Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം
30 വര്‍ഷത്തിന് ശേഷം ചൊവ്വ-ശനി ഗ്രഹസംയോഗം; വിജയത്തെ പുല്കും, ഭാഗ്യകാലം തെളിയുന്ന 4 രാശി
ജ്യോതിഷപ്രകാരം, ഗ്രഹനിലയിലെ മാറ്റങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തെ ബാധിക്കുന്നു. ഗ്രഹങ്ങളുടെ സ്വാധീനം ശുഭകരമാകുമ്പോള്‍, ഒരു വ്യക്തിക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാനാകുന്നു. അതേസമയം, ഗ്രഹങ്ങളുടെ അശുഭ സ്വാധീനത്താല്‍ ഒരു വ്യക്തിയുടെ പാതയില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും വന്നുചേരുന്നു, അതുകാരണം വിജയത്തിന്റെ പാതയില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നത് ലോകത്തെയും ബാധിക്കുന്നു. പല പ്രധാന സംഭവങ്ങളും രാജ്യത്ത് സംഭവിക്കുന്നത് ഗ്രഹങ്ങളുടെ സ്വാധീനം മൂലമാണ്.
മാര്‍ച്ച് മാസത്തില്‍ മറ്റൊരു ഗ്രഹമാറ്റം നടക്കാന്‍ പോകുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുംഭ രാശിയില്‍ ചൊവ്വയുടെയും ശനിയുടെയും സംയോഗം സംഭവിക്കുന്നു. ചൊവ്വയുടെയും ശനിയുടെയും ഈ സംയോഗം എല്ലാ രാശികളെയും ബാധിക്കും. ചില രാശികളില് ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിന്റെ ഫലം വളരെ നല്ലതായിരിക്കുമെന്ന് പറയുന്നു. ഈ സമയം നാല് രാശിക്കാര്‍ക്ക് വിജയത്തിന്റെ പാതയില്‍ മുന്നേറാന്‍ സാധിക്കും. ചൊവ്വ ശനി സംയോഗത്താല്‍ ഭാഗ്യം തെളിയുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. കുറച്ചുകാലമായി ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ബിസിനസുകാര്‍ക്ക് ചൊവ്വയുടെയും ശനിയുടെയും കൂടിച്ചേരലോടെ പല പ്രശ്നങ്ങളും അവസാനിക്കും. മേടം രാശിക്കാര്‍ക്ക് അവരുടെ ധൈര്യവും ഉത്സാഹവും കൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. മേടം രാശിക്കാര്‍ക്ക് ഈ സമയം പല കാര്യങ്ങളിലും അനുകൂലഫലങ്ങള്‍ വരും. എന്നാല്‍ നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കാതെ ക്ഷമയോടെ കാത്തിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയും. എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ്, അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് നന്നായി ചിന്തിക്കുക.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വ-ശനി സംയോജനം മികച്ച ഫലങ്ങള്‍ നല്‍കും. ജോലിയില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. എന്നാല്‍ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് അല്പം ജാഗ്രത പാലിക്കുന്നത് നല്ലതാണ്, അല്ലാത്തപക്ഷം അവര്‍ക്ക് നഷ്ടം നേരിടേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായും ഓഫീസര്‍മാരുമായും നല്ല ബന്ധം നിലനിര്‍ത്തുക. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുക. വിദേശയാത്രയ്ക്ക് പദ്ധതിയിട്ടിരുന്ന ഇടവ രാശിക്കാര്‍ക്ക് ഈ സമയം വഴി തെളിയുകയും വിദേശയാത്രയ്ക്ക് ഭാഗ്യം ലഭിക്കുകയും ചെയ്യും.
തുലാം
തുലാം രാശിക്കാര്‍ക്ക് ചൊവ്വയും ശനിയും ചേര്‍ന്ന് നല്ല ഫലങ്ങള്‍ നല്കുന്നു. കുടുംബം വിപുലീകരിക്കാന്‍ പദ്ധതിയിട്ടിരുന്ന തുലാം രാശിക്കാര്‍ക്ക് സന്താന സന്തോഷം ലഭിക്കും. സന്താനങ്ങളെ വിദേശത്ത് അയച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സമയം വിജയം ലഭിക്കും. വിദ്യാഭ്യാസ ആവശ്യത്തിനായി വിദേശത്ത് പോകുന്നവര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സമയം നല്ലതാണ്. മെഷിനറി, എഞ്ചിനീയറിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഈ സമയം ആനുകൂല്യങ്ങള്‍ ലഭിക്കും.
ധനു
ചൊവ്വ-ശനി സംയോഗം ധനു രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ധനു രാശിക്കാര്‍ ഈ സമയം വളരെ ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. അതുവഴി നിങ്ങളുടെ പല ജോലികളും ഭയമോ മടിയോ കൂടാതെ പൂര്‍ത്തിയാക്കാന്‍ കഴിയും. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ പിരിമുറുക്കം നേരിടുന്നവര്‍ക്ക് ഈ സമയം അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. ഈ അനുകൂല സമയം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന്, ധനുരാശിക്കാര്‍ അല്പം ക്ഷമയോടെയിരിക്കണം. ആവേശത്തോടെ ഒന്നും ചെയ്യരുത്. ശ്രദ്ധയോടെ മുന്പൊട്ട് പോകുക. ഈ സമയം ധനു രാശിക്കാര്‍ പുതിയ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തും. സുഹൃത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. കായിക, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ ധീരതയ്ക്കും പ്രവൃത്തികള്‍ക്കും ആദരവ് ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications