Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശനിപ്രദോഷം അനുഷ്ഠിച്ചാല്‍ നാലിരട്ടി ഫലം: സ്വപ്നത്തില്‍ പോലും ശനി ബാധിക്കില്ല
Shani Pradosh Vrat 2025: ഈ വര്‍ഷത്തെ ശനിപ്രദോഷം വരുന്നത് മേയ് 24-നാണ്. ശിവഭഗവാന് ഏറെ പ്രിയപ്പെട്ട ഈ ദിനം വ്രതാനുഷ്ഠാനം നടത്തിയാല്‍ അത് നല്കുന്ന ഗുണാനുഭവങ്ങള്‍ വളരെ വലുതാണ്. സന്തതിക്കും യശസ്സിനും ധനത്തിനും എല്ലാം സഹായിക്കുന്നതാണ് പ്രദോഷ വ്രതം. ഹിന്ദുമതത്തില്‍ പ്രദോഷത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ശിവപുരാണത്തില്‍ ഇത് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദിനത്തില്‍ പാലിക്കേണ്ട ചില ചിട്ടകളുണ്ട്. ഇത് കൃത്യമായി ചെയ്താല്‍ പ്രദോഷ വ്രതം നാലിരട്ടിയായി നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു.
ശിവനേയും പാര്‍വ്വതി ദേവിയേയുമാണ് ഈ ദിനത്തില്‍ ആരാധിക്കുന്നത്. കൂടാതെ ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ശനിപ്രദോഷ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് വഴി നിങ്ങളുടെ എല്ലാ പ്രതിസന്ധികളും അകലുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും ഉണ്ടാവുകയും ചെയ്യുന്നു. ജ്യേഷ്ഠമാസത്തിലെ പ്രദോഷ ദിനത്തില്‍ ശനിപ്രദോഷം എത്രത്തോളം പ്രധാനപ്പെട്ടതാണ്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ശനിപ്രദോഷം എപ്പോള്‍?
വേദ കലണ്ടര്‍ പ്രകാരം, ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതി മെയ് 24 ന് വൈകുന്നേരം 07:21 നാണ് ആരംഭിക്കുന്നത്. അതേസമയം, മെയ് 25 ന് ഉച്ചകഴിഞ്ഞ് 03:51 ന് അവസാനിക്കുകയും ചെയ്യുന്നു. പ്രദോഷ വ്രത ദിനത്തില്‍, വൈകുന്നേരം, ശിവനെയും പാര്‍വതിയെയും ആരാധിക്കുന്നു. അതിന് ശേഷം മെയ് 24 ന് പ്രദോഷ വ്രതം ആചരിക്കുകയും ചെയ്യുന്നു. ശനി പ്രദോഷം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുട ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളുണ്ടാവുന്നു.
ശനിദോഷത്തെ പ്രതിരോധിക്കുന്നു
ശനിപ്രദോഷം അനുഷ്ഠിക്കുന്നത് വഴി അത് ശനിദോഷത്തെ എല്ലാ തരത്തിലും അകറ്റി നിര്‍ത്തുന്നു. ഏഴരശനി, ജന്മശനി , കണ്ടകശനി എന്നി ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശനിപ്രദോഷം അനുഷ്ഠിക്കാവുന്നതാണ്. കൂടാതെ ശനിദേവന്റെ അനുഗ്രഹം നിങ്ങളില്‍ എന്നന്നേക്കുമായി ഉണ്ടാവുന്നു. മാത്രമല്ല ശനിദോഷത്തിന്റെ എല്ലാ ദോഷഫലങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും ഇത് വഴി സാധിക്കുന്നു. പ്രദോഷവ്രതം ആചരിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു എന്നതില്‍ സംശയം വേണ്ട.
മറ്റ് ദോഷങ്ങള്‍
ശനിപ്രദോഷം അനുഷ്ഠിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനിയുടെ ക്രൂരദോഷങ്ങളെ ഇല്ലാതാക്കുന്നത് മാത്രമല്ല രാഹു കേതുക്കളുടെ ദോഷത്തേയും ഇല്ലാതാക്കുന്നതിന് പ്രദോഷവ്രതം സഹായിക്കുന്നു. അത് മാത്രമല്ല കാലസര്പ്പദോഷത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യപരമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. അശുഭഫലങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രദോഷ വ്രതത്തിന്റെ ഫലം
പ്രദോഷ വ്രതത്തിന്റെ ഫലം വളരെയധികം പ്രധാനപ്പെട്ടതാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഈ വ്രതം വളരെ ശുഭകരമായ മാറ്റങ്ങളാണ് നല്‍കുന്നത്. എല്ലാ വിഷമതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് പ്രദോഷ വ്രതം. ശിവക്ഷേത്ര ദര്‍ശനത്തിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷവും സമാധാനവം ജീവിതത്തില്‍ ഉണ്ടാവുന്നു.
നിഴല്ദാനം ചെയ്യുക
നിഴല്ദാനം ചെയ്യുന്നതില്‍ ശനിപ്രദോഷം വളരെ മികച്ച ഫലം നല്കുന്നു. പലപ്പോഴും ശനിക്ക് പ്രിയപ്പെട്ട കടുകെണ്ണ പുരട്ടി അതില്‍ നിഴല്‍ കാണുകയും ആ എണ്ണ ശിവക്ഷേത്രത്തില്‍ നല്‍കുകയും ചെയ്യുക. ഈ എണ്ണ ക്ഷേത്രത്തില്‍ ദാനം ചെയ്യുമ്പോള്‍ അതില്‍ ഒരു രൂപ നാണയവും സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ശിവലിംഗത്തില്‍ കൂവള ഇല സമര്‍പ്പിക്കുന്നതും പ്രദോഷ ദോഷങ്ങളെ ഇല്ലാതാക്കുന്നു. ഈ ദിനത്തില്ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
