Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
ദുരിതങ്ങള്‍ക്ക് തല്ക്കാലം വിട; നവംബര്‍ 4 മുതല്‍ രാജയോഗം തിരികെയെത്തുന്ന 5 രാശി
ജ്യോതിഷത്തില്‍ ശനിക്ക് പ്രത്യേക പ്രാധാന്യം കല്പ്പിച്ചുനല്കിയിട്ടുണ്ട്. നീതിയും കര്‍മ്മഫലവും നല്കുന്നവനായി ശനിദേവനെ കണക്കാക്കപ്പെടുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ശനി ഏകദേശം രണ്ടര വര്‍ഷമെടുക്കും. ശനിയുടെ മന്ദഗതിയിലുള്ള ചലനം കാരണം, അതിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ വളരെക്കാലം നിലനില്ക്കുന്നു.
നിലവില്‍ സ്വരാശിയായ കുംഭത്തില്‍ വക്രത്തില്‍ സഞ്ചരിക്കുന്ന ശനി ഇപ്പോള്‍ നവംബര്‍ 4ന് നേര്‍രേഖയിലേക്ക് വരാന്‍ പോകുന്നു. ഏകദേശം 30 വര്‍ഷത്തിന് ശേഷം ശനി കുംഭ രാശിയില്‍ നേര്‍രേഖയില്‍ നീങ്ങുന്നു. ശനിയുടെ നേരിട്ടുള്ള ചലനം 12 രാശികളിലേയും ആളുകളെ ബാധിക്കും. എന്നാല്‍ ജ്യോതിഷപ്രകാരം ശനിയുടെ നേരിട്ടുള്ള ചലനത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന അഞ്ച് രാശികളുണ്ട്.
ശനിദേവന് പല രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ നല്‍കും. ശനി നേരിട്ട് തിരിഞ്ഞാല്‍ ഉടന്‍ തന്നെ പല രാശിക്കാര്‍ക്കും ജോലി, ബിസിനസ്സ്, സാമ്പത്തികം എന്നിവയില്‍ പ്രയോജനം ലഭിക്കും. ശനി നേരിട്ട് തിരിയുമ്പോള്‍ നിരവധി ഐശ്വര്യ യോഗങ്ങളും രാജയോഗവും രൂപപ്പെടും. ശനി നേര്‍രേഖയില്‍ വരുന്നതോടെ ഭാഗ്യം തെളിയുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശനി സ്വന്തം രാശിയായ കുംഭത്തില്‍ 30 വര്‍ഷത്തിനുശേഷം നേരിട്ട് വരുന്നത് വളരെ ഗുണം ചെയ്യും. നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവാധിപനായ ശനി ദേവന് ആദായസ്ഥാനത്ത് ഇരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 4ന് ശേഷം മേടം രാശിക്കാര്‍ക്ക് അവരുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് കാണാവുന്നതാണ്. ഇതുകൂടാതെ, ജോലിസ്ഥലത്ത് നിങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കും.
നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുകയും സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം ഉയരുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ അവസരങ്ങള്‍ ഈ സമയം ലഭിക്കും.
ഇടവം
നവംബര്‍ 04 മുതല്‍ ശനിയുടെ നേര്‍രേഖയിലുള്ള സഞ്ചാരം മൂലം ഇടവം രാശിക്കാര്‍ക്ക് ലാഭ സാധ്യതകള്‍ വര്‍ദ്ധിക്കും. തൊഴിലിലും ബിസിനസ്സിലും നല്ല വളര്‍ച്ചകള്‍ ദൃശ്യമാകും. നിങ്ങളുടെ ജാതകത്തിലെ കര്‍മ്മ ഭവനത്തില്‍ ശനി സംക്രമിക്കും. ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകാം. സഫലമാകാത്ത എല്ലാ ആഗ്രഹങ്ങളും ഉടന്‍ പൂര്‍ത്തീകരിക്കും. നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. അതിനാല്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. ശനി നേര്‍രേഖയില്‍ നില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അനുഗ്രഹമാണ്. നേട്ടങ്ങള്‍ ലഭിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിദേവന് നേര്‍രേഖയില്‍ നില്‍ക്കുന്നത് അനുഗ്രഹമാണ്. നവംബര്‍ 04 ന് ശേഷം, ചിങ്ങം രാശിയുടെ ആറാം ഭാവാധിപനായ ശനിദേവന് ഏഴാം സ്ഥാനത്ത് സ്ഥിതി ചെയ്യും. ഏഴാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കും. സാമ്പത്തിക നേട്ടത്തിന് മികച്ച അവസരങ്ങള്‍ ഒരുക്കിത്തരും. ഇതുകൂടാതെ ജീവിതത്തില്‍ പുരോഗതിയുടെ എല്ലാ സാധ്യതകളും ഉണ്ട്. കോടതിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്ക് ശനി പരിഹാരം നല്‍കും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാനാകും.
മകരം
ഈ സമയം മകരം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. ശനിദേവന്റെ അനുഗ്രഹത്താല്‍, ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളും അവസാനിക്കും, എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
കുംഭം
ശനി നേര്‍രേഖയില്‍ നില്‍ക്കുന്നത് കുംഭ രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ശനി സ്വന്തം രാശിയായ കുംഭത്തില്‍ നേരിട്ട് സഞ്ചാരം ആരംഭിക്കും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. സൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. ജോലിയില്‍ വിജയം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications