For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍

|

ശനി ദോഷം എന്നത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഏഴര ശനി, കണ്ടകശനി, ശനിദശ എന്നിവയെല്ലാം നാം ഓരോരുത്തരേയും വളരെയധികം ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ ഗുണങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ് ശനി എന്നതും ഓര്‍മ്മിക്കേണ്ടതാണ്. നിങ്ങളുടെ ഗ്രഹനിലയില്‍ ശനി ഇഷ്ടഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കില്‍ അയാള്‍ ശനിദശാ കാലത്ത് പോലും ഗുണഫലങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ശനി ദോഷം ചെയ്യുന്ന അവസ്ഥയില്‍ ആണെങ്കില്‍ അത് അല്‍പം കൂടുതല്‍ പ്രയാസം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.

Shani Jayanti 2022

ഒരാളുടെ ജന്മരാശിയുടെ 4, 7, 10 എന്നീ ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നതിന് അനുസരിച്ചാണ് ശനിദോഷം, കണ്ടകശനി, ഏഴര ശനി എന്നിവയെല്ലാം ജാതകവശാല്‍ വരുന്നത്. എന്നാല്‍ ഈ വരുന്ന ശനിജയന്തി മെയ് 30-നാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നിങ്ങളുടെ ശനിദോഷവും കണ്ടകശനിയും ഏഴരശനിയും മാറുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ ലേഖനത്തില്‍ കൂടുതല്‍ വായിക്കാം.

 മന്ത്രങ്ങള്‍ ജപിക്കുക

മന്ത്രങ്ങള്‍ ജപിക്കുക

ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശനി മന്ത്രങ്ങള്‍ ഈ ദിനത്തില്‍ ജപിക്കേണ്ടതാണ്. അതിന് വേണ്ടി അതിരാവിലെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തിയ ശേഷം പൂജാമുറിയില്‍ വിളക്ക് കൊളുത്തി ഗണപതിഭഗവാനെ ആരാധിക്കേണ്ടതാണ്. ഇതിനുശേഷം ശിവനെ സ്തുതിക്കുകയും 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് കൂടാതെ ശനിദേവനെ ആരാധിക്കുകയും നവഗ്രഹ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ശിവനെ ആരാധിക്കുമ്പോള്‍ ശിവന് ജലധാര നടത്തുന്നതിനും ശ്രദ്ധിക്കുക. മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കേണ്ടതാണ്.

ശനിജയന്തി ദിനത്തില്‍

ശനിജയന്തി ദിനത്തില്‍

ജ്യേഷ്ഠ അമാവാസി നാളിലാണ് ശനി ദേവന്‍ ജനിച്ചത്. അതുകൊണ്ടാണ് എല്ലാ വര്‍ഷവും ജ്യേഷ്ഠ അമാവാസിയില്‍ ശനി ജയന്തി ആഘോഷിക്കുന്നതും, ഈ ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നത് നിങ്ങളുടെ ശനിദോഷം എത്ര കഠിനമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. പക്ഷേ ചില പരിഹാരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശനിബീജമന്ത്രം ഈ ദിനത്തില്‍ ജപിക്കുന്നതിന് ശ്രദ്ധിക്കുക. 108 തവണ ശനിബീജ മന്ത്രം ജപിക്കേണ്ടതാണ്.

ദാനം ചെയ്യുക

ദാനം ചെയ്യുക

ഈ ദിനത്തില്‍ ചില ദാനം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ശനി ജയന്തി ദിനത്തില്‍ പൂജ ചെയ്ത ശേഷം നിങ്ങള്‍ കറുത്ത എള്ള് ദാനം ചെയ്യേണ്ടതാണ്. ഇത് ശനിദോഷത്തെ പാടേ ഇല്ലാതാക്കുകയും ശനിയുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും കളയുകയും ചെയ്യുന്നു. അതുകൂടാതെ നിങ്ങളെ ബാധിച്ച രാഹു, കേതു എന്നിവയുടെ ദോഷഫലങ്ങള്‍ പൂര്‍ണമായും നീങ്ങുകയും ചെയ്യുന്നുണ്ട്. ശനി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ദാനം ചെയ്യുക

ദാനം ചെയ്യുക

ശനി ജയന്തി ദിനത്തില്‍ നമ്മള്‍ ശനിദോഷത്തെ മറികടക്കുന്നതിന് വേണ്ടി നീല അല്ലെങ്കില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ ശാരീരിക അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ശനിദേവന്‍ അനുഗ്രഹിക്കും. ഇത് കൂടാതെ ഉലുവ ദാനം ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധികള്‍ അകറ്റി ഐശ്വര്യവും സന്തോഷവും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

ക്ഷേത്ര ദര്‍ശനം

ക്ഷേത്ര ദര്‍ശനം

ക്ഷേത്ര ദര്‍ശനം നിങ്ങളുടെ ശനിദോഷത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ശനിക്ഷേത്രത്തില്‍ കടുകെണ്ണ വിളക്ക് തെളിയിക്കേണ്ടതാണ്. അതോടൊപ്പം എള്ളം തിരി കത്തിക്കുന്നതും നല്ലതാണ്. ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. നിങ്ങള്‍ എല്ലാ ദിവസവും ശനി ക്ഷേത്രത്തില്‍ പോയി 'ഓം ശനിശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കണം. ഇതെല്ലാം നിങ്ങളുടെ ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഒഴിവാക്കേണ്ട കാര്യങ്ങള്‍

ശനിദോഷത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഒരിക്കലും ആരേയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ നുണ പറയരുത് എന്നതാണ്. ആവശ്യക്കാര്‍ക്ക് എള്ള്, എണ്ണ, കമ്പിളി വസ്ത്രങ്ങള്‍ ദാനം ചെയ്യുക. അതുകൊണ്ട് തന്നെ ശനിദേവന്റെ അനുഗ്രഹത്തിനും ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കഠിന ശനിദോഷ ഫലം നീക്കാന്‍ ഈ ദിനത്തിലെ ആരാധന ഫലം നല്‍കുംകഠിന ശനിദോഷ ഫലം നീക്കാന്‍ ഈ ദിനത്തിലെ ആരാധന ഫലം നല്‍കും

തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്

English summary

Shani Jayanti 2022 Daan Remedies for Sade Sati Dhaiya and Shani Dosh in Malayalam

Here in this article we are sharing some dosha remedies for sade sati dhaiya and shani dosha on Shani jayanthi. Take a look
Story first published: Tuesday, May 24, 2022, 18:24 [IST]
X
Desktop Bottom Promotion