Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഏഴരശനി, കണ്ടകശനി ദോഷനിവാരണത്തിന് അത്യുത്തമ ദിനം; ഈ പരിഹാരം ചെയ്താല്‍ അതിവേഗം ഫലം
ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് സൂര്യ ഭഗവാന്റെ പുത്രനായ ശനിദേവന് ജനിച്ചത്. ശനിയെ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്നു. ശനിദേവന് നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്കുന്നു എന്നാണ് വിശ്വാസം. ശനി ദേവന് ജനിച്ച ദിവസം ശനി ജയന്തിയായി ആഘോഷിക്കുന്നു. ഈ വര്‍ഷം ശനി ജയന്തി വരുന്നത് മെയ് 19 വെള്ളിയാഴ്ചയാണ്. ഈ ദിവസം ശനി ദേവനെ പൂര്‍ണ്ണമായ ആചാരങ്ങളോടെ ആരാധിക്കുന്നു.
ശനിദേവനെ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ നേടാനും നിരവധി നടപടികള്‍ സ്വീകരിക്കുന്നു. ശനിദേവന്റെ അനുഗ്രഹമുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു പ്രശ്നവും വരില്ല. ശനിയുടെ ഏഴരശനി, കണ്ടകശനി കാലഘട്ടം ഉള്ളവര്‍ക്ക് ശനി ജയന്തി വളരെ പ്രധാനമാണ്. ഈ ദിവസം ചെയ്യുന്ന ആരാധനകളും പരിഹാരങ്ങളും നിങ്ങളെ ശനിയുടെ പിടിയില്‍ നിന്ന് മോചനം നല്കാന് സഹായിക്കുന്നു. ഏഴരശനി, കണ്ടകശനി ദോഷപരിഹാരമായി ശനി ജയന്തി ദിനത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

എന്താണ് ഏഴരശനി
ജന്മരാശിയില്‍ നിന്ന് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ ശനിയുടെ ഏഴരശനി കാലഘട്ടം. അതേ ജാതകത്തില്‍ ശനി ജന്മരാശിയില്‍ നിന്ന് മൂന്നാം ഭാവത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ഏഴരശനി കാലഘട്ടം അവസാനിക്കുന്നു. എല്ലാ ഭവനത്തിലും ശനി സംക്രമിക്കുന്നതിന് രണ്ടര വര്‍ഷമെടുക്കും. സാധാരണ ഒരു വ്യക്തിയുടെ ആയുസില്‍ ഏഴരശനി മൂന്നുതവണ ബാധിക്കും. ഓരോ തവണയും ഇത് ചെലുത്തുന്ന സ്വാധീനം വ്യത്യസ്തമായിരിക്കും. സാധാരണ ഗതിയില്‍ ഒരു ആയുസില്‍ ആദ്യമായി അനുഭവപ്പെടുന്ന ഏഴരശനി അതികഠിനമായിരിക്കും.

എന്താണ് കണ്ടകശനി
ഒരു വ്യക്തിയുടെ ആയുസ്സില്‍ പലതവണ കണ്ടകശ്ശനി വന്നും പോയുമിരിക്കും. ശനി ഒരു വ്യക്തിയുടെ ജന്മക്കൂറിലോ നാല്, ഏഴ്, പത്ത് രാശികളിലോ വരുന്നതിനെയാണ് കണ്ടകശ്ശനി എന്നു പറയുന്നത്. ശനി ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷക്കാലം നിലകൊള്ളും. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഒരു വ്യക്തിക്ക് കണ്ടകശ്ശനി കാലം വരുന്നു.

ഇത് ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
ജ്യോതിഷ പ്രകാരം, ശനിയെ ഒരു ക്രൂരനും പാപപൂര്‍ണവുമായ ഗ്രഹമായി വിശേഷിപ്പിക്കപ്പെടുന്നു. നിങ്ങളുടെ കര്‍മ്മങ്ങള്‍ അനുസരിച്ച് അത് ഫലം നല്കുന്നു. അതിനാല്‍ ശനിയെ കര്‍മ്മദാതാവ് എന്ന് വിളിക്കുന്നു. ഏഴര ശനി, കണ്ടകശനി കാലത്ത് വ്യത്യസ്ത രാശിക്കാര്‍ക്ക് ശനി വ്യത്യസ്ത ഫലങ്ങള്‍ നല്കുന്നു. ശനിയുടെ ഏഴരശനി കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ജോലി- ബിസിനസ് പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം, ജോലിയിലെ കാലതാമസം എന്നിവ നേരിടേണ്ടിവരും.

