Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മകരം രാശിയില്‍ ശനി നേര്‍രേഖയില്‍; ഈ 4 രാശിക്ക് ഭാഗ്യകാലം
ജ്യോതിഷത്തില്‍ ശനിദേവനെ നീതിയുടെ ദൈവമായി കണക്കാക്കുന്നു. സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ ശനിദേവന് ഒരു വ്യക്തിക്ക് മംഗളകരമായ ഫലങ്ങള്‍ നല്‍കും. എന്നാല്‍, മോശം പ്രവൃത്തികള്‍ ചെയ്താല്‍ ഒരു വ്യക്തിക്ക് ശനി ശിക്ഷയും നല്‍കും. ശനിദേവന് ഇപ്പോള്‍ മകരം രാശിയില്‍ വക്രഗതിയിലാണ്. നീതിയുടെ ദേവനായ ശനി ഇപ്പോള്‍ അതിന്റെ ചലനം മാറ്റാന്‍ പോകുന്നു. ഒക്ടോബര്‍ 23 ന് ശനിയുടെ സഞ്ചാരപാതയില്‍ മാറ്റമുണ്ടാകും.
ഈ ദിവസം ധന്തേരാസ് ദിനം കൂടിയാണ്. ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 4:19ന് ശനി മകരം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങും. 2023 ജനുവരി വരെ ഈ അവസ്ഥയില്‍ ശനി തുടരും. ജ്യോതിഷ പ്രകാരം ശനിദേവന്റെ സഞ്ചാരപാതയിലെ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ശനിയുടെ ഈ മാറ്റം ശുഭകരമായ ഫലങ്ങള്‍ നല്‍കും. ചിലര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ഈ സമയം സാമ്പത്തിക പുരോഗതിയും ഉണ്ടായേക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ സഞ്ചാരപാതയിലെ മാറ്റം കാരണം ഭാഗ്യമുണ്ടാകുകയെന്ന് നമുക്ക് നോക്കാം.

മേടം
ജ്യോതിഷപ്രകാരം ശനി ദേവന്റെ ഈ സഞ്ചാരമാറ്റക്കാലത്ത് മേടം രാശിക്കാര്‍ക്ക് ശുഭഫലം ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ഭാഗ്യം ലഭിക്കും. കരിയറില്‍ വിജയം നേടാന്‍ കഴിയും. നിങ്ങളുടെ സാമൂഹിക പദവിയും വര്‍ദ്ധിച്ചേക്കാം. ഭൂമിയില്‍ നിന്നും ലാഭം ലഭിക്കും. ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും ബഹുമാനം കൈവരും. നിങ്ങള്‍ക്ക് വിജയിക്കാന്‍ നിരവധി അവസരങ്ങള്‍ വന്നുചേരും.

തുലാം
തുലാം രാശിക്കാര്‍ക്കും ശനിയുടെ ഈ മാറ്റത്തിന്റെ കാലം അനുകൂലമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സാമ്പത്തിക രംഗത്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നവരുടെ കഷ്ടപ്പാടും ഈ സമയം മാറാന്‍ പോകുന്നു. നിങ്ങളുടെ പഴയ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. പലര്‍ക്കും ഈ സമയം ഭൗതിക നേട്ടങ്ങളും ലഭിക്കും.

ധനു
ധനു രാശിക്കാര്‍ക്കും ശനി ദേവന്റെ സഞ്ചാരപാതയിലെ മാറ്റം മൂലം ഗുണം ലഭിക്കും. നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭം ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രണയ കാര്യങ്ങളില്‍ വിജയം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അവസരങ്ങളുണ്ടാകും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനമാനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.

മീനം
മീനം രാശിക്കാര്‍ക്കും ഈ സമയം ശനിദേവന്റെ അനുഗ്രഹം നിലനില്ക്കും. മാനസിക പിരിമുറുക്കത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സാമ്പത്തിക പ്രശ്നം പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ജോലിസ്ഥലത്തും സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ്സില്‍ വിജയം നേടാനുള്ള അവസരങ്ങളും നിങ്ങള്‍ക്ക് കൈവരും.



Click it and Unblock the Notifications
