Latest Updates
-
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
ശനി ജയന്തിയും ജ്യേഷ്ഠ അമാവാസിയും ഒരേ നാളില്‍; ഈശ്വരാനുഗ്രഹം ഇരട്ടി, ദോഷമുക്തിക്ക് ചെയ്യേണ്ടത് ഇത്
ഹിന്ദുമതവിശ്വാസ പ്രകാരം അമാവാദി ദിവസം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ്. അത്തരത്തില്‍, ജ്യേഷ്ഠ മാസത്തിലെ അമാവാസിക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈ വര്‍ഷം മെയ് 19 വെള്ളിയാഴ്ചയാണ് ജ്യേഷ്ഠ മാസത്തിലെ അമാവാസി വരുന്നത്. ഈ ദിവസം തന്നെ വട സാവിത്രി വ്രതവും ശനി ജയന്തിയും വരുന്നുണ്ട്. അത് ഈ ദിവസത്തിന്റെ പ്രാധാന്യം പതിന്‍മടങ്ങ് വര്‍ധിക്കുന്നു. വടക്കേ ഇന്ത്യയിലാണ് വട സാവിത്രി വ്രതം പ്രധാനമായും ആഘോഷിക്കുന്നത്. രാജ്യമെമ്പാടും ഈ ദിവസം ശനി ജയന്തി ആഘോഷിക്കും. ജ്യേഷ്ഠ അമാവാസി ദിനത്തിലാണ് ശനി ദേവന്‍ ജനിച്ചത് എന്നാണ് വിശ്വാസം.
അമാവാസി ദിവസം പൂര്‍വ്വികര്‍ക്ക് സമര്‍പ്പിക്കപ്പെട്ട ദിനമാണ്. അതിനാല്‍ ഈ ദിവസം പൂര്‍വ്വികര്‍ക്ക് തര്‍പ്പണവും പിണ്ഡവും നടത്താറുണ്ട്. ജ്യോതിഷത്തില്‍ ഈ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ച് ചില പ്രതിവിധികളും നല്‍കിയിട്ടുണ്ട്. ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദേവന്റെയും സൂര്യദേവന്റെയും ത്രിമൂര്‍ത്തികളുടെയും അനുഗ്രഹം ലഭിക്കും. ജീവിതത്തിലെ എല്ലാത്തരം പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി ലഭിക്കും, ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ജ്യേഷ്ഠ അമാവാസി നാളില്‍ ചെയ്യേണ്ട ചില പരിഹാര ക്രിയകള്‍ ഇതാ.

ജ്യേഷ്ഠ അമാവാസി തീയതി
ഈ വര്‍ഷം, ജ്യേഷ്ഠ അമാവാസി തീയതി മെയ് 18 ബുധനാഴ്ച രാത്രി 09:42 മുതല്‍ മെയ് 19 രാത്രി 09:22 വരെ ആയിരിക്കും.
ജ്യേഷ്ഠ അമാവാസി ദിനത്തില്‍, ഒരു ശുഭകരമായ യോഗം അതായത് ശോഭന യോഗം രൂപംകൊള്ളുന്നുണ്ട്. ഇത് രാവിലെ മുതല്‍ വൈകുന്നേരം 06:17 വരെ നീണ്ടുനില്‍ക്കും.
ഈ യോഗം ആരാധനയ്ക്ക് വളരെ മംഗളകരമായി കണക്കാക്കുന്നു. ജ്യേഷ്ഠ അമാവാസി ദിനത്തില്‍ ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ഗ്രഹദോഷങ്ങള്‍ ശാന്തമാകുന്നു. അരി, ഗോതമ്പ്, ചേന, പയര്‍, എള്ള് എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ജ്യേഷ്ഠ അമാവാസി പ്രാധാന്യം
ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിവസം, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട സാധനകള്‍ക്കും ഫലദായകമായി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം മെയ് 19 വെള്ളിയാഴ്ചയാണ് ജ്യേഷ്ഠ മാസത്തിലെ അമാവാസി. വടസാവിത്രി വ്രതം, ശനി ജയന്തി എന്നിവയും ഈ ദിവസം ഒത്തുചേരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം ആരാധന, മന്ത്രങ്ങള്‍ ചൊല്ലല്‍, ജ്യോതിഷ പരിഹാരങ്ങള്‍ എന്നിവയുടെ പ്രാധാന്യം വളരെയധികമാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ കാളസര്‍പ്പദോഷമോ, പിതൃദോഷമോ, ശനിദോഷമോ ഉണ്ടെങ്കില്‍, അതുമൂലം ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അവര്‍ ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളില്‍ ആരാധനയുമായി ബന്ധപ്പെട്ട ചില പരിഹാരങ്ങള്‍ ചെയ്യണം.

