Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
30 വര്‍ഷത്തിന് ശേഷം ശനിയും വ്യാഴവും ഒരുക്കും ശുഭയോഗം; 4 രാശിക്ക് പ്രത്യേക നേട്ടങ്ങള്‍, ധനലാഭം, പ്രശസ്തി
ജ്യോതിഷപ്രകാരം, ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ അവയുടെ രാശിചക്രം മാറുന്നു. ഇതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തിലും പ്രതിഫലിക്കും. കഴിഞ്ഞ ദിവസം രാജ്യം ഹോളി ആഘോഷിച്ചു. ജ്യോതിഷപ്രകാരം ഈ ഹോളി വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. നിരവധി ശുഭയോഗങ്ങള്‍ ഈ വേളയില്‍ രൂപംകൊണ്ടിട്ടുണ്ട്. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് വരുംകാലങ്ങളില്‍ അത്യപൂര്‍വ്വ നേട്ടങ്ങള്‍ സമ്മാനിക്കുന്നുണ്ട്.
അത്തരത്തിലൊരു ശുഭയോഗം വ്യാഴവും ശനിയും ചേര്‍ന്ന് നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ അത്തരമൊരു യോഗമുണ്ടായത്. 30 വര്‍ഷത്തിനു ശേഷം ശനി സ്വരാശിയായ കുംഭത്തിലും 12 വര്‍ഷത്തിനു ശേഷം ദേവഗുരു വ്യാഴം സ്വരാശിയായ മീനത്തിലും സംക്രമിക്കുന്നു. ഇതോടൊപ്പം ത്രിഗ്രഹി യോഗയും ഈ ദിനത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാ സ്വാധീനം എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നാല്‍ 4 രാശിക്കാര്‍ക്ക് ഈ യോഗത്താല്‍ പെട്ടെന്നുള്ള ധനലാഭവും പുരോഗതിയും കൈവരുന്നതായിരിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
വ്യാഴത്തിന്റെയും ശനി ദേവന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തില്‍ ആദായസ്ഥാനത്ത് വ്യാഴം സഞ്ചരിക്കുമ്പോള്‍ ശനിദേവന് പ്രവര്‍ത്തന ഭവനത്തില്‍ സഞ്ചരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. തൊഴിലില്ലാത്തവര്‍ക്ക് ഈ കാലയളവില്‍ പുതിയ ജോലി ലഭിക്കും. നിങ്ങള്‍ക്ക് പലവിധ മാര്‍ഗങ്ങളിലൂടെയും പണം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഹോളിക്ക് ശേഷം പ്രമോഷനും ശമ്പളവര്‍ധനവും നേടാന്‍ അവസരങ്ങള്‍ വരും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ ലഭിക്കും.

കുംഭം
ശനിയുടെയും വ്യാഴത്തിന്റെയും സംയോജനം കുംഭം രാശിക്കാര്‍ക്ക് ഐശ്വര്യവും ഫലദായകവുമാണെന്ന് തെളിയും. കാരണം നിങ്ങളുടെ ജാതകത്തിന്റെ 12ാം ഭാവത്തില്‍ ശനി ദേവന് നിങ്ങളുടെ രാശിയിലൂടെയും ലഗ്നഭാവത്തില്‍ വ്യാഴത്തിലൂടെയും സഞ്ചരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് നിങ്ങള്‍ കാണും. ഈ സമയത്ത് നിങ്ങളുടെ ഇണയുമായി നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ധനലാഭത്തിനുള്ള അവസരങ്ങള്‍ വന്നുചേരും. വിദ്യാഭ്യാസരംഗത്തും മികച്ച നേട്ടം കൈവരിക്കാനാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ ലഭിക്കും.

വൃശ്ചികം
വ്യാഴത്തിന്റെയും ശനി ദേവന്റെയും സംയോജനം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം ഈ സമയത്ത് നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ ശനിദേവനും അഞ്ചാം ഭാവത്തില്‍ വ്യാഴവും സഞ്ചരിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും കൈവരിക്കാനുള്ള അവസരമുണ്ടാകും. ആഗ്രഹങ്ങള്‍ സഫലമാകും. ഭക്ഷണം, സ്വത്ത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ഉള്ളവര്‍ക്ക് ഈ സമയം മികച്ചതാണെന്ന് തെളിയും. കുട്ടികളുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രണയബന്ധങ്ങളില്‍ വിജയം നേടാനാകും.

മിഥുനം
ശനിയുടെയും വ്യാഴത്തിന്റെയും പ്രത്യേക സംയോജനം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ശനി ദേവനും പത്താം ഭാവത്തില്‍ വ്യാഴവും നീങ്ങുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനും കഴിയും. അതില്‍ നിന്ന് പ്രയോജനം നേടാനാകും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് പ്രത്യേക ലാഭം ലഭിക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം നിറവേറ്റാനാകും.

ശനി-വ്യാഴം ശുഭയോഗം
എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമിയില്‍ ഹോളിക ദഹനും അടുത്ത ദിവസം ഹോളിയും ആഘോഷിക്കുന്നു. ഈ വര്‍ഷം ഹോളി മാര്‍ച്ച് 8നാണ്. ജ്യോതിഷ പ്രകാരം ഈ രണ്ട് ദിവസങ്ങളിലും ഗ്രഹങ്ങളുടെ സ്ഥാനം പ്രത്യേകമായിരിക്കും. ഇത് അത്ഭുതകരമായ സംയോജനങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് കുംഭ രാശിയില്‍ ശനി-സൂര്യന്-ബുധന്‍ എന്നിവയുടെ സംയോജനം ഉണ്ടാകും. ഈ 3 ഗ്രഹങ്ങളും ചേര്‍ന്ന് ത്രിഗ്രഹിയോഗം ഉണ്ടാകുന്നു. ഇതുകൂടാതെ 12 വര്‍ഷത്തിനു ശേഷം മീനരാശിയില്‍ വ്യാഴം വരുന്നു. ഈ രീതിയില്‍, ഗ്രഹങ്ങളുടെ ഈ ശുഭകരവും അത്ഭുതകരവുമായ അപൂര്‍വ യോഗം സൃഷ്ടിക്കുന്നു. കുംഭ രാശിയില്‍ സൂര്യനും ബുധനും കൂടിച്ചേരുന്നത് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ശുക്രന് ഇപ്പോള്‍ വ്യാഴത്തോടൊപ്പം മീനം രാശിയില്‍ ഉണ്ട്. ഭാഗ്യം വര്‍ദ്ധിപ്പിക്കുന്ന ഗ്രഹമാണ് വ്യാഴം.



Click it and Unblock the Notifications