Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
ശനിജയന്തി 2024: ഏഴരശനി, കണ്ടകശനി, ജന്മശനി: മെയ് 8-ല്‍ തീരാത്ത ശനിദോഷമില്ല
ശനിജയന്തി 2024 ഈ വര്‍ഷത്തെ ശനിജയന്തി ഏത് ദിവസമാണ്, ഏത് മുഹൂര്‍ത്തത്തിലാണ് എന്ന് നമുക്ക് നോക്കാം. ജ്യോതിഷപരമായി പറയുകയാണെങ്കില്‍ ശനിദേവനെ ആരാധിക്കുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നു. ആത്മീയപരമായി നോക്കിയാല്‍ ഭയത്തോടെയും ഭക്തിയോടേയും ആരാധിക്കുന്ന ഒരേ ഒരു ദേവന് എന്ന് പറയുന്നത് ശനിദേവനാണ്. ജാതകത്തില്‍ ശനിയുടെ സ്ഥാനം ദോഷകരമായി വരുന്നവര്‍ക്ക് ശനി നല്കുന്ന കഠിന ദോഷങ്ങള്‍ നിസ്സാരമല്ല എന്നത് മനസ്സിലാക്കണം.
ഈ വര്‍ഷത്തെ ശനിജയന്തിയും, ശനിജയന്തിയുടെ ശുഭമുഹൂര്‍ത്തവും അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. അതുകൂടാതെ ഓരോ രാശിക്കാരും എപ്രകാരം ശനിദോഷമകറ്റുന്നതിന് വേണ്ടി ശനിയെ ആരാധിക്കണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ശനി നല്കുന്ന കഷ്ടപ്പാടുകളില്‍ നിന്ന് പരിഹാരം കാണുന്നതിനും ശനിയുടെ ദോഷങ്ങളെ അകറ്റുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.

ശനി ജയന്തി 2024 തീയതി
സാധാരണയായി രണ്ട് തവണയായി ശനിജയന്തി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ ഈ വര്‍ഷത്തെ ശനി ജയന്തി ജൂണ്‍ 6-നാണ് എന്നാല്‍ ദക്ഷിണേന്ത്യയില്‍ ശനിജയന്തി ആഘോഷിക്കുന്നത് മെയ് 8-നാണ്. ഈ വര്‍ഷത്തെ ശനിജയന്തി ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കണ്ടക ശനി, ഏഴരശനി, ജന്മശനി എന്നീ ദോഷങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ശനിജയന്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്നതാണ് മനസ്സിലാക്കേണ്ടത്.
ശനിജയന്തിയുടെ പ്രാധാന്യം
ശനിജയന്തിയുടെ പ്രാധാന്യം എന്നത് ഒരിക്കലും നിസ്സാരമായ ഒന്നല്ല. വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ ശനിദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം അനുഗ്രഹങ്ങള്‍ ശനിദേവന് ചൊരിയുന്നു. ഈ ദിനത്തില്‍ വ്രതാനുഷ്ഠാനം നടത്തുന്നതും നല്ലതാണ്. നീതിയുടെ ദേവനും സൂര്യന്റെ പുത്രനുമാണ് ശനി. ശനിദേവനെ ആരാധിക്കുന്നതിലൂടെ സൂര്യദേവന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നു.
ജാതകത്തിലെ ശനിയുടെ സ്ഥാനം
ജാതകത്തിലെ ശനി നീചസ്ഥാനത്താണെങ്കില് ഈ ദിനത്തില്‍ വ്രതമെടുക്കുന്നത് നല്ലതാണ്. ഇത് മാത്രമല്ല ശനിജയന്തിയില്‍ പൂജ നടത്തുന്നതും നല്ലതാണ്. ജാതകത്തില്‍ ശനിയുടെ ദോഷം നിമിത്തം ഏഴരശനി, കണ്ടകശനി, ജന്മശനി എന്നീ യോഗങ്ങളുള്ളവര് നിര്‍ബന്ധമായും ശനിദോഷ നിവാരണത്തിന് ശ്രമിക്കേണ്ടതാണ്. ഇത് കൂടാതെ എല്ലാ ആഴ്ചയിലും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിനം ശ്രദ്ധിക്കണം. ഇത് ശനിദോഷ ഫലങ്ങളെ ചെറുക്കുന്നു.
രാശിപ്രകാരം അറിയാന്‍
ശനിജയന്തി ദിനത്തില്‍ രാശിപ്രകാരം നമ്മള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സൂര്യരാശിപ്രകാരം 12 രാശിക്കാരും ശനിജയന്തി ദിനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശനിദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ശനിജയന്തി ദിനത്തില്‍ നിങ്ങള്‍ അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ടത്
മേടം രാശിക്കാര്‍ ശനിജയന്തി ദിനത്തില്‍ ഹനുമാന് ചാലിസ ജപിക്കണം. കൂടാതെ ദരിദ്രര്‍ക്ക് ഭക്ഷണം ദാനം ചെയ്യണം. ഇടവം രാശിക്കാര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യണം, മിഥുനം രാശിക്കാര്‍ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യണം. കര്‍ക്കിടകം രാശിക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യണം. ചിങ്ങം രാശിക്കാര്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് പച്ച വളകള്‍ ദാനം ചെയ്യണം.
രാശിപ്രകാരം
കന്നി രാശിക്കാര്‍ കറുത്ത എള്ള് ക്ഷേത്രത്തില്‍ ദാനം ചെയ്യണം. തുലാം രാശിക്കാര്‍ വെള്ള വസ്ത്രം ദാനം ചെയ്യണം. വൃശ്ചികം രാശിക്കാര്‍ കറുത്ത വസ്ത്രങ്ങള്‍ ദാനം ചെയ്യണം, ധനു രാശിക്കാര്‍ ഭക്ഷണം ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. മകരം രാശിക്കാര്‍ക്ക് ശിവനെയാണ് ആരാധിക്കേണ്ടത് അത് മാത്രമല്ല ഇവര്‍ക്ക് ശിവക്ഷേത്രത്തില്‍ ത്രിശൂലം നല്‍കാവുന്നതാണ്. കുംഭം രാശിക്കാര്‍ അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ നീല നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യണം. മീനം രാശിക്കാര്‍ക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ദാനം ചെയ്യേണ്ടത്.



Click it and Unblock the Notifications
