Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
നവരാത്രിയില്‍ ശനിയുടെ നക്ഷത്രമാറ്റം; 4 രാശിക്ക് തലവര മാറും, ധനവാനാകാന്‍ യോഗം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങളും നക്ഷത്രരാശികളും മാറ്റുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു. ഒക്ടോബര്‍ 15ന് ശനി ദേവന് നക്ഷത്രം മാറാന്‍ പോകുകയാണ്. സൂര്യഗ്രഹണത്തിന്റെ അടുത്ത ദിവസമാണ് ഈ രാശിമാറ്റം സംഭവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, ശനിദേവന്റെ രാശിമാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്ന് സാമ്പത്തിക നേട്ടവും സ്ഥാനക്കയറ്റവും ലഭിക്കാന്‍ കഴിയുന്ന 3 രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശനിദേവന്റെ മാറ്റം മേടം രാശിക്കാര്‍ക്ക് ശുഭകരമായി മാറിയേക്കാം. കാരണം നിങ്ങളുടെ രാശിയുടെ വരുമാന ഭവനത്തിലാണ് ശനി ദേവന് സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. കൂടാതെ ഈ സമയത്ത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് ജൂനിയര്‍മാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കും.
ഈ സമയത്ത് നിങ്ങളുടെ ജോലി മാറ്റണമെങ്കില്‍, അതിന് അനുകൂല സമയമാണ്. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്നും പ്രയോജനം നേടാനാകും. മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍രംഗത്ത് വന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. പുതിയ വാഹനമോ വസ്തുവോ വാങ്ങാനാകും. ബിസിനസ്സില്‍ ലാഭവും തൊഴില്‍ പുരോഗതിക്കുള്ള അവസരങ്ങളും ഉണ്ടാകും.
മിഥുനം
ശനിദേവന്റെ നക്ഷത്രമാറ്റം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം ശനിദേവന് നിങ്ങളുടെ രാശിയില്‍ നിന്ന് വിധിയുടെ സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. ബിസിനസ്സില്‍ നല്ല ലാഭവും ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ചെറുതോ വലുതോ ആയ ഒരു യാത്ര നടത്താനാകും.
മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി കിട്ടും. ഈ സമയത്ത്, മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. വസ്തു നിക്ഷേപത്തില്‍ നിന്ന് ലാഭം കൈവരും. നിക്ഷേപത്തില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. പുതിയ വീട് വാങ്ങാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും.
വൃശ്ചികം
ശനി ദേവന്റെ മാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ ജാതകത്തിലെ നാലാം ഭാവത്തിലാണ് ശനി ദേവന് സഞ്ചരിക്കുന്നത്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ നേട്ടം ലഭിക്കും. നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ സന്തോഷവും ലഭിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. കൂടാതെ ശനിദേവന്റെ കൃപയാല്‍ കോടതി വ്യവഹാരങ്ങളില്‍ വിജയം നേടാന്‍ കഴിയും.
ഈ സമയത്ത് നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടും. വിജയത്തിന്റെ വഴിയില്‍ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങി പുരോഗതിയുടെ പാത എളുപ്പമാകും. നിയമപരമായ കാര്യങ്ങളില്‍ വിജയം നേടാനാകും. വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
കന്നി
വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും. ബിസിനസ്സില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. വാഹന, ഭൂമി എന്നിവയുടെ നേട്ടം ലഭിക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കാനാകും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്, പക്ഷേ ചിന്തിക്കാതെ പണം ചെലവഴിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
