Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇഷ്ടഭാവത്തിലെങ്കില്‍ ശനികൃപ രാജയോഗതുല്യം; ശനി ജയന്തി ശുഭയോഗങ്ങളിലെ പ്രതിവിധിക്ക് ഇരട്ടി ഫലം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും ജീവിത തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഈ വര്‍ഷത്തെ ശനി ജയന്തി വരുന്നത് മെയ് 19 വെള്ളിയാഴ്ചയാണ്.
ശനി ജയന്തി നാളില്‍ ശനിദേവനെ ആരാധിക്കുന്നതിലൂടെ ഏഴരശനി, കണ്ടകശനി, ശനി മഹാദശ എന്നിവയില്‍ നിന്ന് മുക്തി ലഭിക്കുമെന്ന് പറയുന്നു. ശനി ജയന്തിയില്‍ 3 ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ഈ ശുഭയോഗങ്ങളില്‍ ആരാധിച്ചാല്‍ ശനി ദേവനെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പ്രീതിപ്പെടുത്താനാകും. ശനിദേവ പ്രീതിക്കായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ശനി ജയന്തി 2023
ജ്യോതിഷത്തില്‍ ശനി ദേവനെ കര്‍മ്മഫലങ്ങളുടെ ദാതാവ് എന്ന് വിളിക്കുന്നു. കാരണം എല്ലാ ഭക്തരുടെയും കര്‍മ്മങ്ങളുടെ കണക്ക് ശനിയുടെ പക്കലുണ്ട്. ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ചുള്ള ഫലം ശനി നിങ്ങള്‍ക്ക് നല്‍കുന്നു. ശനിദേവന്റെ ദൃഷ്ടി പതിഞ്ഞവര്‍ക്ക് ദോഷഫലം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ശനിദേവന്‍ സന്തോഷവാനാണെങ്കില്‍, ഒരു മനുഷ്യനെ നികൃഷ്ടനില്‍ നിന്ന് രാജാവാക്കാനും ശനിക്ക് കഴിവുണ്ട്. സൂര്യദേവന്റെയും ഛായാ ദേവിയുടെയും മകനാണ് ശനിദേവന്‍.

3 ശുഭകരമായ രാജയോഗങ്ങള്‍
ജ്യോതിഷ പ്രകാരം ശനി ജയന്തി ദിനത്തില്‍ ശോഭനയോഗം രൂപപ്പെടുന്നു. ഈ സമയത്ത്, ശനി സ്വന്തം രാശിയായ കുംഭത്തില്‍ തുടരും. കുംഭം രാശിയില്‍ ശഷയോഗവും രൂപപ്പെടും. അതേ സമയം മേടരാശിയില്‍ വ്യാഴവും ചന്ദ്രനും കൂടിച്ചേര്‍ന്ന് ഗജകേസരി രാജയോഗവും രൂപപ്പെടുന്നുണ്ട്.
ഇതോടൊപ്പം മംഗള കര്‍മ്മങ്ങള്‍ക്ക് വളരെ നല്ലതായി കരുതപ്പെടുന്ന ഭരണി, കാര്‍ത്തിക നക്ഷത്രങ്ങളും ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ജാതകത്തില്‍ ശനി ദോഷസ്ഥാനത്ത് നില്‍ക്കുന്നവര്‍ ഈ സമയത്ത് ആരാധിക്കണം. ശനി ജയന്തിയിലെ ശുഭയോഗങ്ങള്‍ 3 രാശിക്ക് തീര്‍ത്തും ഗുണകരമായിരിക്കും.

ഈ രാശിക്കാര്‍ക്ക് അത്യുത്തമ ഫലം
ശനി ജയന്തിയിലെ ശുഭയോഗങ്ങള്‍ മേടം, മിഥുനം. തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ശനി ജയന്തിക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മേടം രാശിയില്‍ വ്യാഴവും ചന്ദ്രനും കൂടിച്ചേര്‍ന്ന് ഗജകേസരിയോഗം രൂപപ്പെടുന്നുണ്ട്. ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് സമ്പത്തും സമൃദ്ധിയും നേടാനാകും. ശനി ജയന്തിയിലെ ശുഭയോഗങ്ങളുടെ ഫലം മിഥുന രാശിയിലും ദൃശ്യമാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുകയും സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം വര്‍ദ്ധിക്കുകയും ചെയ്യും.
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളും ഈ കാലയളവില്‍ പൂര്‍ത്തിയാകും. തുലാം രാശിക്കാരോട് ശനി ദേവന്‍ മിക്കപ്പോഴും ദയ കാണിക്കാറുണ്ട്. ശനി ജയന്തിയുടെ പ്രത്യേക ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് വിജയവും ഐശ്വര്യവും സാമ്പത്തിക പുരോഗതിയും നല്‍കും. ശനിദേവനെ ആരാധിക്കുന്നത് ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ ലഭിക്കും.

ശനി ജയന്തി ദിനത്തില്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍
* ശനിദേവനെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ദിവസം കറുത്ത എണ്ണയും കറുത്ത വസ്ത്രവും കുടകളും ദാനം ചെയ്യണം.
* ശനിദേവന് ഉലുവ കൊണ്ട് തയാറാക്കിയ ലഡ്ഡു നല്‍കണം. ഇത് ശനിയെ ഉടന്‍ സന്തോഷിപ്പിക്കും.
* നിസ്സഹായരായ ആളുകള്‍ക്ക് ഈ ദിവസം ഭക്ഷണം നല്‍കിയാല്‍, നിങ്ങള്‍ക്ക് ശനിയുടെ ദോഷഫലം ഒഴിവാക്കാനാകും.
* ശനി ജയന്തി ദിനത്തില്‍ ഇരുമ്പ് വാങ്ങുന്നത് ഒഴിവാക്കുക.

ശനി ജയന്തി ദിനത്തില്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍
* ഈ ദിവസം ഒരു വെങ്കല പാത്രം എടുത്ത് അതില്‍ കടുകെണ്ണ ഒഴിച്ച് അതില്‍ ഒരു നാണയം ഇട്ട് നിങ്ങളുടെ നിഴല്‍ കാണുക. എന്നിട്ട് ആ എണ്ണ ഒരു പാത്രത്തോടൊപ്പം വാതില്‍ക്കല്‍ വയ്ക്കുകയെ അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ എണ്ണ ചോദിക്കുന്ന വ്യക്തിക്ക് ദാനം ചെയ്യുകയോ ചെയ്യുക.
* ശനി ജയന്തി ദിനത്തില്‍ ശ്മശാനത്തില്‍ തടി ദാനം ചെയ്യുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു.
* ഈ ദിവസം, നിങ്ങളുടെ നടുവിരലില്‍ കുതിര ലാടം കൊണ്ട് നിര്‍മ്മിച്ച ഇരുമ്പ് മോതിരം ധരിക്കുക.
* ഈ ദിവസം ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുക.
* ശനി ജയന്തി ദിനത്തില്‍ ഹനുമാന്‍ ചാലിസയും സുന്ദരകാണ്ഡവും പാരായണം ചെയ്യുക. ഇതോടെ ശനിദേവന്റെ ദോഷഫലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.
* ഈ ദിവസം കുരങ്ങുകള്‍ക്ക് വാഴപ്പഴവും ശര്‍ക്കരയും കൊടുക്കുക. ഇതോടെ നിങ്ങളുടെ കടപ്രശ്‌നങ്ങള്‍ ഒഴിവാകും.

ശനി ജയന്തി ദിനത്തില്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍
* ശനി ജയന്തി ദിനത്തില്‍ ആല്‍ മരത്തില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്ത് നിവേദിക്കുക. ഇതിനുശേഷം കടുകെണ്ണ വിളക്ക് തെളിയിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.
* ശനി ജയന്തി ദിനത്തില്‍ നിങ്ങളുടെ വീട്ടില്‍ ഒരു ഷമി ചെടി നട്ടുപിടിപ്പിച്ചാല്‍, ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുകയും ശനിദേവന്റെ കൃപ നിലനില്‍ക്കുകയും ചെയ്യും.
* ശനിയുടെ കോപത്താല്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ശനി ജയന്തി ദിനത്തില്‍ ഏഴ് മുഖമുള്ള രുദ്രാക്ഷം ധരിക്കുക. ഇത് ശിവനെയും ശനി ദേവനെയും പ്രസാദിപ്പിക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ നേടിത്തരികയും ചെയ്യുന്നു. ശനിദേവനെ സന്തോഷിപ്പിക്കുന്നതിലൂടെ ശനിദോഷത്തില്‍ നിന്ന് മോചനവും ലഭിക്കുന്നു.



Click it and Unblock the Notifications
