Latest Updates
-
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം
മെയ് 19-ന് മൂന്ന് അത്യപൂര്‍വ്വ രാജയോഗങ്ങള്‍: ശനി അത്യുത്തമഭാവത്തില് 3 രാശിക്ക് അനുകൂലം
ഈ വര്‍ഷത്തെ ശനിജയന്തി വരുന്നത് മെയ് 19-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം ശനിയെ കുറിച്ച് പറയുമ്പോള്‍ ദോഷഫലങ്ങളെക്കുറിച്ചാണ് പലപ്പോഴും പറയുന്നത്. നാല് രാശിക്കാര്‍ക്ക് പക്ഷേ ശനി ഈ ശനിജയന്തി ദിനത്തില്‍ ചില അത്യപൂര്‍വ്വ സൗഭാഗ്യങ്ങള്‍ കൊണ്ട് വരുന്നു. മൂന്ന് രാജയോഗങ്ങളാണ് മെയ് 19-ന് ശനിജയന്തിയോട് അനുബന്ധിച്ച് രൂപം കൊള്ളുന്നത്. ശശമഹാപുരുഷ യോഗം, ഗജകേസരിയോഗം, ശോഭനയോഗം എന്നിവയാണ് ഇവ.
ശനിജയന്തിയിലെ ഈ ഗ്രഹയോഗങ്ങള്‍ എല്ലാവരേയും ബാധിക്കുമെങ്കിലും അത് ചില രാശിക്കാരില്‍ അല്പം കൂടുതല്‍ പ്രഭാവം ചൊരിയുന്നു. ഈ സാഹചര്യത്തില്‍ ഭാഗ്യ രാശിക്കാരുടെ ഭാഗ്യം എന്ന് പറയുന്നത് ഏഴാംഭാവത്തിലായിരിക്കും കുടികൊള്ളുന്നത്. പലപ്പോഴും നവഗ്രഹങ്ങളിലെ ഏറ്റവും മോശം ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. എന്നാല്‍ ശനിദേവനെ ചിട്ടയായ രീതിയില്‍ ആരാധിക്കുന്നതിലൂടെ എല്ലാ ദോഷഫലങ്ങളേയും നമുക്ക് ഇല്ലാതാക്കാം. 2023- മെയ് 19-ന് ശനിജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന ഈ രാജയോഗങ്ങള്‍ എന്തൊക്കെ ഫലങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

ഐശ്വര്യ രാജയോഗ സംഗമം
ശനി ജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന ഈ രാജയോഗ സംഗമം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. ശനി ജയന്തി ദിനത്തിലാണ് ശോഭനയോഗം രൂപം കൊള്ളുന്നത്. ഇത് വൈകിട്ട് 6.16 വരെയാണ് ഉണ്ടാവുന്നത്. ഈ സമയത്ത്, ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ശശമഹാപുരുഷ യോഗം രൂപം കൊള്ളുന്നു. ഇതില്‍ മേടത്തിലെ വ്യാഴവും ചന്ദ്രനും അനുകൂല ഫലങ്ങള്‍ നല്കുന്നു. ഈ ദിവസം ഉച്ചയ്ക്ക് 1.35 വരെ ശനി മേടരാശിയില്‍ സഞ്ചരിക്കും. ഇതിന്റെ ഫലമായി വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഗജകേസരിയോഗം രൂപപ്പെടുന്നു.
മേടം രാശി
മേടം രാശിയില്‍ ശനി പതിനൊന്നാം ഭാവത്തിലും ഒന്നാം ഭാവത്തിലും ഒരുപോല സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി വ്യാഴത്തിന്റെ മാറ്റം കൂടി അനുകൂലമായി മാറുന്നു. ശശമഹാപുരുഷ യോഗത്തോടെയുള്ള ഗജകേസരിയോഗമാണ് ഇവരില്‍ ഉണ്ടാവുന്നത്. ഇത് കരിയറില്‍ സൃഷ്ടിക്കുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസിലും ജോലിയിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനം അവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഗുണകരമായ പല ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഈ രാശിക്കാരില്‍ ശനി ഒന്‍പതാം ഭാവത്തിലും വ്യാഴം പതിനൊന്നാം ഭാവത്തിലും ആണ് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നു. കൂടാതെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഭാഗ്യത്തിന്റെ മാറ്റങ്ങള്‍ നിങ്ങളോടൊപ്പം തന്നെ ചേര്‍ന്ന് വരുന്നു. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അതിലൂടെ ജീവിതം തന്നെ മാറി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിജയന്തി അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വ്യാഴത്തിന്റേയും ശനിയുടേയും സംക്രമ ഫലമായി ഇവരില്‍ ശശമഹാപുരുഷ യോഗം രൂപം കൊള്ളുന്നു. ഇത് നിങ്ങളില്‍ പല തരത്തിലുള്ള സന്തോഷങ്ങളും സമാധാനവും നല്കുന്നു. പെട്ടെന്ന് തന്നെ ഭാഗ്യ ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. കൂടാതെ എല്ലാ മേഖലയിലും ജീവിത വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. വിദേശത്തേക്ക് പോവുന്നതിനും ജോലി സ്ഥിരമാവുന്നതിനും ഉള്ള യോഗം ഉണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശശമഹാപുരുഷ രാജയോഗം രൂപം കൊള്ളുന്നു. മേടത്തില് ഗജകേസരി യോഗവും രൂപപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷവും ധനനേട്ടവും രൂപം കൊള്ളുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി വരുന്നു. ജോലിയില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. സാമ്പത്തികമായി നിങ്ങള്‍ ശക്തരാവുന്നു. കരിയറിലെ മാറ്റങ്ങള്‍ ജീവിതത്തെ അത്ഭുതപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു.



Click it and Unblock the Notifications
