For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി ജയന്തിയില്‍ അപൂര്‍വ്വ യോഗം: ഈ രാശിക്കാര്‍ക്ക് ധനയോഗം

|

ഇന്ന് ശനിജയന്തി, ശനിദേവന്റെ ജന്മദിനമാണ് ഈ ദിനമായി ആഘോഷിക്കപ്പെടുന്നത്. ജ്യേഷ്ഠമാസത്തിലെ അമാവാസി നാളിലാണ് ശനിജയന്തി ആഘോഷിക്കുന്നത്. ജ്യോതിഷ പ്രകാരം ശനിജയന്തിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ ഈ വര്‍ഷത്തെത ശനിജയന്തിക്ക് മറ്റൊരു പ്രത്യേകത കൂടിയാണ്. ഈ ദിനത്തില്‍ സര്‍വാര്‍ത്ഥ സിദ്ധിയോഗം വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശനിദോഷം അനുഭവിക്കുന്നവര്‍ക്ക് ഈ ശനിജയന്തി ഇതില്‍ നിന്നെല്ലാം പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. ഈ ദിനത്തിലെ ആരാധന നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ വരുന്നുണ്ട് എന്നാണ് വിശ്വാസം. ഈ വര്‍ഷം 2022 മെയ് 30 തിങ്കളാഴ്ച വരുന്ന വൈശാഖ മാസത്തിലെ അമാവാസി ദിനത്തിലാണ് സൂര്യ ഭഗവാന്റെയും ദേവി ചയ്യയുടെയും മകനായ ശനിദേവന്റെ ജന്മദിനം വരുന്നത്‌. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തിന് ശനിജയന്തി എന്ന് പറയുന്നതും.

Shani Jayanti 2022

സൂര്യദേവന്റെ പുത്രനായ ശനിയുടെ ജനനദിനമാണ് ശനിജയന്തി ആഘേഷിക്കുന്നത്. ശനിദോഷം എന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്ന ഒരു ദോഷഫലമാണ്. കര്‍മ്മകാരകനാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ ദോഷഫലത്തെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ല. പതുക്കെ ചലിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ശനിയുടെ അപഹാരം പതുക്കെ മാത്രമേ നമ്മളില്‍ നിന്ന് വിട്ടു പോവൂ. എന്നാല്‍ ശനിജയന്തി ദിനത്തില്‍ ശനിദേവനെ ഭക്തിയോടെ ആരാധിച്ചാല്‍ പല പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സര്‍വാര്‍ത്ഥ സിദ്ധി യോഗം

