Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
പ്രദോഷങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ശനിപ്രദോഷം; ഇങ്ങനെ വ്രതം നോറ്റാല്‍ സൗഭാഗ്യം
എല്ലാ മാസവും ത്രയോദശി തിഥിയിലാണ് പ്രദോഷവ്രതം ആചരിക്കുന്നത്. ഈ ദിവസം ഭഗവാന് ശിവന് സമര്‍പ്പിച്ചിരിക്കുന്നു. ത്രയോദശി തിഥി വരുന്ന ദിവസത്തിനനുസരിച്ചാണ് പ്രദോഷ വ്രതത്തിന് പേര് വരുന്നത്. ഉദാഹരണത്തിന്, തിങ്കളാഴ്ച വരുന്ന പ്രദോഷത്തെ സോമ പ്രദോഷം എന്ന് വിളിക്കുന്നു. ഫാല്‍ഗുന മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം മാര്‍ച്ച് 4 ശനിയാഴ്ച ആചരിക്കും. ശനിയാഴ്ച പ്രദോഷ ദിനം വരുന്നതിനാല്‍ ഇതിനെ ശനി പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് എളുപ്പത്തില്‍ പരമേശ്വര പ്രീതി നേടാന്‍ സാധിക്കും.
ശനി പ്രദോഷ വ്രതത്തില്‍ ശിവനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ഈ വ്രതം ശനിദേവ ആരാധനയ്ക്കും ഉത്തമമാണ്. പ്രദോഷ വ്രതം ആചരിക്കുന്നവര്‍ക്ക് അവരുടെ എല്ലാ ദോഷങ്ങളും രോഗങ്ങളും സങ്കടങ്ങളും അവസാനിക്കുകയും നല്ല ദിവസങ്ങള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഫാല്‍ഗുന പ്രദോഷ വ്രതം 2023
ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന പ്രദോഷ വ്രതം മാര്‍ച്ച് 4 ശനിയാഴ്ചയാണ്. ഇത് ശനി പ്രദോഷ വ്രതം ആയിരിക്കും. ഫാല്‍ഗുന മാസത്തിലെ രണ്ടാമത്തെ ശനി പ്രദോഷ വ്രതമാണിത്. നേരത്തെ മഹാശിവരാത്രി നാളില്‍ ശനി പ്രദോഷ വ്രതമുണ്ടായിരുന്നു. ശനി പ്രദോഷ വ്രതം നോല്ക്കുന്നതോടെ ഭക്തര്‍ക്ക് ശിവന്റെയും ശനി ദേവന്റെയും അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

ശനി പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
പഞ്ചാംഗം അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ ശനി ത്രയോദശി തിഥി മാര്‍ച്ച് 04, വെള്ളിയാഴ്ച രാവിലെ 11:43 ന് ആരംഭിച്ച് 05 ഫെബ്രുവരി 2023 ഉച്ചയ്ക്ക് 02:07 ന് അവസാനിക്കും. പ്രദോഷ വ്രതത്തില്‍ ശിവപൂജ വൈകുന്നേരമാണ്. അതിനാല്‍ ശനി പ്രദോഷ വ്രതം മാര്‍ച്ച് 4നായിരിക്കും. ശനി പ്രദോഷ വ്രത പൂജാ മുഹൂര്‍ത്തം മാര്‍ച്ച് 4 വൈകുന്നേരം 06:23 മുതല്‍ രാത്രി 08:50 വരെയാണ്.

ശനിപ്രദോഷ ദിനത്തില്‍ ശിവനെ ആരാധിക്കാന്‍
ബ്രാഹ്മ മുഹൂര്‍ത്ത സമയത്ത് എഴുന്നേറ്റ് കുളിക്കുക. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ബ്രഹ്മചര്യം നിലനിര്‍ത്തുക. സവാള, വെളുത്തുള്ളി, മാംസം അല്ലെങ്കില്‍ മറ്റ് നിഷിധ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കരുത്. പുകയില, മദ്യം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ 'ഓം നമ ശിവായ' മന്ത്രം ചൊല്ലുക. പ്രദോഷകാല പൂജ നടത്തുന്നതിന് മുമ്പ് വീണ്ടും കുളിക്കുക.

