Just In
- 25 min ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 13 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 23 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 24 hrs ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
കഠിന ശനിദോഷ ഫലം നീക്കാന്‍ ഈ ദിനത്തിലെ ആരാധന ഫലം നല്‍കും
ശനി ദോഷം എന്നത് പലരും അനുഭവിച്ചിട്ടുള്ളതും ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നതും ആണ്. എന്നാല്‍ ഈ വര്‍ഷത്തെ ശനിജയന്തിക്ക് ഒരു പ്രത്യേകതയുണ്ട്. കാരണം ഈ ദിനത്തില്‍ ആണ് വടസാവിത്രി വ്രതവും ശനിജയന്തിയും വരുന്നത്. ജ്യോതിഷം അനുസരിച്ച് ശനി നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ട് തന്നെ ശനിക്ക് ഒരു പ്രത്യേക സ്ഥാനമാണ് നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്ളത്. ശനി ഗ്രഹം ഒരാളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനി ചെലുത്തുന്നുണ്ട്. ഇത് ഒരു നീതി ഗ്രഹമാണ് എന്നതാണ്. ഒരാളുടെ രാശിയില്‍ ശനി രണ്ടര വര്‍ഷം നില്‍ക്കുന്നുണ്ട്. ഇത് മാത്രമല്ല ചന്ദ്രനിലേക്കും അതിന്റെ മുന്നിലും പിന്നിലും ഉള്ള രാശികളിലേക്ക് നീങ്ങാന്‍ ശനി ഏകദേശം ഏഴര വര്‍ഷത്തോളം സമയം എടുക്കുന്നുണ്ട്. ഇതിനെ ഏഴര ശനി എന്നാണ് പറയുന്നത്.
ഇടവ മാസത്തിലെ അമാവാസി നാളിലാണ് ഛായയുടെയും സൂര്യദേവന്റെയും മകനായി ശനിദേവന് ജനിച്ചത്. അതുകൊണ്ട് തന്നെയാണ് ഈ മാസത്തില്‍ അമാവാസി ദിനത്തില്‍ ശനി ജയന്തി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ശനി ജയന്തി വരുന്നത് മെയ് 30-നാണ്. ഈ ദിനത്തില്‍ തന്നെയാണ് വട സാവിത്രി ദിനവും വരുന്നത്. ഈ രണ്ട് പ്രധാന ദിനവും വരുന്നത് കൊണ്ട് തന്നെ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

മെയ് 30-ലെ അപൂര്‍വ്വ സംഗമം
2022-ല്‍ അമാവാസി തിഥി മെയ് 30-നാണ്. അതുകൊണ്ട് തന്നെ ഈ ദിനം ശനി ജയന്തി ആഘോഷിക്കുന്നുണ്ട്. ഇതേ ദിവസം തന്നെ പല പ്രധാനപ്പെട്ട കാര്യങ്ങളും നടക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ശവവി ജയന്തിക്ക് അല്പം പ്രാധാന്യം കൂടുതലാണ്. മെയ് 30 തിങ്കളാഴ്ച ആയതിനാല്‍ തിങ്കളാഴ്ച വ്രതം എടുക്കുന്നവര്‍ക്ക് ഇത് മികച്ചതാണ്. ഇതോടൊപ്പം സര്‍വാര്‍ത്തസിദ്ധിയോഗം, സുകര്‍മയോഗം തുടങ്ങി അപൂര്‍വമായ ഒട്ടേറെ ഐശ്വര്യം ഫലം നല്കുന്ന യോഗവും ഉണ്ട്. ഇത് കൂടാതെ വടസാവിത്രി ദിനവും ഈ ദിനത്തില്‍ തന്നെയാണ്. സ്ത്രീകള്‍ ഭര്ത്താക്കന്മാരുടെ ഐശ്വര്യത്തിനും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ് ഈ ദിനം വ്രതമെടുക്കുന്നത്.

ശനിജയന്തിയുടെ സമയം
ഇടവ മാസത്തിലെ അമാവാസി തിഥി 2022 മെയ് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2:54 ന് ആരംഭിച്ച് മെയ് 30 ന് വൈകുന്നേരം 4:59 ന് അവസാനിക്കും. അതിനാല്‍, ഉദയ തിഥിയെ ആശ്രയിച്ചാണ് ഈ വര്‍ഷത്തെ ശനി ജയന്തി മെയ് 30-ന് ആഘോഷിക്കുന്നത്. ശനി ജയന്തി ദിനം ശനിദേവനെ ആരാധിക്കുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ ഭക്തര്‍ക്ക് നല്കുന്നു. ശനിദോഷത്തില്‍ നിന്ന് പരിഹാരം കാണുന്നതിനുള്ള ഒരു പ്രധാന ദിനമാണ് എന്നതാണ് സത്യം. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതും പൂജചെയ്യുന്നതും ശനി മന്ത്രങ്ങള്‍ ഉരുവിടുന്നതും എല്ലാം മികച്ച ഫലം നല്കുന്നു.

30 വര്‍ഷങ്ങള്‍ക്ക് ശേഷം
ശനി ജയന്തി ദിനത്തില്‍ വട സാവിത്രി വ്രതവും വരുന്നുണ്ട് എന്നതാണ് ഈ വര്‍ഷത്തെ ശനി ജയന്തിയുടെ പ്രത്യേകത. ഇത് കൂടാതെ ഈ വര്‍ഷത്തെ ശനി ജയന്തി മെയ് 30 തിങ്കളാഴ്ചയാണ് വരുന്നത്. അന്നേ ദിനം തന്നെയാണ് വടസാവിത്രി വ്രതവും വരുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ സംഗമം നടക്കുന്നത്. ശനി സ്വന്തം രാശിയായ കുംഭത്തില്‍ തന്നെ തുടരുന്നത് കൊണ്ട് ഈ ദിവസത്തില്‍ സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും കാണുന്നുണ്ട്. ആദ്യമായാണ് ശനി ജയന്തിയില്‍ ഇത്രയും യോഗങ്ങള്‍ ഒരുമിച്ച് വരുന്നത്.

ശനിദോഷവും പരിഹാരവും
ശനിദോഷം എന്നത് വളരെയധികം മോശം ഫലങ്ങള്‍ നല്കുന്ന ഒരു സമയമാണ്. ഈ ദോഷങ്ങളിലൂടെ കടന്നു പോവുന്നവര്‍ക്ക് നിരവധി പ്രയാസങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശനിജയന്തി ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ദോഷഫലങ്ങള്‍ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകളില്‍ നിന്ന് മോചനം ലഭിക്കും എന്നാണ് വിശ്വാസം. ശനി ജയന്തി ദിനത്തില്‍ ശനിദോഷത്തെ മറികടക്കുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിദോഷവും പരിഹാരവും
ശനിജയന്തി ദിനത്തിലെ വ്രതം പ്രധാനപ്പെട്ടതാണ്. ഇത് ശനിദോഷത്തെ ഇല്ലാതാക്കുകയും ശനിമൂലമുണ്ടാവുന്ന കഷ്ടപ്പാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കുകയും ചെയ്യുന്നു. ഈ ദിനത്തില്‍ ശനി ചാലിസ ജപിക്കുന്നതും ദോഷഫലങ്ങളെ ലഘൂകരിക്കുന്നു. നിങ്ങളുടെ കര്മ്മഫലത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ദേവനാണ് ശനി. അതുകൊണ്ട് തന്നെ സത്ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഈ ദിനം ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശനിദോഷവും പരിഹാരവും
ശനി മന്ത്രം 108 തവണ ജപിക്കുക. 'നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം' എന്ന മന്ത്രം ജപിക്കുന്നതിലൂടെ പല ദോഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നേടുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ശനി അനുകൂല കാരകനായി മാറുകയും പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

വട സാവിത്രി വ്രതം
ഏഴ് ജന്മത്തിലെ ദാമ്പത്യ വിജയത്തിന് വടസാവിത്രം വ്രതം ഫലം നല്കുന്നു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവക്കായി വിവാഹിതരായ സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് വട സാവിത്രി വ്രതം. നോര്‍ത്ത് ഇന്ത്യയിലാണ് ഇത് കൂടുതല്‍ ആചരിക്കപ്പെടുന്നത്. വിവാഹിതരായ എല്ലാ സ്ത്രീകളും ഈ ദിനത്തില്‍ വ്രതമെടുക്കുകയും പ്രത്യേക പൂജകളും വഴിപാടും പ്രാര്‍ത്ഥനയും നടത്തുകയും ചെയ്യുന്നുണ്ട്. ശനി ജയന്തിയിലും വട സാവിത്രി വ്രതവും ഈ വര്‍ഷം ഒരുമിച്ചാണ് വരുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
Weekly
Horoscope:
വരുന്ന
ആഴ്ച
12
രാശിക്കും
സമ്പൂര്‍ണഫലം
അറിയാന്‍