Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി കനിഞ്ഞാല്‍ അസൂയാവഹമായ ജീവിതം കൈപ്പിടിയില്‍; ശനിദേവ കൃപ ഈ 5 രാശിക്ക്, സൗഭാഗ്യകാലം
ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് സൂര്യ ഭഗവാന്റെ പുത്രനായ ശനിദേവന് ജനിച്ചത്. ശനിയെ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്നു. ശനിദേവന് നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്കുന്നു എന്നാണ് വിശ്വാസം. ശനി ദേവന് ജനിച്ച ദിവസം ശനി ജയന്തിയായി ആഘോഷിക്കുന്നു. ഈ വര്‍ഷം ശനി ജയന്തി വരുന്നത് മെയ് 19 വെള്ളിയാഴ്ചയാണ്. കര്‍മ്മദാതാവായ ശനിദേവനെ പ്രീതിപ്പെടുത്താന്‍ ശനി ജയന്തി പ്രത്യേക ദിവസമായി കണക്കാക്കുന്നു.
ജ്യോതിഷ പ്രകാരം രണ്ടര വര്‍ഷം ഒരു രാശിയില്‍ നിന്ന ശേഷം ശനി മറ്റൊരു രാശിയിലേക്ക് പോകുന്നു. ഇതുകൂടാതെ ശനിയുടെ ഏഴരശനി, കണ്ടകശനി എന്നിവയും ഓരോ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ ശനി ജയന്തി വളരെ ശുഭമായിരിക്കും.
ഈ വര്‍ഷം ശനി ജയന്തി ദിനത്തില്‍ ചില പ്രധാന രാജയോഗങ്ങള്‍ ഉണ്ടാകും. ലക്ഷ്മീ നാരായണ രാജയോഗം, ബുധാദിത്യ രാജയോഗം എന്നിവ കാരണം ചില രാശിക്കാരുടെ ജീവിതത്തില്‍ പല മാറ്റങ്ങളുടെ ലക്ഷണമുണ്ട്. ഈ വര്‍ഷത്തെ ശനിജയന്തി ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും എന്നറിയാന്‍ ലേഖനം വായിക്കൂ.

മകരം
മകരം രാശിയുടെ അധിപന് ശനി ആയതിനാല്‍ ഈ കാലയളവില്‍ മകരം രാശിക്കാര്‍ അഭിവൃദ്ധി പ്രാപിക്കും. ശനി നിങ്ങള്‍ക്ക് പരമാവധി അനുഗ്രഹങ്ങള്‍ നല്‍കും. ശനിയുടെ ഏഴരശനിയും കണ്ടകശനിയും മകരം രാശിക്കാരെ സ്വാധീനിക്കുന്നത് കുറവാണ്. മകരം രാശിക്കാര്‍ക്ക് ശനി ശക്തമായ നേതൃഗുണവും യുക്തിശക്തിയും നല്കുന്നു.
ഓഫീസിലോ മറ്റേതെങ്കിലും മേഖലയിലോ ജോലി ചെയ്യുന്നവര്‍ക്ക് ശനിദേവന്റെ കൃപയാല്‍ വളരെയധികം പ്രശസ്തി കൈവരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. മകരത്തില്‍ ശനിയുടെ സ്വാധീനവും കുറവാണ്. കുടുംബ തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടും. കുടുംബത്തില്‍ സാമ്പത്തിക സ്ഥിരത ദൃശ്യമാകും.

ഇടവം
ഇടവം രാശി ഭരിക്കുന്നത് ശുക്രനാണ്. ശുക്രനും ശനിയും തമ്മില്‍ സൗഹൃദബന്ധമുണ്ട്. ഇടവത്തില്‍ ശനിദേവന്റെ അനുഗ്രഹം എപ്പോഴും ലഭിക്കും. അതുകൊണ്ട് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരും. രണ്ട് ഗ്രഹങ്ങളുടെയും അനുഗ്രഹത്താല്‍ ഇടവം രാശിക്കാര്‍ക്ക് ഈ സമയം കാര്യവിജയവും പ്രശസ്തിയും ലഭിക്കും. ജീവിതത്തില്‍ മുന്നേറാന്‍ അവസരങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും. സന്തോഷകരമായ കാലഘട്ടം ആസ്വദിക്കാനാകും.

