ശനി, രാഹു, കേതു ഗ്രഹദോഷങ്ങള്‍: വിധിക്കപ്പുറം ഒരു ഇഞ്ച് മാറില്ല: ദോഷങ്ങളകറ്റാന്‍ ചെയ്യേണ്ടത്

ശനിദോഷം എന്നത് എപ്പോഴും എല്ലാവരും ഭയക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഈ ദോഷങ്ങളില്‍ നിങ്ങള്‍ ആടിയുലയും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഗ്രഹങ്ങള്‍ ജാതകത്തില്‍ ബലവാനല്ലെങ്കില്‍ അത് വളരെ വലിയ ദോഷങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നത്. പലപ്പോഴും ഇത്തരം ദോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തെ വളരെ വലിയ തോതില്‍ തന്നെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. ഒരു വ്യക്തിയുടെ ജീവിതത്തെ പലപ്പോഴും പ്രതികൂലമായാണ് ഗ്രഹദോഷങ്ങള്‍ ബാധിക്കുന്നത്. എന്നാല്‍ അതേ സമയം ഈ ഗ്രഹങ്ങള്‍ ജാതകത്തില്‍ ബലവാനാണെങ്കില്‍ അത് ദോഷങ്ങള്‍ക്ക് പകരം ഐശ്വര്യവും നേട്ടവും ജീവിതത്തില്‍ കൊണ്ട് വരുന്നു.

Shani, Rahu and Ketu

ശനി എന്ന ഗ്രഹം പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഇത് കര്‍മ്മഗ്രഹമായാണ് അറിയപ്പെടുന്നത്. പ്രായം, രോഗം, ദു:ഖം, ദുരിതം, വേദന, ശാസ്ത്രം, ജോലി, ജയില്‍, എന്നിവയെ എല്ലാം സ്വാധീനിക്കുന്നതാണ് ശനി. ശനിയില്‍ ചൊവ്വയുടെ സ്വാധീനം ഉണ്ടെങ്കില്‍ അത് പലപ്പോഴും വളരെ മോശമായ ഫലങ്ങള്‍ ജാതകന് നല്‍കുന്നു. പലപ്പോഴും ജയില്‍വാസത്തിന് വരെ കാരണമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ മറുവശത്ത് രാഹുവും കേതും ദോഷ സ്ഥാനത്താണെങ്കിലും നല്‍കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. ഇവയെക്കുറിച്ചെല്ലാം കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. ദോഷഗ്രഹങ്ങളില്‍ അവയുടെ ദോഷങ്ങളെ അകറ്റി ഗുണഫലങ്ങള്‍ നല്‍കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ക്രൂരഗ്രഹങ്ങള്‍

ക്രൂരഗ്രഹങ്ങള്‍

പൊതുവേ ജാതകത്തില്‍ രാഹു, ശനി, കേതു എന്നിവയെ ക്രൂരഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. പലപ്പോഴും ഈ ഗ്രഹങ്ങളുടെ സ്ഥാനവും ബലക്കുറവും നമ്മുടെ ജീവിതത്തെ ദുരിതത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ തുലാം രാശിയിലാണ് ശനിയുടെ സ്ഥാനമെങ്കില്‍ അത് നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. ശനിയില്‍ ചൊവ്വയുടെ സ്വാധീനം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ജയില്‍ വാസവും ദാരിദ്ര്യവും മംഗല്യ ദോഷവും എല്ലാം പ്രദാനം ചെയ്യുന്നു. രാഹുവിന്റേയും കേതുവിന്റേയും സ്ഥിതിയും വ്യത്യസ്തമല്ല. കാരണം രാഹുവും കേതുവും വിപരീത സ്ഥാനത്തെങ്കില്‍ അത് ജാതകരില്‍ യാത്ര, മോഷണം, ദുഷ്പ്രവൃത്തികള്‍, രോഗങ്ങള്‍, പരുഷമായ സംസാരം എന്നിവയിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല രാഹുവിന്റെ സ്വാധീനം പലപ്പോഴും സുഹൃത്തുക്കളെ വഞ്ചിക്കുന്നതിനും ജീവഹാനിക്ക് വരെ കാരണമാകുന്നു.

