Latest Updates
-
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ
ശനിജയന്തി 2023: മെയ് 19-ന് വീട്ടില്‍ ഐശ്വര്യക്കേട് കൊണ്ട് വരുന്നത് ഇതെല്ലാം: ശ്രദ്ധിക്കണം
ഈ വര്‍ഷത്തെ ശനിജയന്തി ആഘോഷിക്കപ്പെടുന്നത് മെയ് 19-നാണ്. ഈ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. സൂര്യപുത്രനാണ് ശനി എന്ന് നമുക്കറിയാം. നിഴല്‍ ഗ്രഹം എന്നാണ് ശനിയെ അറിയുന്നത് തന്നെ. അതുകൊണ്ട് തന്നെ ശനി ജയന്തിയോട് അനുബന്ധിച്ച് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കൂടി ശനിജയന്തി ദിനം സഹായിക്കുന്നുണ്ട്. ഈ ദിനത്തില്‍ ശനിദേവന് അനുഗ്രഹഭാവത്തില്‍ സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം.
ശനി എന്ന് പറയുമ്പോള്‍ തന്നെ പലപ്പോഴും ദോഷഫലം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ശനിദോഷത്തെ പലരും ഭയക്കുന്നു. കണ്ടകശനി, ജന്മശനി, ഏഴരശനി തുടങ്ങി ശനി നല്കുന്ന ദോഷഫലങ്ങളെ എല്ലാം ചെറുക്കാനും ജീവിതത്തില്‍ ശനിയുടെ സ്വാധീനം കുറക്കുന്നതിനും സഹായിക്കുന്നതാണ് ശനിജയന്തി. എന്നാല്‍ ഈ ദിനത്തില്‍ ചില വസ്തുക്കള്‍ നമ്മള് വീട്ടിലേക്ക് കൊണ്ട് വരുന്നത് ദോഷം നല്‍കുന്നതായാണ് കണക്കാക്കുന്നത്.

പുരോഗതിക്ക് തടസ്സം നില്ക്കുന്ന കാര്യങ്ങള്‍
ശനിജയന്തി ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നത് ഗുണങ്ങള്‍ നല്കുന്നു. എന്നാല്‍ ശനി ജയന്തി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തിലെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന ചില വസ്തുക്കള്‍ ഉണ്ട്. ഇവ വാങ്ങുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്‍ വാങ്ങുന്നത് ശനിദേവനെ അസ്വസ്ഥതപ്പെടുത്തുന്നു എന്നാണ് വിശ്വാസം. ഇത് വഴി നിങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കയാണ് ശനി ജയന്തി ദിനത്തില്‍ നിങ്ങള്‍ വാങ്ങിക്കാന്‍ പാടില്ലാത്ത വസ്തുക്കള്‍ എന്ന് നോക്കാം.
ഇരുമ്പ് വസ്തുക്കള്‍
ശനിയുടെ ലോഹമായാണ് ഇരുമ്പിനെ കണക്കാക്കുന്നത്. അത്രയേറെ ശനിക്ക് പ്രിയപ്പെട്ടതായാണ് ഇരുമ്പ്. അതുകൊണ്ട് തന്നെ ശനി ജയന്തി ദിനത്തില്‍ ഇരുമ്പും അരുമ്പുമായി ബന്ധപ്പെട്ട വസ്തുക്കളും വാങ്ങുന്നത് അത്ര നല്ലതല്ല. ഇത് ശനിയുടെ ക്രോധം ഇരട്ടിപ്പിക്കും എന്നും വീട്ടില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ഇരുമ്പ് വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഈ ദിനത്തിലെങ്കില്‍ ദോഷം നല്കുന്നു.

ഉപ്പ്
ഉപ്പ് കൈകൊണ്ട് വാങ്ങരുത് എന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ ഫലങ്ങളാണ് നല്‍കുന്നത് എന്നാണ് പറയുന്നത്. പ്രത്യേകിച്ച് ശനി ജയന്തി ദിനത്തിലും ശനിയാഴ്ച ദിനത്തിലും ഉപ്പ് ഒരു കാരണവശാലും വാങ്ങരുത്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ കടബാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
കറുത്ത ചെരുപ്പ്
ശനി ജയന്തി ദിനത്തില്‍ കറുത്ത നിറത്തിലുള്ള ചെരുപ്പ് വാങ്ങിക്കരുത് എന്നും പറയുന്നുണ്ട്. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരാജയം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. അത് മാത്രമല്ല ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത താഴ്ചയും സംഭവിക്കുന്നു. നൂറ് തവണ ശ്രമിച്ചിട്ടും ഒരു വ്യക്തിക്ക് തന്റെ ജോലിയില്‍ വിജയിക്കാനാവാത്തതിന്റെ കാരണമാണ് ഇത്തരത്തില്‍ കാണിക്കുന്നത്. അതുകൊണ്ടാണ് ശനി ജയന്തി ദിനത്തില്‍ കറുത്ത നിറത്തിലുള്ള ചെരുപ്പ് വാങ്ങരുത് എന്ന് പറയുന്നത്.

കറുത്ത എള്ള്
ശനിക്ക് ഏറെ പ്രിയപ്പെട്ടതാണ് കറുത്ത എള്ള് എന്ന് നമുക്കറിയാം. ശനിക്ക് കറുത്ത എള്ള് സമര്‍പ്പിക്കുന്നതിലൂടെ പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ശനിക്ക് കറുത്ത എള്ള് നിവേദിക്കുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനിജയന്തി പൂജയില്‍ കറുത്ത എള്ള് ചേര്‍ക്കണം എന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ഇവ വാങ്ങി വെക്കണം. അതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ശനിജയന്തി ദിനത്തില്‍ വാങ്ങുന്നത് ജോലികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു എന്നാണ് വിശ്വാസം.
കടുകെണ്ണയും കടുകും
ശനിയാഴ്ച ദിനത്തിലും ശനിജയന്തി ദിനത്തിലും കടുകെണ്ണയും കടുകും വാങ്ങാന്‍ പാടുള്ളതല്ല. ഇത് കുടുംബത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നും കുടുംബത്തില്‍ വഴക്കുകള്‍ വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്. ഇത് കുടുംബത്തിലെ വികസനത്തിന് തടസ്സം നില്ക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇതോടൊപ്പം തന്നെ ശനി ജയന്തി ദിനത്തില്‍ കറുത്ത വസ്ത്രങ്ങള്‍, കല്‍ക്കരി, കണ്മഷി എന്നിവയും വാങ്ങരുത്. ഇതെല്ലാം ശനിദോഷത്തിന് കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
