Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി പ്രദോഷത്തില്‍ പ്രത്യേക ശുഭയോഗം; ഈ ശുഭമുഹൂര്‍ത്തത്തില്‍ ശിവനെ ആരാധിച്ചാല്‍ അത്ഭുതനേട്ടം
ഓരോ മാസത്തിലും രണ്ട് പക്ഷങ്ങളുണ്ട്. ഒന്ന് കൃഷ്ണപക്ഷവും മറ്റൊന്ന് ശുക്ല പക്ഷവും. ഈ ഇരുപക്ഷങ്ങളിലുമുള്ള ത്രയോദശിയില്‍ പ്രദോഷ വ്രതം ആചരിക്കുന്നു. പ്രദോഷ വ്രതത്തില്‍ പ്രദോഷ കാലത്തെ ആരാധന വളരെ പ്രധാനമാണ്. പകല്‍ മറയാന്‍ തുടങ്ങുന്ന സമയത്തെ പ്രദോഷകാലം എന്ന് വിളിക്കുന്നു, അതായത് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയുള്ള സമയത്തെയും രാത്രിയുടെ ആദ്യ മണിക്കൂറിനെയും പ്രദോഷകാലം എന്ന് വിളിക്കുന്നു. ഇത്തവണ പ്രദോഷവ്രതം ശനിയാഴ്ച വരുന്നതിനാല്‍ അത് ശനിപ്രദോഷവ്രതമാണ്.
ഫെബ്രുവരി 18നാണ് ശനി പ്രദോഷം വരുന്നത്. ഈ ദിവസം തന്നെയാണ് മഹാശിവരാത്രി ആഘോഷവും. ഇത് ശുഭകരമായ ഒരു യാദൃശ്ചികതയാണ്. ശിവനെയും ശനിയെയും പ്രീതിപ്പെടുത്തി അനുഗ്രഹം നേടാന്‍ ഇതിലും ശുകരമായ വേളയില്ല. ശനി പ്രദോഷ വ്രതത്തിന്റെ ആരാധനാ രീതി, ശുഭമുഹൂര്‍ത്തം, പ്രാധാന്യം എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

ശനി പ്രദോഷ വ്രതം 2023 ഫെബ്രുവരി
ഇത്തവണത്തെ ശനി പ്രദോഷ വ്രതം ഫെബ്രുവരി 18ന് ആചരിക്കും. ഈ ദിവസം മഹാശിവരാത്രിയും വരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മഹാശിവരാത്രിയും പ്രദോഷ വ്രതവും ശിവന് വളരെ പ്രിയപ്പെട്ടതാണെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ശുഭകരമായ വേളയില്‍ പരമേശ്വരനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഇരട്ടി ഫലങ്ങള്‍ നല്‍കും.

ശനി പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
ഫാല്‍ഗുന കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി ആരംഭം - 17 ഫെബ്രുവരി രാത്രി 10.16 മുതല്‍
ഫാല്‍ഗുന കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി അവസാനം- ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം 06.32ന്
പൂജാ മുഹൂര്‍ത്തത്തിന്റെ സമയം - വൈകിട്ട് 06.45 മുതല്‍ രാത്രി 09.01 വരെ

ശനി പ്രദോഷ വ്രതം ആരാധനാ രീതി
ഈ ദിവസം, സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിക്കുക. ഇതിനുശേഷം സൂര്യഭഗവാനെയും പിന്നീട് ശിവനെ ആരാധിക്കണം. ഈ ദിവസം ശിവന് കൂവള ഇലകള്‍, പുഷ്പങ്ങള്‍, നിവേദ്യം മുതലായവ സമര്‍പ്പിച്ചതിന് ശേഷം ശിവമന്ത്രം ജപിച്ച് ശിവ ചാലിസ ചൊല്ലണം. ഇത് ചെയ്യുന്നതിലൂടെ, ഭക്തരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനും കടത്തില്‍ നിന്ന് മുക്തി നേടാനുമാകുന്നു. രാവിലെയുള്ള പൂജയ്ക്ക് ശേഷം വൈകുന്നേരം അതായത് പ്രദോഷകാലത്തില് ശിവനെ വീണ്ടും അതേ രീതിയില്‍ പൂജിക്കണം. വൈകുന്നേരം ആരതി ചെയ്ത ശേഷം പഴങ്ങള്‍ കഴിക്കുക. പിറ്റേന്ന് പതിവുപോലെ പൂജ പൂര്‍ത്തിയാക്കി വ്രതമെടുത്ത് ബ്രാഹ്മണര്‍ക്കും ദരിദ്രര്‍ക്കും ദാനം ചെയ്യുക. ഇതിന് ശേഷം നിങ്ങള്‍ ഭക്ഷണം കഴിക്കുക.

ശനി പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
പ്രദോഷവ്രതം നാളില്‍ ഭഗവാന് ശങ്കരനെ ആരാധിക്കണം. ഈ ദിവസം ശങ്കരനെ ആരാധിക്കുകയും പ്രദോഷവ്രതം ആചരിക്കുകയും ചെയ്യുന്ന വ്യക്തിക്ക് എല്ലാ പാപങ്ങളും നീങ്ങി പുണ്യം ലഭിക്കുമെന്നും രോഗങ്ങളില്‍ നിന്നും ഗ്രഹദോഷങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും മുക്തി നേടുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ ജീവിതം സമ്പത്തും ധാന്യങ്ങളും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകുന്നു.

മഹാമൃത്യുജയ മന്ത്രം ജപിക്കുക
''ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ധനം
ഉര്‍വരുകമിവ ബന്ധനാത് മൃത്യുര്മുക്ഷിയ മമ്രതാ''
ഇപ്രകാരം ശിവനെ പൂജിക്കുകയും പ്രദോഷ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായി സര്‍വ്വവിധ സൗഭാഗ്യങ്ങളും ഐശ്വര്യവും ലഭിക്കുന്നു.

ശനി ആരാധന
ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തീയതി അതായത് മഹാശിവരാത്രി ഈ വര്‍ഷം ഫെബ്രുവരി 18 ശനിയാഴ്ചയാണ്. ഈ ദിവസം ശനി ത്രയോദശി തിഥി അതായത് ശനി പ്രദോഷ വ്രതവും വരുന്നുണ്ട്. പ്രദോഷ വ്രതവും ശിവരാത്രിയും ശിവന് വളരെ പ്രിയപ്പെട്ടതാണ്. ഈ വര്‍ഷം മഹാശിവരാത്രിയില്‍ ശനിദേവന് സ്വന്തം രാശിയായ കുംഭത്തില്‍ ഇരിക്കും. ഈ രണ്ട് വേളകളും ഒത്തുവരുന്നതിനാല്‍ ശനിദേവനെ ആരാധിക്കുന്നവര്‍ക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കുന്നതായിരിക്കും.

ശനിയെ പ്രീതിപ്പെടുത്താന്‍
ശിവനെ ശനിദേവന്റെ ഗുരുവായി കണക്കാക്കുന്നു. മഹാശിവരാത്രി, ശനി പ്രദോഷ വ്രതം എന്നിവയോട് അനുബന്ധിച്ച് ശനിയെയും ശിവനെയും ആരാധിക്കുന്നത് നിങ്ങളുടെ ജാതകത്തില്‍ നിന്ന് ശനിദോഷം അകറ്റാന്‍ സഹായിക്കും. ശനിയെ പ്രീതിപ്പെടുത്താന്‍ മഹാശിവരാത്രിയില്‍ ശിവലിംഗത്തില്‍ ഷമി ഇലകള്‍ സമര്‍പ്പിക്കുകയും മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കുകയും ചെയ്യുക. ഇതിലൂടെ ശനി മഹാദശ, ഏഴരശനി, ശനി ധയ്യ എന്നിവയില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

ശനിദോഷ പ്രതിവിധികള്‍
മഹാശിവരാത്രിയില്‍ ശനിയെ ശാന്തമാക്കാന്‍ കറുത്ത എള്ള് ഗംഗാജലത്തില്‍ ഇട്ട് മഹാദേവന് രുദ്രാഭിഷേകം നടത്തുക. അഭിഷേക സമയത്ത് ശിവസഹസ്രനാമം ജപിക്കുക. ഇത് ശനിയുടെ ദോഷഫലം കുറയ്ക്കുമെന്നും ശിവന്റെ അനുഗ്രഹം നേടാനും സഹായിക്കുന്നു. ശനിയുടെ കോപം ഒഴിവാക്കാന്‍, മഹാശിവരാത്രി ദിവസം ശുഭമുഹൂര്‍ത്തത്തില്‍ ഒരു ദരിദ്രനോ ബ്രാഹ്മണനോ ഒരു കൂവള മരത്തിന്റെ ചുവട്ടില്‍ വച്ച് പായസം നല്‍കുക. ശിവ ചാലിസ ചൊല്ലുക. ശിവലിംഗത്തില്‍ കൂവള ഇലയും ഷമി പുഷ്പവും സമര്‍പ്പിക്കുക. ഇതിലൂടെ ശനിദോഷത്തിന്റെ ഫലങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം നിങ്ങള്‍ കറുത്ത ഉലുവ, കറുത്ത എള്ള്, കടുകെണ്ണ എന്നിവ ദാനം ചെയ്യുകയും വേണം.



Click it and Unblock the Notifications