ക്രൂരഗ്രഹങ്ങള്‍

ക്രൂരഗ്രഹങ്ങള്‍

ആകസ്മികമായി പണം നഷ്ടപ്പെടുന്നത്, ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കാതെ വരുന്നു, പ്രതിസന്ധികളും പ്രശ്‌നങ്ങളും വിട്ടുമാറാതെ നില്‍ക്കുന്നത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചില ദോഷ പരിഹാരങ്ങളിലൂടെ നമുക്ക് ഇത്തരം ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഗ്രഹങ്ങളുടെ ഇത്തരം ദോഷങ്ങള്‍ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാന്‍ ദോഷ പരിഹാരത്തിലൂടെ സാധിക്കുന്നു. ജ്യോതിഷ പ്രകാരം ഓരോ ജാതകനും അതിന്റെ ദോഷങ്ങളെ മനസ്സിലാക്കി വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. ഇത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

ഈ പ്രതിവിധി ചെയ്യുക

ഈ പ്രതിവിധി ചെയ്യുക

ജാതകത്തില്‍ ഈ പറഞ്ഞ മൂന്ന് ഗ്രഹങ്ങളായ രാഹു-കേതു- ശനി എന്നിവ ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നതെങ്കില്‍ അവയില്‍ നിന്ന് ശുഭഫലം ലഭിക്കുന്നതിന് വേണ്ടി ചില ദോഷ പരിഹാരങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. പശുവിനും നായക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കുകയും വെള്ളം നല്‍കുകയും ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. 33 കോടി ദേവന്‍മാര്‍ പശുവില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഗ്രഹദോഷങ്ങളെ അകറ്റുന്നതിന് വേണ്ടി നമുക്ക് പശുവിനെ ആരാധിക്കാം എന്നും അന്നദാനം നടത്താം എന്നും പറയുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ്.

ഈ പ്രതിവിധി ചെയ്യുക

ഈ പ്രതിവിധി ചെയ്യുക

നായക്ക് ഭക്ഷണം കൊടുക്കുന്നതിലൂടെ രാഹു-കേതുക്കള്‍ സന്തോഷിക്കുന്നതിന് ഉള്ള വഴി തെളിയുന്നു. ഇതിലൂടെ ശനിയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും രാഹു-കേതു ദോഷം ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കാലഭൈരവന്റെ വാഹനാമായാണ് നായയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മറുവശത്ത്, പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നതിലൂടെ ഗ്രഹങ്ങള്‍ അവയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

രാഹുദോഷ പരിഹാരം

രാഹുദോഷ പരിഹാരം

രാഹു ദോഷ പരിഹാരത്തിന് വേണ്ടി ദേവി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. ഇത് കൂടാതെ ദേവിക്ക് നാരങ്ങ വിളക്ക് തെളിയിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രാഹുവിന്റെ ആധിപത്യമുള്ളവരും രാഹുദോഷമുള്ള നാളുകളില്‍ ജനിച്ചവരും പതിവായി ദേവീ ക്ഷേത്രങ്ങളില്‍ നാരങ്ങ വിളക്ക് തെളിയിക്കേണ്ടതാണ്. എള്ളെണ്ണയോ നെയ്യോ ഒഴിച്ച് വിളക്ക് തെളിയിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയും എന്നാണ് വിശ്വാസം. പതിവായി ദേവി ക്ഷേത്രത്തില്‍ നാരങ്ങ വിളക്ക് തെളിയിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ദോഷങ്ങളേയും ഇതിലൂടെ അകറ്റുന്നതിന് സാധിക്കുന്നു.

ശനിദോഷത്തിന് പരിഹാരം

ശനിദോഷത്തിന് പരിഹാരം

ശനിദോഷമാണ് ഏറ്റവും കൂടുതല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നത്. ഏത് മേഖലയിലും ഇവര്‍ക്ക് തിരിച്ചടി ഉണ്ടാവുന്നു. കണ്ടകശനി, അഷ്ടമശനി, ഏഴര ശനി എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശനി ദോഷ പരിഹാരത്തിന് വേണ്ടി നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. ശനിയാഴ്ച ദിനത്തില്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.. ഇത് കൂടാതെ ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion