Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ദോഷഗ്രഹങ്ങളുടെ സ്വാധീനം; ശനി, രാഹു, കേതു വക്രഗതിയില്‍, കഷ്ടകാലം പിടികൂടുന്ന 3 രാശി
ജ്യോതിഷ പ്രകാരം ജൂണ്‍ 17ന് ശനിദേവന് കുംഭ രാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. കര്‍മ്മത്തിന്റെ ഗുണഭോക്താവായ ശനി ദേവന് അടുത്ത 6 മാസത്തേക്ക് തന്റെ യഥാര്‍ത്ഥ രാശിയായ കുംഭത്തില്‍ പിന്നോട്ട് സഞ്ചരിക്കും. ശനിക്കൊപ്പം രാഹുവും കേതുവും ഇപ്പോള്‍ പ്രതിലോമ ദിശയിലാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.
ഈ രീതിയില്‍ അടുത്ത 6 മാസത്തേക്ക് 3 ഗ്രഹങ്ങളുടെ വിപരീത ചലനമുണ്ടാകും. അതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങളുടെ പ്രതിലോമ ചലനത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലും കാണപ്പെടും. എന്നാല്‍ 3 രാശിക്കാര്‍ ഈ സമയം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവര്‍ക്ക് ധനനഷ്ടവും ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ശനി, രാഹു, കേതു എന്നിവയുടെ പ്രതിലോമ ചലനം നിങ്ങള്‍ക്ക് ഈ സമയം ദോഷകരമാണെന്ന് തെളിയും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാത്തതിനാല്‍ ഈ സമയത്ത് നിങ്ങള്‍ നിരാശരായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ ചില മാറ്റങ്ങളുമുണ്ടാകും. നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. ബിസിനസ് ചെയ്യുന്നവരുടെ പണം വിപണിയില്‍ കുടുങ്ങിപ്പോകും. ചില നിയമപരമായ പ്രശ്നങ്ങളോ സാങ്കേതിക കാരണങ്ങളോ കാരണം നിങ്ങള്‍ സമ്മര്‍ദ്ദത്തിലായേക്കാം. ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കണം. അപകടം അടുത്തുണ്ട്.
കര്‍ക്കിടകം
ശനി, രാഹു, കേതു എന്നിവയുടെ വക്രഗതി ചലനം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമല്ല. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ ചില സമ്മര്‍ദ്ദങ്ങളില്‍ കുടുങ്ങിയേക്കാം. നിങ്ങളുടെ ചെലവുകളും ഈ സമയം വര്‍ധിക്കും. വായ്പകളും കടങ്ങളും സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ നിങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതായി കാണാം. ഈ സമയം നിങ്ങള്‍ ആര്‍ക്കും പണം കടം കൊടുക്കരുത്. ജീവിത പങ്കാളിയുടെ ആരോഗ്യം മോശമായേക്കാം. ഇതോടൊപ്പം, പങ്കാളിയുമായി തര്‍ക്ക സാഹചര്യങ്ങളും ഉണ്ടാകും.

വൃശ്ചികം
ശനി, രാഹു, കേതു എന്നിവയുടെ വക്രഗതി ചലനം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ ഒരു പുതിയ ജോലിയും ആരംഭിക്കരുത്. ബിസിനസ്സില്‍ സാമ്പത്തിക ആശയക്കുഴപ്പം ഉണ്ടായേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പങ്കാളികളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങളുടെ ഇടപാടുകളില്‍ ശ്രദ്ധാലുവായിരിക്കുക. അല്ലാത്തപക്ഷം പണനഷ്ടം ഉണ്ടായേക്കാം.
മനുഷ്യജീവിതത്തില്‍ രാഹു,കേതു പ്രഭാവം
നവഗ്രഹങ്ങള്‍ മനുഷ്യ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജ്യോതിഷത്തില്‍ രാഹുവും കേതുവും രണ്ട് ദോഷകരമായ ഗ്രഹങ്ങളായി കണക്കാക്കുന്നു. ഇവ ഒരു വ്യക്തിക്ക് ഏറ്റവും അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. രാഹു-കേതുക്കളെ ജ്യോതിഷത്തില്‍ നിഗൂഢ ഗ്രഹങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ അത് തെറ്റായ സ്ഥലത്താണെങ്കില്‍, അത് വ്യക്തിയുടെ മരണത്തിന് പോലും കാരണമാകുന്നു. രാഹു-കേതു എന്നിവ നിഴല്‍ ഗ്രഹങ്ങളാണ്.
രാഹുവിനെ പാമ്പിന്റെ തലയായും കേതുവിനെ അതിന്റെ വാലുമായും വിശേഷിപ്പിച്ചിട്ടുണ്ട്. പിതൃദോഷം, കാളസര്‍പ്പദോഷം, ഗുരുചണ്ഡാലയോഗം, അംഗാരാകയോഗം, ഗ്രഹണയോഗം, കപടയോഗം എന്നിങ്ങനെ ഈ ഗ്രഹങ്ങള്‍ മൂലം പല അപകടകരമായ യോഗങ്ങളും ഉണ്ടാകുന്നു. ജാതകത്തില്‍ രാഹു-കേതു ദോഷങ്ങളോ അശുഭമോ സ്ഥാനത്ത് ഇവ ഇരുന്നാലോ ആ വ്യക്തി 42 വര്‍ഷക്കാലം ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്നു. ഈ ഗ്രഹങ്ങളുടെ ശാന്തിക്കായി ശിവശങ്കരന്, ഗണപതി, സരസ്വതി എന്നിവരെ ആരാധിക്കണമെന്ന് പറയപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications