Latest Updates
-
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ശനിയുടെ സഞ്ചാരപാത മാറ്റം; ശനിയുടെ ദോഷഫലം വര്‍ധിക്കും, പരിഹാരത്തിന് ചെയ്യേണ്ടത്
ഒക്ടോബര്‍ 23 ശനി ഗ്രഹം അതിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തി. വക്രഗതിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഇപ്പോള്‍ മകരം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. ഈ സമയം പല രാശിക്കാര്‍ക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ശനിയുടെ സഞ്ചാരമാറ്റം മൂലം ആളുകള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ശനിയുടെ ദോഷഫലം മൂലം ഈ സമയം നിങ്ങള്‍ക്ക് അനാവശ്യ ചിലവുകള്‍ ഉണ്ടായേക്കാം അല്ലെങ്കില്‍ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ കണ്ടേക്കാം. കരിയറിന്റെ കാര്യത്തിലും ഈ സമയം ചില രാശിക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടാകും.
അത്തരമൊരു സാഹചര്യത്തില്‍, ശനിയെ അനുകൂലമാക്കാനുള്ള ചില പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഈ പ്രതിവിധികളിലൂടെ നിങ്ങള്‍ക്ക് ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. അതിലൂടെ നിങ്ങള്‍ക്ക് മകരത്തിലെ ശനിയുടെ സഞ്ചാരത്തിലൂടെ ജീവിതത്തില്‍ പുരോഗതിയും ലഭിക്കും. ശനിയുടെ മകരം രാശിയിലെ സഞ്ചാരസമയത്ത് ദോഷപരിഹാരത്തിനായി ചെയ്യേണ്ട ചില നടപടികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ ജ്യോതിഷ പ്രതിവിധികള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് ശനി ദേവനെ പ്രസാദിപ്പിക്കാനും ശനിയുടെ ദോഷഫലം ഇല്ലാതാക്കാനും സാധിക്കും.

ശനിയുടെ നല്ല ഫലങ്ങള്‍
ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഗുണകരമാണെങ്കില്‍ അവര്‍ നിരവധി ഭാഷകളില്‍ മികച്ച പ്രാവീണ്യമുള്ള പണ്ഡിതനായിത്തീരുന്നു. ഒരു വ്യക്തിക്ക് അത് വലിയ ലാഭം നല്കുന്നു. ശനി അനുകൂലമായ ആളുകള്‍ക്ക് യന്ത്രസാമഗ്രികള്‍, ചൂള, തുകല്‍, സിമന്റ്, ഇരുമ്പ്, എണ്ണ, ഗതാഗതം, റബ്ബര്‍, ജ്യോതിഷം മുതലായവയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടാല്‍ നേട്ടം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ശനിയുടെ ദോഷഫലങ്ങള്‍
ജാതകത്തില്‍ ശനി ദോഷകരമായ സ്ഥാനത്ത് തുടര്‍ന്നാല്‍, വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പോരാട്ടങ്ങള്‍ നേരിടേണ്ടിവരും. അത്തരക്കാര്‍ക്ക് സമ്പത്ത് നഷ്ടപ്പെടാനോ ജയില്‍വാസത്തിന് ഇരയാകാനോ സാധ്യതയുണ്ട്. ആമാശയ സംബന്ധമായ അസുഖങ്ങളും അടിക്കടി അനുഭവപ്പെടാം.
Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ശനിദോഷം തീര്‍ക്കാന്‍ പരിഹാരങ്ങള്‍
* ശനിയാഴ്ച ശനി സ്തോത്രം പാരായണം ചെയ്ത് ഒരു കറുത്ത പക്ഷിയെ വാങ്ങി രണ്ട് കൈകള്‍ കൊണ്ടും പിടിച്ച് ആകാശത്തേക്ക് പറത്തുക. ഇത് ചെയ്യുമ്പോള്‍ ശനിദേവനെ മനസ്സില്‍ ധ്യാനിക്കുക. ശനിയുമായി ബന്ധപ്പെട്ട ദോഷം നീക്കാന്‍ ഇത് ഗുണം ചെയ്യും.
* ശനിയാഴ്ച ദിവസം ഒരു കാളീക്ഷേത്രത്തില്‍ ഇരുമ്പ് ത്രിശൂലം ദാനം ചെയ്യുക. ഈ ത്രിശൂലം ശിവക്ഷേത്രത്തിലോ മഹാ കാലഭൈരവ ക്ഷേത്രത്തിലോ മഹാകാളീക്ഷേത്രത്തിലോ സമര്‍പ്പിക്കുക.

ബദാം ഉപയോഗിച്ച് പരിഹാരം
* സാമ്പത്തിക നഷ്ടമുള്ളവര്‍ ഏതെങ്കിലും ശുക്ലപക്ഷത്തിലെ ആദ്യ ശനിയാഴ്ച ദിവസം 10 ബദാം എടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ പോകുക. 5 ബദാം അവിടെ സൂക്ഷിച്ച് 5 ബദാം വീട്ടില്‍ കൊണ്ടുവന്ന് ചുവന്ന തുണിയില്‍ കെട്ടി പണം വയ്ക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക.
* ശനിയാഴ്ച ദിവസം കുരങ്ങുകള്‍ക്ക് ഉഴുന്ന്, ശര്‍ക്കര, വാഴപ്പഴം എന്നിവ നല്‍കുക. ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ മുഖം കണ്ട ശേഷം ദാനം ചെയ്യുക. ഒഴുകുന്ന വെള്ളത്തില്‍ തേങ്ങ എറിയുക.

മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുക
* എല്ലാ ശനിയാഴ്ചയും കറുത്ത ഉലുവ പൊടിച്ച് അതിന്റെ മാവ് ഉരുളകളാക്കി മത്സ്യങ്ങള്‍ക്ക് നല്‍കുക.
* എല്ലാ ശനിയാഴ്ചകളിലും ഒരു കറുത്ത നായയ്ക്ക് കടുകെണ്ണ ചേര്‍ത്ത റൊട്ടി കൊടുക്കുക. ഇതുകൂടാതെ ശനിയാഴ്ച രാത്രി കടുകെണ്ണ നിങ്ങളുടെ കൈകാലുകളിലെ നഖങ്ങളില്‍ പുരട്ടുക. 7 ശനിയാഴ്ചകളില്‍ ഉറുമ്പുകള്‍ക്ക് കറുത്ത എള്ള്, മാവ്, പഞ്ചസാര എന്നിവ ഭക്ഷണമായി നല്‍കുക.

കടുകെണ്ണ സമര്‍പ്പിക്കുക
* ശനിദേവനെ പ്രീതിപ്പെടുത്താന്‍ ശനിയാഴ്ച ദിവസം വീടിനടുത്തുള്ള ഏതെങ്കിലും ശനി ക്ഷേത്രത്തില്‍ കടുകെണ്ണ സമര്‍പ്പിക്കണം. ഈ ദിവസം ആല്മരത്തിന് വെള്ളം സമര്‍പ്പിച്ച് വിളക്ക് തെളിയിക്കണം.
* ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ശിവ ചാലിസ പാരായണം ചെയ്യുന്നത് ഗുണം ചെയ്യും. ഇതോടൊപ്പം ഹനുമാനെയും ആരാധിക്കുന്നത് ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന് സന്തുഷ്ടനാകുകയും നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നു.

അന്നദാനം നടത്തുക
പാവപ്പെട്ടവര്‍ക്ക് ആഹാരം നല്‍കുന്നത് ശനി ഗ്രഹത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല പരിഹാര മാര്‍ഗമാണ്. നിങ്ങളുടെ ജന്മദിനത്തിലോ നിങ്ങളുടെ ജീവിതത്തിലെ മറ്റേതെങ്കിലും പ്രത്യേക അവസരങ്ങളിലോ ഭക്ഷണം ദാനം ചെയ്യുക. ക്ഷേത്രത്തിലും അന്നദാനം നടത്താവുന്നതാണ്.



Click it and Unblock the Notifications