Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ദശാബ്ദങ്ങള്‍ക്കുശേഷം ശനി-ചൊവ്വ അശുഭ സഖ്യം; സമസപ്തക യോഗം, 12 രാശിയിലും ലോകത്തും മാറ്റം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ രാശിചിഹ്നങ്ങള്‍ മാറുന്നതിലൂടെ ശുഭമോ അശുഭകരമായ ആയ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. ചൊവ്വ ഇപ്പോള്‍ ചിങ്ങം രാശിയിലാണുള്ളത്. 48 ദിവസം ചിങ്ങം രാശിയില്‍ ചൊവ്വ സംക്രമിക്കും. ഈ സമയത്ത് ശനി കുംഭ രാശിയില്‍ വക്രഗതിയിലാണ്. ഇതുകാരണം ചൊവ്വയുടെ തൊട്ടുമുന്നില്‍ ഏഴാം ഭാവത്തില്‍ സമസപ്തകയോഗം രൂപപ്പെടും.
ഈ യോഗത്തെ ജ്യോതിഷത്തില്‍ അത്ര നല്ലതായി കണക്കാക്കുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് ശേഷം സംഭവിക്കുന്ന ഒരു പ്രത്യേകതരം യാദൃശ്ചികതയാണ് ജൂലൈ 1 മുതല്‍ നടക്കുന്നത്. അതുകൊണ്ട് ഈ യോഗത്തിന്റെ രൂപീകരണം മൂലം ലോകത്തും രാജ്യത്തും ജനങ്ങളിലും നിരവധി മാറ്റങ്ങള്‍ സംഭവിക്കും. സമസപ്തക യോഗ സമയത്ത് ലോകത്തും രാജ്യത്തും 12 രാശികളിലും വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സമസപ്തക യോഗം
ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ പരസ്പരം ഏഴാം ഭാവത്തിലായിരിക്കുമ്പോള്, ആ ഗ്രഹങ്ങള്‍ക്കിടയില്‍ സമസപ്തക യോഗം രൂപപ്പെടുന്നു. ചിങ്ങത്തില് ചൊവ്വ സംക്രമിക്കുമ്പോള്‍ ശനി കുംഭ രാശിയിലായിരിക്കും. ഈ രണ്ട് രാശികളും പരസ്പരം ഏഴാം സ്ഥാനത്താണ്. സമസപ്തക യോഗം ശുഭകരമായ യോഗമാണെങ്കിലും ശുഭ, അശുഭ ഗ്രഹങ്ങളുടെ സംയോജനം മൂലം അതിന്റെ ഫലങ്ങളും മാറുന്നു.
ഇവിടെ ശനിയും ചൊവ്വയും ദോഷകരമായ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. ചൊവ്വ ഈ സമയം അഗ്നി മൂലകമായ ചിങ്ങത്തില് നില്ക്കുന്നതിനാല് കൂടുതല്‍ ഉഗ്രമായിരിക്കും. അതേസമയം ശനി വക്രഗയില് സ്വന്തം രാശിയില്‍ ശക്തമായ അവസ്ഥയിലാണ്. അത്തരമൊരു സാഹചര്യത്തില്‍, പല രാശിക്കാര്‍ക്കും അതിന്റെ അശുഭകരമായ ഫലങ്ങള്‍ കാണാന്‍ കഴിയും.
സുപ്രധാന കോടതി വിധികള്‍
ഗുരു രാഹുവിനൊപ്പം ചേര്‍ന്ന് മറ്റൊരു പ്രത്യേക യോഗവും രൂപപ്പെടുന്നുണ്ട്. ഈ സമയത്ത് രാഹു വ്യാഴത്തെ ബാധിക്കുകയും ശനിക്ക് മേടം രാശിയില്‍ ദുര്‍ബലമായ ഭാവം ഉണ്ടായിരിക്കുകയും ചെയ്യുന്നു. ജ്യോതിഷത്തില്‍, വ്യാഴം കോടതിയുടെ ഘടകമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയത്ത് സുപ്രീം കോടതി ചില പ്രധാന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയേക്കാം. അത് രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കും. രാഹു കാരണം പൊതുജനങ്ങള്‍ ചില തെറ്റിദ്ധാരണകള്‍ക്ക് ഇരയാകുകയും ചില വലിയ അക്രമങ്ങള്‍ രാജ്യത്ത് അരങ്ങേറുകയും ചെയ്യും.