ജോലികളില്‍ വിജയത്തിന്
ജ്യേഷ്ഠ അമാവാസി നാളില്‍ സൂര്യോദയ സമയത്ത് പുണ്യനദികളില്‍ കുളിക്കുകയും എള്ള്, പാല്‍, എള്ള് എന്നിവകൊണ്ടുള്ള മധുരപലഹാരങ്ങള്‍ ദാനം ചെയ്യുകയും ചെയ്താല്‍ ദാരിദ്ര്യം ഇല്ലാതാകുമെന്നും എല്ലാ പാപങ്ങളും നശിക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നുണ്ട്.
ഇതോടൊപ്പം പച്ചപ്പാല്‍, കറുത്ത എള്ള്, ഗംഗാജലം, പഞ്ചസാര, പൂക്കള്‍, അരി, വെള്ളം എന്നിവ ആല്‍ മരത്തിനു ചുവട്ടില്‍ സമര്‍പ്പിക്കുക. ഇവ സമര്‍പ്പിക്കുമ്പോള്‍ 'ഓം പിതൃഭ്യ: നമഃ' എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്താല്‍ ത്രിമൂര്‍ത്തികളുടെ അനുഗ്രഹം ലഭിക്കുകയും എല്ലാ ജോലികളിലും വിജയം ലഭിക്കുകയും ചെയ്യും.

സമ്പത്തും ധാന്യനേട്ടവും
അമാവാസി ദിനത്തില്‍ ചെമ്പുപാത്രത്തില്‍ രക്തചന്ദനം, ഗംഗാജലം, ജലം എന്നിവകൊണ്ട് സൂര്യദേവന് മൂന്ന് പ്രാവശ്യം അര്‍ഘ്യം അര്‍പ്പിക്കുക, തുടര്‍ന്ന് ആദിത്യ ഹൃദയ സ്‌തോത്രം വായിക്കുക. കൂടാതെ, വൈകുന്നേരം ഒരു കറുത്ത നായയ്ക്ക് ഭക്ഷണവും നല്‍കണം.
ഇതുവഴി സൂര്യദേവന്റെയും ശനിദേവന്റെയും അനുഗ്രഹം നിങ്ങളില്‍ നിലനില്‍ക്കുകയും ശനി മഹാദശയില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ജോലിയിലും ബിസിനസ്സിലും വന്നിരുന്ന വിഷമതകളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി ലഭിക്കും. ധന-ധാന്യ വര്‍ദ്ധന ഉണ്ടാവുകയും ചെയ്യും.

കാളസര്‍പ്പദോഷ നിവാരണം
സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ജ്യേഷ്ഠ അമാവാസി നാളില്‍ വ്രതമെടുത്ത് വെള്ളി കൊണ്ടുള്ള ഒരു ചെറിയ പീലി ദാനം ചെയ്യുക. കാളസര്‍പ്പദോഷം ബാധിച്ചവര്‍ വ്രതം അനുഷ്ഠിക്കുകയും പുണ്യനദികളില്‍ കുളിച്ച് ഒരു വെള്ളി സര്‍പ്പത്തെ ഉണ്ടാക്കി പൂജിക്കുകയും പുഷ്പങ്ങള്‍ കൊണ്ട് ഒഴുകുന്ന വെള്ളത്തില്‍ ഇതിനെ ഒഴുക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കാളസര്‍പ്പ ദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും പൂര്‍വ്വികരുടെ അനുഗ്രഹം നിലനില്‍ക്കുകയും ചെയ്യുന്നു.

ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തിന്
ജ്യേഷ്ഠ അമാവാസി നാളില്‍ വ്രതാനുഷ്ഠാനം നടത്തി ആല്‍മരത്തിനു ചുവട്ടില്‍ വെള്ളമൊഴിച്ച് വൈകുന്നേരം വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ നെയ്യ് വിളക്ക് തെളിയിക്കണം. വിളക്കില്‍ ചുവന്ന നിറമുള്ള നൂല്‍ ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കടബാധ്യതയില്‍ നിന്ന് മോചനം ലഭിക്കുകയും ത്രിമൂര്‍ത്തികളുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം കുടുംബാംഗങ്ങള്‍ക്കും നല്ല പുരോഗതി ഉണ്ടാകും.

ലക്ഷ്മീ ദേവിയെ പ്രസാദിപ്പിക്കാന്‍
ജ്യേഷ്ഠ അമാവാസി നാളില്‍ ലക്ഷ്മി ദേവിക്ക് കുങ്കുമം അടങ്ങിയ പായസം സമര്‍പ്പിക്കുക. ഇത് വീട്ടിലെ മുതിര്‍ന്നവര്‍ക്ക് നല്‍കുക. ഇതോടൊപ്പം പൂര്‍വികരുടെ പേരില്‍ വിരുന്നൊരുക്കുകയും പശുവിന് ഭക്ഷണവും പായസവും നല്‍കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ കൃപ എന്നെന്നും നിങ്ങളില്‍ നിലനില്‍ക്കുകയും പിതൃദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ഒരിക്കലും കുടുംബത്തില്‍ പണത്തിനും ധാന്യങ്ങള്‍ക്കും ഒരു കുറവും ഉണ്ടാകുകയുമില്ല.

ശനിദോഷ നിവാരണത്തിന്
ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍, ജ്യേഷ്ഠ അമാവാസിയില്‍ ശനി ക്ഷേത്രത്തില്‍ പോയി ശനി ദേവന് കടുകെണ്ണ നിവേദിക്കുക. ഈ ദിവസം ആല്‍ മരത്തിന്റെ ചുവട്ടില്‍ പാലും വെള്ളവും ഒഴിച്ച് വൈകുന്നേരം കടുകെണ്ണയൊഴിച്ച് നാല് തിരിയിട്ട വിളക്ക് കത്തിക്കുക.



Click it and Unblock the Notifications