സര്‍വാര്‍ത്ഥ സിദ്ധി യോഗം

ശനി ജയന്തി ദിനത്തില്‍ സര്‍വാര്‍ത്ഥ സിദ്ധിയോഗം രാവിലെ 07.13 മുതല്‍ മെയ് 31 ന് രാവിലെ 05.27 വരെയാണ് ഉണ്ടാവുന്നത്. ഈ ദിനത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. ശനിദേവന്റെ അനുഗ്രഹത്തിന് വേണ്ടി ഈ ദിനം നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. അതിന് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗത്തതിന്റെ പ്രത്യേക മുഹൂര്‍ത്തത്തില്‍ ആരാധിക്കുന്നത് നല്ലതാണ്. അത് മാത്രമല്ല ശനിദേവന്റെ സ്വഗ്രഹമാണ് കുംഭം. ഈസമയം ശനി അവിടെ തന്നെ തുടരുകയും ചെയ്യുന്നുണ്ട്. ഏകദേശം 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നത്. എന്നാല്‍ ശനിജയന്തി ദിനത്തില്‍ യാതൊരു വിധത്തിലുള്ള ദോഷവും തട്ടാതെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ശനിജയന്തിയില്‍ അതിസവിശേഷമായ ചില ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവരുടെ രാശിയുടെ 11-ാംഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് ഇവര്‍ക്ക് മികച്ച നേട്ടങ്ങളും അപ്രതീക്ഷിത ലാഭവും കൊണ്ട് വരുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ഈ സമയം സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് വളരെ മികച്ച സമയമായിരിക്കും. കടങ്ങള്‍ എല്ലാം വീട്ടുന്നതിനും സാമ്പത്തികമായി നിക്ഷേപം നടത്തുന്നതിനും എല്ലാം ശനി ജയന്തിയും സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും സഹായിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്കും ഈ ശനിജയന്തി ഗുണം ചെയ്യുന്നുണ്ട്. നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തില്‍ ശനി ദേവന്‍ സംക്രമിക്കുന്നു. ഇത് നിങ്ങളുടെ ജോലിയില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. ഇവര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നു. ദീര്‍ഘകാലമായി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതെ വന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ സര്‍വ്വാര്‍ത്ഥ സിദ്ധി യോഗത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. സാമ്പത്തികമായി ഇവര്‍ മികച്ച നിലയില്‍ എത്തുന്നു. ഒരു തരത്തിലും ഇവരെ പണത്തിന്റെ കാര്യത്തില്‍ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്കും ശനിജയന്തി വളരെ സവിശേഷമായ ഒരു ദിനമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ മികച്ച ഫലമാണ് ശനിജയന്തി ദിനത്തില്‍ സര്‍വാര്‍ത്ഥ യോഗം കാത്തുവെച്ചിരിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്നുണ്ട്. അത് കൂടാതെ ഏത് കാര്യത്തിലും നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നതിനും രോഗങ്ങളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും പൂര്‍ണ മോചനവും ലഭിക്കുന്നുണ്ട്. ബാക്കി നില്‍ക്കുന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ സഹോദരനും സഹോദരിക്കും നിങ്ങള്‍ മുഖേന ഉയര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

 മകരം രാശി

മകരം രാശി

മകരം രാശിയില്‍ വരുന്നവര്‍ക്ക് ശനിജയന്തി മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ദിനം ഇവര്‍ക്ക് ശുഭകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി ദേവന്‍ സംക്രമിക്കുന്നത്. ഇത് നിങ്ങള്‍ക്ക് നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ലാഭം കൊണ്ട് വരുന്നതിനും എല്ലാം ഈ സംക്രമണം മികച്ചത് തന്നെയാണ്. സര്‍വാര്‍ത്ഥ സിദ്ധിയോഗത്തിന്റെ ഫലം ഇതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്. സാമ്പത്തിക നേട്ടത്തിന്റേയും വരുമാനത്തിന്റെയും സ്രോതസ്സാണ് ഈ യോഗം എന്നാണ് പറയുന്നത്. അത് കൂടാതെ നിങ്ങള്‍ക്ക് ബിസിനസിലും ലാഭവും പുരോഗതിയും ഉണ്ടാവുന്നുണ്ട്. കൂടാതെ ജോലിക്കാര്യത്തില്‍ നിങ്ങളെ തേടി പല ദിക്കുകളില്‍ നിന്ന് അവസരങ്ങള്‍ വരുന്നു. പണം നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നിങ്ങളെ തേടി വരുന്നുണ്ട്.

പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

June 2022 Monthly Horoscope: 2022 ജൂണ്‍ മാസം 12 രാശിയുടേയും സമ്പൂര്‍ണഫലംJune 2022 Monthly Horoscope: 2022 ജൂണ്‍ മാസം 12 രാശിയുടേയും സമ്പൂര്‍ണഫലം

വേദജ്യോതിഷ പ്രകാരം ശനിജയന്തിയില്‍ ശനിദേവനെ ഇങ്ങനെ ആരാധിക്കണംവേദജ്യോതിഷ പ്രകാരം ശനിജയന്തിയില്‍ ശനിദേവനെ ഇങ്ങനെ ആരാധിക്കണം

English summary

Shani Jayanti 2022: These Zodiac Signs Will Be Rich in Malayalam

Here in this article we are sharing a coincidence on Shani jayanthi these zodiac signs will be rich in malayalam. Take a look.
X
Desktop Bottom Promotion