Latest Updates
-
കന്നി രാശിയിലേക്ക് ചന്ദ്രന്: ജീവിതം മാറിമറിയുന്ന സമയം, ഈ രാശിക്കാര്‍ക്ക് ഇനി സുവര്‍ണകാലം -
ഗജകേസരി യോഗം തെളിയുന്നു: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സമ്പത്ത് കുമിഞ്ഞുകൂടുമോ? -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാർക്ക് കരിയറിൽ വമ്പൻ കുതിച്ചുചാട്ടം, ഭാഗ്യം കൂടെയുണ്ടാകുമോ? -
നക്ഷത്രഫലം 2026 ഏപ്രിൽ 28: മോഹിനി ഏകാദശിയിൽ ഭാഗ്യം തെളിയുന്ന നക്ഷത്രക്കാർ ഇവർ! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: തിങ്കളാഴ്ച ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ -
ബോളിവുഡിൽ 'ഓസെംപിക്' തരംഗം; താരങ്ങളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ അപകടകരമായ സത്യം ഇതാണ് -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ സ്കിൻ കെയർ വിദ്യകൾ മറക്കരുത് -
ഉഷ്ണതരംഗം കടുക്കുന്നു; ഈ പാനീയങ്ങൾ കൈയിലുണ്ടെങ്കിൽ വേനൽച്ചൂടിനെ പേടിക്കണ്ട! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും!
2023-ലെ അവസാന ശനിപ്രദോഷം: ഇന്ന് മുതല്‍ ശനി-ശിവ ആരാധന ശുഭയോഗങ്ങള്‍ നല്കുന്ന രാശിക്കാര്‍
ശനിപ്രദോഷം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ആഷാഢ മാസത്തിലെ ശുക്ലപക്ഷത്തിലാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്. ഈ ദിനം ശനി പ്രദോഷം ജൂലൈ 1-നാണ് വരുന്നത്. ഈ വര്‍ഷത്തെ അതായത് 2023-ലെ അവസാന ശനി പ്രദോഷമാണ് ഇന്നത്തെ പ്രദോഷ വ്രതം. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതും ശിവനെ ആരാധിക്കുന്നതും പ്രത്യേക ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ശനിയുടെ എല്ലാ ദോഷഫലത്തേയും ഇല്ലാതാക്കുന്ന വ്രതദിനമാണ് ശനി പ്രദോഷം എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആഷാഢ ശുക്ല ത്രയോദശി തിഥി 2023 ജൂലൈ 1 ന് രാത്രി 11:07 ന് അവസാനിക്കും. ശിവപൂജ സമയം 1 ജൂലൈ 2023 7:23 PM മുതല്‍ 9:24 PM വരെയാണ് ഉള്ളത്. ഈ ശനി പ്രദോഷ ദിനത്തില്‍ അവരുടെ ദോഷഫലങ്ങളെ ചെറുക്കുന്നതിന് വേണ്ടിയും ശനിപ്രദോഷത്തിന്റെ കോടിപുണ്യം ലഭിക്കുന്നതിന് വേണ്ടിയും എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാരും എപ്രകാരം ഈ ദിനത്തില്‍ ശിവനേയും ശനിയേയും ആരാധിക്കണം എന്ന് നമുക്ക് നോക്കാം.

രാശിപ്രകാരം ഇപ്രകാരം ആരാധന
ശനിപ്രദോഷ ദിനത്തില്‍ മേടം രാശിക്കാര്‍ അവരുടെ ദോഷഫലങ്ങളെ ചെറുക്കുന്നതിനും ഉന്നമനത്തിനും വേണ്ടി ശനിപ്രദോഷ ദിനത്തില്‍ വൈകുന്നേരം കുങ്കുമം കലക്കിയ ഗംഗാ ജലം കൊണ്ട് ശിവലിംഗത്തില്‍ അഭിഷേകം നടത്തുക. ഇത് കൂടാതെ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ചെയ്യുന്നു. ഇടവം രാശിക്കാര്‍ക്ക് കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ശിവന് തൈരും തേനും കൊണ്ട് അഭിഷേകം ചെയ്യാവുന്നതാണ്.
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി 108 തവണ മഹാമൃത്യുഞ്ജയ് മന്ത്രം 'ഓം ജുന് ഷാ' ജപിക്കേണ്ടതാണ്. ഇത് ജീവിതത്തിലെ എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്താവുന്നതാണ്.അതോടൊപ്പം തന്നെ കടുകെണ്ണ ദാനം ചെയ്യുന്നത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു.

ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ശനിദോഷത്തെ പൂര്‍ണമായും അകറ്റുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി ക്ഷേത്രത്തില്‍ കടുകെണ്ണ വിളക്ക് കൊളുത്തുന്നതിനും ശനീശ്വര മന്ത്രങ്ങള്‍ ജപിക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. കന്നി രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും വീണ്ടെടുക്കുന്നതിന് വേണ്ടി ശ്വാനന്മാര്ക്ക് ഈ ദിനത്തില്‍ ഭക്ഷണം നല്‍കാവുന്നതാണ്. തുലാം രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ ശനിപ്രദോഷ ദിനത്തില്‍ 108 കൂവളത്തിലകള്‍ ഭഗവാന് സമര്‍പ്പിക്കണം.

വൃശ്ചികം രാശിക്കാര്‍ അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെറുപയര്‍ ഈ ദിനത്തില്‍ ദാനം ചെയ്യാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. എന്നാല്‍ ധനു രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടിയും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ശിവക്ഷേത്രത്തില്‍ അഞ്ച് തിരിയിട്ട നെയ് വിളക്ക് കൊളുത്താവുന്നതാണ്. കൂടാതെ ശിവ ചാലിസ ജപിക്കുന്നതും നല്ലതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഇത് കൊണ്ട് വരുന്നു.

മകരം രാശിക്കാര്ക്ക്ക ശിവലിംഗത്തിന് കൂവളത്തിലകള്‍ ഈ ദിനത്തില്‍ സമര്‍പ്പിക്കണം. ഏഴരശനിയുടെ ദുരിതങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഇത്. കുംഭം രാശിക്കാര്‍ക്ക് അവരുടെ ദു:ഖദുരിത രോഗങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ശനിപ്രദോഷ ദിനത്തില്‍ ഭഗവാന് ഗ്രാമ്പൂ സമര്‍പ്പിക്കാവുന്നതാണ്. ഇത് വെറും വയറ്റില്‍ ഏഴ് ദിവസം കഴിച്ചാല്‍ ദോഷഫലങ്ങളെ എല്ലാം ചെറുക്കുന്നതിന് സാധിക്കുന്നു. മീനം രാശിക്കാര്‍ക്ക് ശനി പ്രദോഷ വ്രതം അനുസരിച്ച് അവരുടെ ദോഷഫലങ്ങളെ ചെറുക്കുന്നതിന് വേണ്ടി ശനീശ്വര മന്ത്രം ഉരുവിടുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
