Latest Updates
-
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം
ഏഴരശനി, കണ്ടകശനി, ജന്മശനി: ശനി ദുരിതമകറ്റാന്‍ ഓരോ രാശിക്കാരും ജപിക്കേണ്ട മന്ത്രം
ശനിദോഷം പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. ഓരോ സമയവും ഒാരോ രാശിക്കാരിലും ശനിദോഷം മാറിയും മറിഞ്ഞും ഇരിക്കുന്നു. ഒരു രാശിയില്‍ ഏറ്റവും കൂടുതല്‍ കാലം നില്ക്കുന്ന ഒരു ഗ്രഹമാണ് ശനി. രണ്ടര വര്‍ഷത്തോളം ശനി ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ആ രാശിക്കാരില്‍ പല വിധത്തിലുള്ള ദുരിതങ്ങളും പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ജീവിതത്തില്‍ വളരെയധികം തിരിച്ചടി നേരിടുന്ന ഒരു സമയം കൂടിയാണ് ശനിദോഷ കാലം. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും ധനനഷ്ടടവും ആരോഗ്യ പ്രശ്നങ്ങളും കരിയറിലെ മാറ്റങ്ങളും എല്ലാം കൊണ്ടും കഷ്ടകാലം നിറഞ്ഞ ഒരു സമയം തന്നെയായിരിക്കും ശനിദോഷം.

കണ്ടകശനി, ഏഴരശനി, ജന്മശനി, അഷ്ടമശനി എന്നിങ്ങനെ ശനിദോഷം പല വിധത്തിലാണ് ഉള്ളത്. അനുകൂലമല്ലാത്ത സ്ഥലങ്ങളില്‍ ശനി നില്ക്കുമ്പോള് അത് ആ ജാതകന് വളരെയധികം ദോഷ ഫലങ്ങളെ സമ്മാനിക്കുന്നു. ജ്യോതിഷ പ്രകാരം ശനിയുടെ ദേവനാണ് ശാസ്താവ്. അതുകൊണ്ട് തന്നെ ശനിദോഷത്തെ മറികടക്കുന്നതിന് വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ഓരോ രആശിക്കാരും ശനിദോഷത്തം ഇല്ലാതാക്കുന്നതിന് വേണ്ടി ജപിക്കേണ്ട ചില മന്ത്രങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ശനിദോഷങ്ങളെ അകറ്റുന്നതിനും ജീവിതത്തില്‍ മുന്നേറുന്നതിനും വേണ്ടി ഓം ശാന്തായ നമഃ എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് ജപിക്കുന്നതിലൂടെ ഈ രാശിക്കാരെ ശനി ഭഗവാന്റെ അശുഭഫലങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ദുരിതങ്ങളെ കുറക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ ശനിദോഷത്തിന് പരിഹാരം കാണുന്നതിന് മികച്ച മന്ത്രമാണ് ഇത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ശനിദോഷ തടസ്സങ്ങളെ നീക്കുന്നതിന് വേണ്ടി ഓം വരെണ്യായ നമഃ എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഇടവം രാശിക്കാരുടെ ദു:ഖ ദുരിതങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് ഈ മന്ത്രം സ്ഥിരവും ജപിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ശനിദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി ഓം മണ്ഡായ നമഃ എന്ന മന്ത്രം സ്ഥിരമായി ജപിക്കണം. ഇതിലൂടെ ശനിയുടെ പ്രഭാവം കുറഞ്ഞ് ദോഷഫലങ്ങളില്‍ നിന്ന് പരിഹാരം കാണാം. ഇത് കൂടാതെ ജീവിതത്തില്‍ പോസിറ്റീവിറ്റിയും നിറക്കുന്നതിന് സാധിക്കുന്നു. ഇത് ജീവിതത്തില്‍

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഓം സുന്ദരായ നമഃ എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് എല്ലാ തടസ്സങ്ങളില്‍ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ഈ മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സന്തോഷവും നിറക്കുന്നതിനും സഹായിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഓം സൂര്യപുത്രായ നമഃ എന്ന് മന്ത്രം ജപക്കാവുന്നതാണ്. ദുഃഖവും വേദനയും ഉണ്ടാക്കുന്ന ശനിയുടെ പ്രതികൂല സ്വാധീനത്തില്‍ നിന്ന് മുക്തി നേടാന്‍ ഈ മന്ത്രം ദിനവും ജപിക്കാവുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഓം മഹനീയഗുണാത്മനേ നമഃ എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. അതോടൊപ്പം തന്നെ ഈ മന്ത്രം ജപിച്ചാല്‍ നിങ്ങളുടെ പല പ്രശ്നങ്ങളില്‍ നിന്ന് അല്പം ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ദിനവും ഈ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ശനിദോഷ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ഓം ഛായപുത്രായ നമ: എന്ന മന്ത്രം ദിനവും ജപിക്കാം. ഈ മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയുകയും പല പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം ലഭിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തുലാം രാശി.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഓം നീലവര്‍ണായ നമഃ എന്ന മന്ത്രം ദിനവും ജപിക്കാവുന്നതാണ്. ഇതിലൂടെ ജീവിതത്തിലെ തടസ്സങ്ങളെ നീക്കുന്നതിന് സാധിക്കുന്നു. ജീവിതം മുന്നോട്ട് പോവുന്നതിനും ഐശ്വര്യത്തോടെ നിലനില്ക്കുന്നിതിനും ഈ മന്ത്രം ദിനവും ജപിക്കണം. കണ്ടകശനി ഏഴരശനി ദോഷങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ മന്ത്രം ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ഘനസര്വില്ലപായ ആര്‍ദ്രം എന്നീ മന്ത്രങ്ങള്‍ ജപിച്ചാല്‍ നിങ്ങള്‍ക്ക് ദോഷഫലങ്ങളില്‍ നിന്ന് പരിഹാരം കാണാം. മാത്രമല്ല ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഓം സര്‍വായ നമഃ എന്ന മന്ത്രം ദിനവും ശനിദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി ജപിക്കാവുന്നതാണ്. ശനിദേവന് നിങ്ങളില്‍ ഏല്‍പ്പിച്ച പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തി നേടുന്നതിന് ഈ മന്ത്രം ദിനവും ജപിക്കാം. ഇത് എല്ലാ അശുഭകരമായ ഫലങ്ങളേയും ഇല്ലാതാക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ദിനങ്ങളില്‍ അവരുടെ ശനിദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഓം മഹേശായ നമഃ എന്ന് ജപിക്കാവുന്നതാണ്. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതോടൊപ്പം തന്ന ഭഗവാന്റെ അനുഗ്രഹം കൂടുതല്‍ സമയം നിലനില്ക്കുകയും ചെയ്യുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷവും ഉണ്ടാവും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനിദോഷമകറ്റുന്നതിന് വേണ്ടി ഓം സുന്ദരായ നമഃ എന്ന മന്ത്രം ജപിക്കാം. ഈ മന്ത്രം ജപിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സത്തേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും കൊണ്ട് വരുകയും ചെയ്യുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications