Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശനിയുടെ സഞ്ചാരപാത മാറുന്നു; അടുത്ത 3 മാസം ഈ 5 രാശിക്കര്‍ക്ക് ദുരിതകാലം
ജ്യോതിഷത്തില്‍ ശനിദേവനെ കര്‍മ്മത്തിന്റെയും നീതിയുടെയും ദൈവം എന്ന് വിളിക്കുന്നു. എല്ലാവര്ക്കും അവരുടെ കര്‍മ്മത്തിനനുസരിച്ച് ശനിദേവന് ഫലങ്ങള്‍ നല്കുന്നു. പഞ്ചാംഗം അനുസരിച്ച് ജൂലൈയില്‍ ശനി മകരം രാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഒക്ടോബര്‍ 23ന് ശനി അതിന്റെ സഞ്ചാരപാത മാറുന്നു.
ഒക്ടോബര്‍ 23 മുതല്‍ ശനി മകരം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങും. 2023 ജനുവരി 17 വരെ ശനി ഈ സ്ഥിതിയില്‍ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ ഏഴരശനി, കണ്ഠകശനി സ്വാധീനത്തിലുള്ള ഈ രാശിക്കാര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിയുടെ ഈ സ്ഥാനചലനം കാരണം ദോഷകരമായ ഫലങ്ങള്‍ ലഭിക്കുന്നത് എന്നറിയാന്‍ രാശിഫലം വായിക്കൂ.

ഇടവം
ശനിയുടെ സംക്രമണം ഈ സമയം ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ കൊണ്ടുവരും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചേക്കില്ല. നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഇത് മാത്രമല്ല, ഈ സമയത്ത് നിങ്ങളുടെ ചെലവുകളും കൂടുതലായിരിക്കും. ഈ സമയത്ത് ചില ഗാര്‍ഹിക പ്രശ്നങ്ങളും നിങ്ങളെ അലട്ടിയേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിങ്ങള്‍ ആശങ്കാകുലരായിരിക്കും.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്കും ശനിയുടെ സംക്രമം വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഈ സമയത്ത് ബിസിനസുകാര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ വരുമാനം കുറവായിരിക്കും. ചെലവുകള്‍ ഉയരും. ദാമ്പത്യ ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില ധനനഷ്ടവും ഉണ്ടായേക്കാം.

കന്നി
ശനിയുടെ പാത കന്നി രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ പദ്ധതികളില്‍ ശനി തടസ്സങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ അടുത്ത ആളുകളുമായി കലഹമുണ്ടായേക്കാം. നിങ്ങളുടെ ബന്ധത്തില്‍ ചില തടസ്സങ്ങളുണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയത്ത് നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ചെലവുകളും നിയന്ത്രിക്കാന്‍ ശ്രമിക്കുക.

മകരം
മകരം രാശിക്കാര്‍ക്ക് ശനിയുടെ ഏഴരശനി കാലമാണ് നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ശനി മകരം രാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ മാനസിക ആകുലതകള്‍ വര്‍ധിക്കും. ബിസിനസില്‍ ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതോടൊപ്പം നിങ്ങളുടെ ചെലവുകളും വര്‍ദ്ധിക്കും. നിങ്ങളുടെ ആശയക്കുഴപ്പം വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങളുടെ അനുജത്തിമാരുടെ ആരോഗ്യകാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ ശനിയുടെ ഈ സ്ഥാനചലന കാലത്ത് ഒരുപാട് അധ്വാനിക്കേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ പണച്ചെലവ് ഉയര്‍ന്നതായിരിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം അല്‍പ്പം പ്രശ്നമായിരിക്കും. അതിനാല്‍ ആരോഗ്യ കാര്യത്തില്‍ അല്‍പ്പംപോലും അശ്രദ്ധ കാണിക്കരുത്. ഈ സമയത്ത് നിങ്ങള്‍ക്ക് ചില ദീര്‍ഘദൂര യാത്രകളും ചെയ്യേണ്ടിവന്നേക്കാം.

ശനിയുടെ ദോഷഫലം കുറയ്ക്കാന്‍
ശനി ദോഷത്തിന്റെ അശുഭകരമായ ഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ രണ്ട് നേരം ഭക്ഷണ സമയത്ത് കറുത്ത ഉപ്പും കുരുമുളകും ഉപയോഗിക്കുക. കൂടാതെ, ശനിയാഴ്ച ദിവസം കറുത്ത പശുവിനെ സേവിക്കണം. പശുവിന് ഭക്ഷണം നല്‍കുകയും നെറ്റിയില്‍ തിലകം പുരട്ടുകയും അതിന്റെ കൊമ്പില്‍ കാലാവ് കെട്ടുകയും ചെയ്യുക. അതിനുശേഷം അവയ്ക്ക് ലഡ്ഡു നല്‍കുകയും തുടര്‍ന്ന് വണങ്ങുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിയുടെ ദോഷഫലം കുറയ്ക്കാന്‍ സാധിക്കും.

ശനിക്ഷേത്ര ദര്‍ശനം
ശനിയാഴ്ച ദിവസം ഏഴുതരം ധാന്യങ്ങള്‍, അര കിലോ ഉഴുന്ന്, ഒരു പാത്രം എള്ള് എന്നിവ നീല തുണിയില്‍ കെട്ടി ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദോഷത്തില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും. ഒപ്പം ശനിദേവന്റെ അനുഗ്രഹവും കൈവരും.

ശനിമന്ത്രം
ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ദിവസവും പൂജാമുറിയില്‍ കടുകെണ്ണ ഒഴിച്ച വിളക്ക് തെളിയിക്കണം. കൂടാതെ, കറുത്ത ഉലുവ, കറുത്ത വസ്തുക്കള്‍, ഇരുമ്പ് മുതലായവ ദാനം ചെയ്യുക. ഇതോടൊപ്പം, നിങ്ങള്‍ എല്ലാ ദിവസവും ശനി ക്ഷേത്രം സന്ദര്‍ശിച്ച് 'ഓം ശന് ശനിശ്ചരായ നമഃ' അല്ലെങ്കില്‍ 'ഓം പ്രാം പ്രൈം പ്രൗണ്‍ സഹ ശനിശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ശനി ചാലിസ അല്ലെങ്കില്‍ ശനി ദേവ ആരതി നടത്തുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് മോചനം നേടാനാകും.



Click it and Unblock the Notifications
