. ജ്യോതിഷപ്രകാരം, രാഹു ഒരു ക്രൂര ഗ്രഹമാണെന്ന് അറിയപ്പെടുന്നു. രാഹു ദോഷകരമാകുമ്പോള്‍ അത് ഒരു വ്യക്തിക്ക് കഠിനമായ രോഗങ്ങള്‍ നല്കുന്നു. വ്യക്തി ധീരനും, കൗശലക്കാരനും, സ്വാര്‍ത്ഥനും, വാചാലനും, കള്ളം പറയുന്നവനും, ശത്രുത വളര്‍ത്തുന്നവനും, മതത്തില്‍ വിശ്വസിക്കാത്തവനും, രാഷ്ട്രീയത്തില്‍ താല്പ്പര്യമുള്ളവനും, പോരാളിയും, അടിമയുമായി മാറുന്നു.

പിശാച് യോഗത്തിന്റെ ദോഷം അകറ്റാന്‍ പ്രതിവിധികള്‍
* പിശാച് യോഗത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ പശുവിനെ ദാനം ചെയ്യുക
* ശനിയുടെയും രാഹുവിന്റെയും ശുഭഫലം നേടാനായി, അവരുമായി ബന്ധപ്പെട്ട പ്രതിവിധികള്‍ ചെയ്യുക.
* നിങ്ങളുടെ ജാതകത്തില്‍ പിശാച് യോഗം രൂപപ്പെടുന്നുണ്ടെങ്കില്‍, രണ്ട് ചെവികളും തുളച്ച് അതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുക
* നിഴല്‍ ദാനം ചെയ്യുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു.
* പിശാച് യോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഒരു വ്യക്തി അന്ധര്‍ക്ക് ഭക്ഷണം നല്‍കണം.

പിശാച് യോഗത്തിന്റെ ദോഷം അകറ്റാന്‍ പ്രതിവിധികള്‍
* നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുക. മദ്യം, മാംസം മുതലായവയില്‍ നിന്നും അകലം പാലിക്കുക.
* ഇതോടൊപ്പം ശനിയുടെ ദോഷഫലങ്ങളെ ശമിപ്പിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
* ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നു.
* എള്ള്, ഉലുവ, എരുമ, ഇരുമ്പ്, എണ്ണ, കറുത്ത തുണി, കറുത്ത പശു, ചെരുപ്പ് മുതലായവ ദാനം ചെയ്യുന്നത് പിശാച് യോഗത്തിന്റെ ഫലം കുറയ്ക്കുന്നതിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
* രാഹുവിന്റെ ദോഷം നീക്കാനായി ചന്ദനം, വേപ്പ്, മാതളം, ആല്‍മരത്തൈ എന്നിവ വച്ചുപിടിപ്പിക്കണം.



Click it and Unblock the Notifications

