Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
ജീവിതത്തില്‍ അപൂര്‍വ്വഭാഗ്യം, അപ്രതീക്ഷിത നേട്ടം; ശനി നക്ഷത്രമാറ്റം, 12 രാശിക്കും ഗുണദോഷഫലം
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബര്‍ 14ന് സംഭവിച്ചുകഴിഞ്ഞു. ഇതിനു തൊട്ടു പിന്നാലെ നീതിയുടെ ദേവനായി കണക്കാക്കുന്ന ശനിദേവന്‍ സഞ്ചാരപാതയില്‍ മാറ്റം വരുത്തി. ഒക്ടോബര്‍ 15 ഞായറാഴ്ച ശനി അവിട്ടം നക്ഷത്രത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. കാലാകാലങ്ങളില്‍ എല്ലാ ഗ്രഹങ്ങളും അവയുടെ രാശിചിഹ്നങ്ങളും നക്ഷത്രങ്ങളും മാറ്റുന്നു. ഇതിന്റെ സ്വാധീനം 12 രാശിചിഹ്നങ്ങളിലും കാണപ്പെടും. ശനിയുടെ നക്ഷത്രമാറ്റവും എല്ലാ രാശിക്കാരെയും ബാധിക്കും. ഇത് ചിലര്‍ക്ക് ശുഭകരവും മറ്റുള്ളവര്‍ക്ക് അശുഭകരവുമാണെന്ന് തെളിയും. ശനി അവിട്ടം നക്ഷത്രത്തില്‍ എത്തുന്നതോടെ 12 രാശിക്കാരുടെയും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.
മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റത്തില്‍ നിന്ന് വളരെയധികം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. സാമ്പത്തിക നേട്ടവും വരുമാന വര്‍ദ്ധനവും ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ പണം ഏതെങ്കിലും കാര്യത്തില്‍ നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

ഇടവം
തൊഴില്‍ മാറ്റത്തിനോ നല്ല ശമ്പളത്തില്‍ നല്ല വര്‍ധനയ്ക്കോ വേണ്ടി ശ്രമിക്കുന്ന ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറിലെ പത്താം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനാല്‍ അത്ഭുതകരമായ അവസരങ്ങള്‍ കൈവരും. നിങ്ങള്‍ ഒരു ഫ്രഷര്‍ ആണെങ്കില്‍ നിങ്ങളുടെ കരിയര്‍ ആരംഭിക്കാന്‍ കഴിയുന്ന സമയമാണിത്. നല്ല കാലമാണ് മുന്നിലുള്ളത്.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം മൂലം ഭാഗ്യം ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് ഈ സമയം നല്ല ലാഭം ഉണ്ടാക്കാം. ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യാം. ലാഭം ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളും ഉണ്ട്. നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാന്‍ നല്ല സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയമായിരിക്കാം. ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ എടുക്കുക. കുടുംബത്തില്‍ വഴക്കുകള്‍ ഉണ്ടാകും, നിങ്ങള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവരും. ഓഫീസില്‍ നിങ്ങളുടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പ്രതികൂലമായി ബാധിച്ചേക്കാം. ജോലിയില്‍ പലവിധ തടസ്സങ്ങള്‍ ഉണ്ടാകാം. അനാവശ്യ ചിലവുകള്‍ മൂലം വിഷമിച്ചേക്കാം.
ചിങ്ങം
ധനിഷ്ഠ നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്നതോടെ നിങ്ങളുടെ കരിയറില്‍ വിജയം കൈവരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. സാമ്പത്തിക സംബന്ധമായ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങിയാല്‍ ആശ്വാസം ലഭിക്കും. നിക്ഷേപിക്കാനുള്ള സമയം നിങ്ങളുടെ ഭാഗത്താണ്. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം തൊഴില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരുപോലെ വന്നുചേരും. ബിസിനസ്സിലെ പ്രശ്നങ്ങള്‍ക്കൊപ്പം, നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടിവരും. കുടുംബത്തിലെ പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ശനിയുടെ നക്ഷത്രമാറ്റം മൂലം കന്നി രാശിക്കാര്‍ ഈ സമയം അല്‍പം ശ്രദ്ധിക്കണം. നിക്ഷേപം വഴി നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. കുടുംബവുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. കുടുംബപ്രശ്‌നങ്ങള്‍ കാരണം മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.
തുലാം
ശനി മഹാരാജാവിന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ കരിയറില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയം മംഗളകരമായിരിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നിലനില്‍ക്കും. മുതിര്‍ന്ന ഒരാളില്‍ നിന്ന് ഉചിതമായ ഉപദേശം ലഭിക്കും. പല ജോലികളും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ജീവിതത്തിന് പുതിയതും മികച്ചതുമായ ദിശ ലഭിക്കും.
വൃശ്ചികം
ശനിയുടെ നക്ഷത്രമാറ്റം വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായി മാറും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനം, സ്വത്ത് തുടങ്ങിയ സുഖങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ നല്ല ദിനങ്ങള്‍ ആരംഭിച്ചു. ശനിദേവന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടാകും. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും.
ധനു
അവിട്ടം നക്ഷത്രത്തിന്റെ മൂന്നാം ഭാവത്തിലെ ശനി നിങ്ങളുടെ പരിശ്രമം, ശ്രദ്ധ, സ്ഥിരോത്സാഹം, ഇച്ഛാശക്തി എന്നിവ മെച്ചപ്പെടുത്തും. നേട്ടങ്ങള്‍ക്കായി നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ തയ്യാറാകും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ബിസിനസ്സ് യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രതിവിധിയായി നിങ്ങള്‍ ശനി ബീജ മന്ത്രം ചൊല്ലുക.
മകരം
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും സമ്പാദ്യവും മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍നിങ്ങള്‍ക്കായി തുറക്കും. എന്നിരുന്നാലും, നിങ്ങളുടെ നിങ്ങളുടെ ബന്ധങ്ങളില്‍ ജാഗ്രത പാലിക്കുക. മുതിര്‍ന്നവരെ അസ്വസ്ഥരാക്കുകയും വീട്ടിലെ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുകയും ചെയ്യാതിരിക്കുക. ജാഗ്രത പാലിക്കുക. നിഗൂഢ പഠനത്തിലോ പരിശീലനത്തിലോ താല്‍പ്പര്യമുള്ള ഏതൊരാള്‍ക്കും ഇത് മികച്ച സമയമാണ്. ദോഷപരിഹാരമായി ശ്രീ ഗജേന്ദ്ര മോക്ഷ സ്‌തോത്രം ചൊല്ലുക
കുംഭം
ഈ സമയം നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. മാനസികമോ ശാരീരികമോ ആയ പിരിമുറുക്കം നേരിടേണ്ടിവന്നേക്കാം. പുതിയ ബിസിനസ്സ് സാധ്യതകള്‍ ഉയര്‍ന്നുവന്നേക്കാം. സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് പുതിയ ഓപ്ഷനുകള്‍ കണ്ടെത്താനാകും. ഈ കാലയളവില്‍ നിങ്ങള്‍ പ്രൊഫഷണലായി മികവ് പുലര്‍ത്തുകയും മികച്ച സമയം വരുകയും ചെയ്യും. ദോഷപരിഹാരമായി ശനി സ്‌തോത്രം പാരായണം ചെയ്യുക, പാവപ്പെട്ടവര്‍ക്ക് പഴയ ഷൂസ് അല്ലെങ്കില്‍ വസ്ത്രങ്ങള്‍ ദാനം ചെയ്യുകയും ചെയ്യുക.
മീനം
ഈ സമയം നിങ്ങള്‍ മറ്റൊരാള്‍ നിങ്ങളെ വഞ്ചിച്ചേക്കാം, അതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കരിയറിനെ കുറിച്ച് നിങ്ങള്‍ വളരെയധികം ആശങ്കാകുലരായിരിക്കാം. നിങ്ങളുടെ പ്രണയകാര്യങ്ങളും ആരോഗ്യത്തെക്കുറിച്ചും ശ്രദ്ധിക്കുക. പണമിടപാടുകളെക്കുറിച്ച് ശ്രദ്ധിക്കുക. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. ബിസിനസില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചിലവുകള്‍ മൂലം വിഷമിച്ചേക്കാം. ആരോഗ്യകാര്യത്തില്‍ അല്‍പം ജാഗ്രത വേണം. പഴയ രോഗം വീണ്ടും തലപൊക്കിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











