Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശനി മാര്‍ഗ്ഗി 2023: ഈ ശനി മാറ്റം വര്‍ഷം മുഴുവന്‍ നല്കുന്നു സര്‍വ്വൈശ്വര്യം മൂന്ന് രാശിക്ക്
വേദ ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതില്‍ തന്നെ നമ്മള് അറിഞ്ഞിരിക്കേണ്ടത് ശനിയുടെ രാശിമാറ്റങ്ങള്‍ ആണ്. ഏറ്റവും പതിയെ ചലിക്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ഓരോ രാശിക്കാരേയും ബാധിക്കുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാന്‍ ശനി രണ്ടര വര്‍ഷത്തെ സമയം എടുക്കുന്നു. ജൂണില്‍ ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. ജൂണില്‍ ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലാണ് ഓരോ രാശിക്കാരേയും ബാധിക്കുന്നത്.
ജൂണ്‍ മാസത്തിലെ ശനിയുടെ മാറ്റം പോലെ തന്നെ ജൂലൈ മാസത്തിലും ശനിയുടെ മാറ്റം നിങ്ങളെ ബാധിക്കുന്നു. ശനി മാര്‍ഗ്ഗി സമയം ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഈ സമയം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് മൂലം 3 രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ആണ് ഈ സമയം കാത്തിരിക്കുന്നത്. നവംബര്‍ വരെ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ആണ് ശനി കൊണ്ട് വരുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ സമയമാണ് ശനി മാര്‍ഗ്ഗിയുടെ സമയം. നിങ്ങളുടെ രാശിയില്‍ ഏഴാം ഭാവത്തില്‍ ശനിദേവന്റെ മാര്‍ഗ്ഗം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. നിങ്ങളുടെ രാശിയില്‍ നിന്ന് ആറാം ഭാവത്തിന്റെ അധിപനായ ശനി ദേവന് ശശരാജയോഗം രൂപം കൊള്ളുന്നു. ഈ സമയത്ത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. ശനിദേവന്റെ ഈ മാറ്റം നിങ്ങളുടെ പണത്തിന്റെ കാര്യത്തിലും അനുകൂലമായി മാറുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് സാധിക്കുന്ന ഒരു സമയമാണ് ശനിമാര്ഗ്ഗി. ലഗ്നാധിപന് ആയത് കൊണ്ട് തന്നെ വ്യക്തിത്വത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എന്ത് കാര്യത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്ക് എത്തുകയും ചെയ്യുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.

ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പ് വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതിയിലും കാര്യമായ മാറ്റം ഉണ്ടാവുന്നു. ധനസ്ഥിതി മെച്ചപ്പെടാം. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നടത്തുന്ന പരിശ്രമങ്ങള്‍ എല്ലാ വിജയിക്കുകയും സാമ്പത്തിക കാര്യങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്ക്ക്ക ശനിദേവന്റെ മാര്‍ഗ്ഗം വളരെയധികം ഗുണം ചെയ്യുന്നു. ശനി ദേവന് പത്താം ഭാവത്തിലാണ് ഇവര്‍ക്ക് ഭാഗ്യ ഫലങ്ങള്‍ നല്‍കുന്നത്. ഭാഗ്യസ്ഥാനത്തിന്റെ അധിപന് ആയത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിലേക്ക് നിങ്ങളെത്തുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല എന്നതാണ് സത്യം.

തൊഴിലിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നല്ല പുരോഗതിയുണ്ടാകും, സ്ഥാനമാനങ്ങളിലും സ്വാധീനത്തിലും നിങ്ങള്‍ക്കുള്ള സ്ഥാനം നിസ്സാരമല്ല. ഇടവം രാശിക്കാര്‍ക്ക് മതപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. എല്ലാ കാര്യത്തിലും നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. കൂടാതെ ഈ സമയത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. എല്ലാ തരത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു.



Click it and Unblock the Notifications

