Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി ജയന്തി 2023: ഏഴരശനി, കണ്ടകശനി ദോഷങ്ങളെ നിഷ്പ്രഭമാക്കാന്‍ ശുഭസമയം
ശനി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ദോഷത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ശനിദോഷത്തെ പരമാവധി അകറ്റി നിര്‍ത്തുന്നതിനാണ് നാം എല്ലാവരും ശ്രമിക്കുന്നതും. സൂര്യ വേനം ഛായാദേവിയിലുണ്ടായ പുത്രനാണ് ശനി എന്നാണ് പുരാണത്തില്‍ പറയുന്നത്. ശനിഗ്രഹത്തിന്റെ അധിപനും നവഗ്രഹങ്ങളില്‍ കര്മ്മകാരകനുമായാണ് ശനിയെ കണക്കാക്കുന്നത്.
കര്‍മ്മത്തിന്റേയും നീതിയുടേയും കാരകനായത് കൊണ്ട് തന്നെ ശനി നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്കുന്നു, ശനി ദുര്‍ബലമാണെങ്കില്‍ അല്ലെങ്കില്‍ ദോഷ സ്ഥാനത്താണെങ്കില്‍ പലപ്പോഴും ആയുസ്സിന് ദോഷം, മരണഭയം, അപകടം, രോഗം, കടം, ദുരിതങ്ങള്‍ എന്നിവ വിടാതെ പിന്തുടരുന്നു. ഇത്രയും ദോഷഫലങ്ങളെ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ശനിജയന്തി ദിനത്തില്‍ പരിഹാരം കാണാം.

എന്നാല്‍ ഗുണഫലങ്ങള്‍ നല്കുന്ന കാര്യത്തിലും ശനി അതീവ ഗുണകരമാണ്. ശനിയെ വേണ്ട വിധം ആരാധിക്കുകയും ദോഷ പരിഹാരങ്ങളെ ചെറുക്കുന്നതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്താല്‍ അതിലൂടെ നമുക്ക് ശനിയുടെ ഏത് ദോഷഫലങ്ങളേയും ഇല്ലാതാക്കാവുന്നതാണ്. ഈ വര്ഷത്തെത ശനി ജയന്തി വരുന്നത് മെയ് 19-നാണ്. മെയ് 18 രാത്രി 9.42 ന് ആരംഭിക്കുന്ന ശനി ജയന്തി മെയ് 19 രാത്രി 9.22-നാണ് അവസാനിക്കുന്നത്.
ഏഴര ശനിയും ശനിദോഷവും
ഏഴര ശനിയാണ് ശനിദോഷത്തിന്റെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത്. ഏഴര വര്‍ഷത്തെ ദുരിതമാണ് ഇതിലൂടെ ശനി നമുക്ക് നല്‍കുന്നത്. ഒരു വ്യക്തി ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ച കൂറിലും ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴര വര്‍ഷക്കാലാണ് ഏഴര ശനി എന്ന് പറയുന്നത്. ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമാണ് നമുക്ക് നല്‍കുന്നത്. ഏഴരശനി ചില രാശിക്കാരില്‍ ശനിജയന്തി സമയം നിലനില്‍ക്കുന്നുണ്ട്.
ഏഴരശനി ഫലങ്ങള്‍
ഏഴര ശനി ഉള്ളവരില്‍ പലപ്പോഴും എല്ലാ കാര്യങ്ങള്‍ക്കും തടസ്സം നേരിടേണ്ടി വരുന്നു. അലസത, മുടി, ജോലി നഷ്ടം, ദാരിദ്ര്യം, അപകടാവസ്ഥ, അപമാനം, ജോലി നഷ്ടപ്പെടുക, ജോലി ലഭിക്കാന്‍ തടസ്സം നേരിടുക, അന്യദേശത്തേക്ക് പോവുന്നതിനുള്ള സാധ്യത, ജോലിയില്‍ സ്ഥാനമാറ്റം എന്നിവയെല്ലാം പലപ്പോഴും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജയില്‍വാസം വരെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു. കൂടാതെ അപമൃത്യുവിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യത ഉണ്ട് എന്നതാണ് ഏഴര ശനിയുടെ കാഠിന്യം സൂചിപ്പിക്കുന്നത്.
ഏതൊക്കെ രാശിക്കാരില്‍ ഏഴരശനി?
ഏതൊക്കെ രാശിക്കാരിലാണ് ഏഴരശനി ബാധിക്കുന്നത് എന്ന് നോക്കാം. ജ്യോതിഷ കണക്ക് കൂട്ടല്‍ അനുസരിച്ച് മകരം, കുംഭം, മീനം എന്നീ രാശിക്കാരില്‍ ആണ് ഇപ്പോള്‍ നിലവില്‍ ഏഴരശനി ദോഷം അനുഭവിക്കേണ്ടി വരുന്നത്. ഇത് വളരെയധികം ദോഷകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഏഴരശനി ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശനിജയന്തി ദിനത്തില്‍ ചില ദോഷ പരിഹാരങ്ങളെ ഇല്ലാതാക്കാവുന്നതാണ്. ഈ സമയം വ്യക്തി സാമ്പത്തികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ട ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്.
ശനിജയന്തി ദിനത്തില്‍ പരിഹാരം
ശനി ജയന്തി ദിനത്തില്‍ എന്തൊക്കെ പരിഹാരങ്ങള്‍ നമ്മള് ചെയ്യണം ഏഴര ശനിയെ ഇല്ലാതാക്കുന്നതിന് എന്ന് നോക്കാം. ഓം പ്രാങ് പ്രാങ് പ്രാങ് സഃ ശനൈശ്ചരൈ്യ നമഃ എന്ന മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ഏഴരശനിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ കടുകെണ്ണ വിളക്ക് തെളിയിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ഹനുമാന് ചാലിസ ജപിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ നിരവധി ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മറ്റ് ദോഷപരിഹാരങ്ങള്‍
മറ്റ് ദോഷപരിഹാരങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ശനിജയന്തി ദിനത്തില്‍ നിങ്ങള്‍ക്ക് കറുത്ത എള്ള് സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ആല്മരത്തിന് കീഴില്‍ കടുകെണ്ണ വിളക്ക് സമര്‍പ്പിക്കുക. മഞ്ഞള്‍ സമര്‍പ്പിക്കുക. ഇത് കൂടാതെ ആല്മരത്തിന് ചുറ്റും കറുത്ത നൂല് കെട്ടുക. വൈകുന്നേരം കടുകെണ്ണ വിളക്ക് കത്തിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക.



Click it and Unblock the Notifications