പ്രകൃതിക്ഷോഭം
ഈ സമസപ്തക യോഗം മൂലം പ്രകൃതിക്ഷോഭം, അഗ്നിബാധ, ഭൂകമ്പം, വാതക അപകടം, വിമാനാപകടം എന്നിവയ്ക്ക് സാധ്യതയുണ്ട്. രാജ്യത്ത് അമിതമായ മഴയും കാണാം. ചൊവ്വയുടെയും ശനിയുടെയും ഈ സമസപ്തകയോഗം കാരണം ചില മലനിരകളില്‍ ഉരുള്‍പൊട്ടലിനും ഭൂകമ്പത്തിനും സാധ്യതയുണ്ട്. രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കും. ചില വിഷയങ്ങളില്‍ രാഷ്ട്രീയ അന്തരീക്ഷം പുകഞ്ഞുകൊണ്ടേ ഇരിക്കും. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടങ്ങും.
കനത്ത മഴ
സമസപ്തക യോഗം രൂപപ്പെടുന്നതിനാല്‍ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ മഴ സാധാരണയേക്കാള്‍ അല്പം കുറവായിരിക്കാം. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ചില ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. വേദ ജ്യോതിഷ പ്രകാരം, ചിങ്ങം രാശിയിലെ ചൊവ്വയുടെ സംക്രമത്തില്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, ചുവപ്പ് നിറങ്ങളിലുള്ള വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടിയേക്കാം. കൂടാതെ, ചില ഇനങ്ങള്‍ക്ക് ഈ സമയം വില കുറഞ്ഞും വരും.
പ്രക്ഷോഭങ്ങള്‍
പ്രക്ഷോഭം, അക്രമം, പിക്കറ്റിംഗ്, പണിമുടക്ക്, ബാങ്ക് കുംഭകോണം, വിമാനാപകടം, തീവെപ്പ് തുടങ്ങിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാം. രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും. അധികാര സ്ഥാനത്തില്‍ മാറ്റങ്ങളുണ്ടാകും. വിനോദം, സിനിമ, കായികം എന്നിവയില്‍ നിന്ന് മോശം വാര്‍ത്തകള്‍ കേള്‍ക്കും. വലിയ നേതാക്കളുമായി ബന്ധപ്പെട്ട് ചില ദുഃഖവാര്‍ത്ത ലഭിക്കാന്‍ സാധ്യതയുണ്ട്. സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ അവരുടെ സുരക്ഷ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
രാശിചിഹ്നങ്ങളിലെ പ്രഭാവം
ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു എന്നീ രാശിക്കാര്‍ക്ക് ശനിയും ചൊവ്വയും കൂടിച്ചേരുന്നത് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. കൂടാതെ, ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും. നിങ്ങള്‍ക്ക് ആകസ്മികമായി പണം ലഭിക്കും. ജോലിക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇതോടൊപ്പം, നിങ്ങളുടെ ജോലി-ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് യാത്ര ചെയ്യാനും കഴിയും. ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. വാഹനം സ്വത്ത് എന്നിവ വാങ്ങാന്‍ അവസരം ലഭിക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം മികച്ചതായിരിക്കും.
നേരെമറിച്ച്, ഈ രണ്ട് ഗ്രഹങ്ങളും മുഖാമുഖം നില്ക്കുന്നതിനാല് മേടം, കര്‍ക്കടകം, കന്നി, മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ഇത് ദോഷകാലമായിരിക്കും. ഈ സമയത്ത് ശ്രദ്ധയോടെ വാഹനമോടിക്കണം. കാരണം അപകട സാധ്യതകള്‍ കൂടുതലാണ്. നിങ്ങള്‍ ആര്‍ക്കും ഈ സമയം പണം കടം കൊടുക്കരുത്. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.
ദോഷമുക്തിക്ക് ആരാധനയും ദാനവും
ഈ യോഗത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഹനുമാന് സ്വാമിയെ ആരാധിക്കണം. രക്തചന്ദനമോ അല്ലെങ്കില്‍ സിന്ദൂരതിലകമോ പുരട്ടണം. ചെമ്പ് പാത്രത്തില്‍ ഗോതമ്പ് വച്ച് ദാനം ചെയ്യണം. ചുവന്ന വസ്ത്രങ്ങളും പയറും ദാനം ചെയ്യുക. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തേന്‍ കഴിച്ച ശേഷം ഇറങ്ങുക. ഹന് ഹനുമതേ നമഃ, ഓം നമഃ ശിവായ, ഹാന്‍ പവനന്ദനായ സ്വാഹാ എന്ന് ജപിക്കുക. ഹനുമാന് ചാലിസ ചൊല്ലുക. ചൊവ്വാഴ്ചകളില്‍ കുരങ്ങുകള്‍ക്ക് ശര്‍ക്കരയും പയറും കൊടുക്കുക. പരമശിവനെ ആരാധിക്കുക.



Click it and Unblock the Notifications