ശനി പ്രദോഷ വ്രതം പ്രതിവിധി
പ്രദോഷ കാലത്ത് ശിവലിംഗത്തില്‍ ശിവന് കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ട് പ്രദോഷ വ്രതത്തില്‍ ഈ സമയത്ത് ശിവനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുന്നതായിരിക്കും. ശനി പ്രദോഷ ദിവസം വൈകുന്നേരം മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിച്ച് ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുക. ഈ പ്രതിവിധി നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു.

ബിസിനസ്സിലും ജോലിയിലും പുരോഗതിക്ക്
ജാതകത്തിലെ ശനിദോഷം മൂലം ബിസിനസ്സിലും ജോലിയിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ശനി പ്രദോഷ വ്രതം നാളില്‍ ഒരു പിടി കറുത്ത ഉഴുന്ന് എടുത്ത് ഏഴു പ്രാവശ്യം എതിര് കൈകൊണ്ട് തിരിക്കുക. അവ കാക്കകള്‍ക്ക് ഭക്ഷണമായി കൊടുക്കുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് പുരോഗതിയുടെ വഴി തുറക്കുമെന്ന് പറയപ്പെടുന്നു.

കുട്ടികള്‍ക്കുള്ള പരിഹാരം
ശനി പ്രദോഷ വ്രത നാളില്‍ ആല്‍മരത്തിനും വെറ്റിലയ്ക്കും വെള്ളം നനയ്ക്കുക. ഈ ദിവസം കൂവള മരത്തില്‍ നെയ്യ് വിളക്ക് കത്തിച്ച് ശിവ ചാലിസ പാരായണം ചെയ്യുന്നതിലൂടെ, ഭക്തരുടെ എല്ലാ വേദനകളില്‍ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശനിയെ പ്രീതിപ്പെടുത്താന്‍
ശനി പ്രദോഷ വ്രതത്തില്‍ ശനിദേവനെ പ്രീതിപ്പെടുത്താന്‍, ശനിദേവന് എണ്ണ അര്‍പ്പിക്കുകയും ആചാരങ്ങളോടെ ശനിദേവനെ ആരാധിക്കുകയും ചെയ്യുക. ശനിദേവനെ പ്രീതിപ്പെടുത്താന്‍ ശനി സ്തോത്രം ചൊല്ലുക. ശനിദേവനെ സന്തോഷിപ്പിക്കാന്‍ ഈ ദിവസം വെള്ളം പോലും കുടിക്കാതെ വ്രതം അനുഷ്ഠിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കൈവരാന്‍ ഇടയാക്കുന്നു. ഈ ദിവസം കറുത്ത പശുക്കള്‍ക്ക് ബൂന്ദി ലഡ്ഡു നല്‍കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം വരുത്തും. ഇതിനൊപ്പം കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണവും നല്‍കണം. ശനി പ്രദോഷ ദിവസം ശനി മന്ത്രം ചൊല്ലണം. മന്ത്രം ചൊല്ലുമ്പോള്‍ ഉച്ചാരണം ശുദ്ധമായിരിക്കണം. കൂടാതെ, ഈ ദിവസം ദരിദ്രര്‍ക്ക് എണ്ണയില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ ദാനമായും നല്‍കുക.

ഈ രാശിക്കാര്‍ പ്രതിവിധി ചെയ്യണം
ശനി പ്രദോഷ വ്രത നാളില്‍ ശിവനെ യഥാവിധി പൂജിക്കുന്നു. ഈ ദിവസം പ്രദോഷകാലത്ത് ശിവശങ്കരാരാധനയ്ക്കൊപ്പം ശനിദേവന്റെ പരിഹാരക്രിയകള്‍ കൂടി ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് ശനിയുടെ ഏഴരശനി, കണ്ടകശനി, ശനി മഹാദശ എന്നിവയുള്ളവര്‍ പരിഹാരം ചെയ്യണം. തുലാം, വൃശ്ചികം, മകരം, കുംഭം, മീനം രാശിക്കാര്‍ ഈ ദിവസം ആല്‍മരത്തിനു ചുവട്ടില്‍ വിളക്ക് കൊളുത്തി വെള്ളം സമര്‍പ്പിക്കണം.



Click it and Unblock the Notifications