തുലാം
തുലാം രാശിയില്‍ ശനി എപ്പോഴും ഉന്നത അവസ്ഥയിലാണ്. ശനിദേവന് നിങ്ങളില്‍ പ്രസാദിക്കുകയും അപാരമായ വിജയവും പണവും പ്രശസ്തിയും സന്തോഷവും നല്‍കുകയും ചെയ്യും. ശനിദേവന്റെ അനുഗ്രഹത്താല്‍ ഈ സമയം തുലാം രാശിക്കാര്‍ക്ക് ഉന്നതസ്ഥാനം ലഭിക്കും. ചെയ്യുന്ന ഏത് കാര്യത്തിലും വിജയം കൈവരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. ഈ കാലഘട്ടം നിങ്ങള്‍ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഇരട്ടി ഫലം കൊയ്യുന്ന സമയമായിരിക്കും. ആവശ്യക്കാരെ സഹായിക്കാനാകും.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം ശനിയുടെ കൃപയുണ്ടാകും. ആശങ്കകള്‍ കുറവായിരിക്കും. ഇത്തരക്കാര്‍ എഴുത്ത്, പത്രപ്രവര്‍ത്തനം അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി എന്നിവയില്‍ ധാരാളം പേര് സമ്പാദിക്കുന്നു. കുടുംബത്തോടും മാതാപിതാക്കളോടും അര്പ്പണബോധമുണ്ടായിരിക്കും. കര്‍ക്കടക രാശിക്കാര്‍ ഈ കാലയളവില്‍ ഏറ്റവും സന്തോഷമുള്ളവരായിരിക്കും.
പണം ലഭിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല സമയമായിരിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഇത് കരിയറില്‍ പുരോഗതിയുടെ സമയമായിരിക്കും. നിങ്ങളുടെ പഴയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടം ലഭിക്കും.

കുംഭം
നിങ്ങളുടെ രാശിയുടെ അധിപനായ ശനി സമ്പത്തും പ്രശസ്തിയും നല്കുന്നവനാണ്. നിങ്ങളുടെ സത്യസന്ധതയും മാന്യമായ പെരുമാറ്റവും ശനിദേവിന് ഇഷ്ടമാണ്. ലഗ്നം ശരിയാണെങ്കില്‍, ശരാശരി കഠിനാധ്വാനം ചെയ്താലും കുംഭം രാശിക്കാര്‍ക്ക് വിജയം ലഭിക്കും. കര്‍മ്മദാതാവായ ശനി ഇപ്പോള്‍ കുംഭ രാശിയിലാണ്.
ഈ വര്‍ഷം, 30 വര്‍ഷത്തിന് ശേഷം ആദ്യമായി ശനി ജയന്തി ദിനത്തില്‍ ശനി സ്വന്തം രാശിയിലാകും. ശനി ജയന്തി ദിനത്തില്‍ കുംഭം രാശിക്കാര്‍ക്ക് സമ്പത്ത് ലഭിക്കും. പണം പെട്ടെന്ന് വരും. ജീവിതത്തില്‍ വിജയം ലഭിക്കും. ബഹുമാനം വര്‍ദ്ധിക്കും.
ശനി ജയന്തി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ജ്യേഷ്ട മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസി തിഥി മെയ് 18 ന് രാത്രി 09:42 മുതല്‍ ആരംഭിച്ച് മെയ് 19ന് രാത്രി 09:22 ന് അവസാനിക്കും. ഉദയ തിഥി പരിഗണിച്ച് മെയ് 19 വെള്ളിയാഴ്ച ശനി ജയന്തി ആഘോഷിക്കും. മംഗളകരമായ പ്രവൃത്തികള്‍ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്ന ഈ പ്രത്യേക ദിനത്തില്‍ ശോഭന യോഗം രൂപപ്പെടുന്നുണ്ട്. ശനി ജയന്തി ദിനത്തില്‍ വൈകുന്നേരം 06:17 വരെ ശോഭനയോഗം ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