ആല്‍മരത്തിനു ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക
* ശനി ജയന്തി ദിനത്തില്‍ ആല് മരത്തില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്ത് നിവേദിക്കുക. ഇതിനുശേഷം കടുകെണ്ണ വിളക്ക് തെളിയിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.
* ശനി ജയന്തി ദിനത്തില്‍ നിങ്ങളുടെ വീട്ടില്‍ ഒരു ഷമി ചെടി നട്ടുപിടിപ്പിച്ചാല്‍, ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുകയും ശനിദേവന്റെ കൃപ നിലനില്ക്കുകയും ചെയ്യും.

ശനി ചാലിസ
* നിങ്ങളുടെ ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍, ശനി ജയന്തി ദിനത്തില്‍ ശനി ചാലിസ ചൊല്ലുക, ശനി ക്ഷേത്രത്തില്‍ പോയി ഇരുമ്പ് ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കുന്നതായിരിക്കും.
* നിങ്ങള്‍ക്ക് ശനിദോഷമോ ഏഴരശനിയോ ബാധിച്ചിട്ടുണ്ടെങ്കില്‍ ശനി ജയന്തി ദിനത്തില്‍ ദരിദ്രനായ ബ്രാഹ്മണന് കടുക് ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഏഴരശനിയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.

ശനി മന്ത്രം
* നിങ്ങള്‍ ശനിദോഷം നേരിടുന്നുണ്ടെങ്കില്‍ ശനി ജയന്തി ദിനത്തില്‍ 'ഓം പ്രാം പ്രീം പ്രൗം സഃ ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുക. ഇത് ചെയ്യുന്നതിലൂടെ ശനി ദേവന് സന്തുഷ്ടനാകുകയും ശനിദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
* ശനിയുടെ കോപത്തില്‍ നിന്ന് മുക്തി നേടാന്‍ ശനി ജയന്തി ദിനത്തില്‍ നിങ്ങള്‍ക്ക് സങ്കടമോചനനായ ഹനുമാനെ ആരാധിക്കാം. ഈ ദിവസം സുന്ദരകാണ്ഡം പാരായണം ചെയ്താല്‍ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കുന്നതായിരിക്കും.

കടുകെണ്ണ
* നിങ്ങളുടെ മേല്‍ ശനിദോഷം ഉണ്ടെങ്കില്‍, ശനി ജയന്തി ദിനത്തില്‍ ശ്മശാനത്തില്‍ പോയി ഇവിടെയുള്ള ആവശ്യക്കാര്‍ക്ക് തടി ദാനം ചെയ്യുക. ഈ ദിവസം തടി ദാനം ചെയ്താല്‍ ശനിദേവന് സന്തുഷ്ടനാകുമെന്നാണ് വിശ്വാസം.
* ഏഴരശനിയും കണ്ടകശനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ശനി ജയന്തി ദിനത്തില്‍ ശനി ദേവന് കടുകെണ്ണ സമര്‍പ്പിക്കുക. ഇതോടൊപ്പം എണ്ണ ദാനം ചെയ്തും ശനി ദേവന്റെ അനുഗ്രഹം നേടാം. ഈ പ്രതിവിധി ചെയ്താല്‍ ജാതകത്തിലെ ശനിദോഷവും ഇല്ലാതാകും.

രുദ്രാക്ഷം ധരിക്കുക
ശനിയുടെ കോപത്താല്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ശനി ജയന്തി ദിനത്തില്‍ ഏഴ് മുഖമുള്ള രുദ്രാക്ഷം ധരിക്കുക. ഇത് ശിവനെയും ശനി ദേവനെയും പ്രസാദിപ്പിക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ നേടിത്തരികയും ചെയ്യുന്നു. ശനിദേവനെ സന്തോഷിപ്പിക്കുന്നതിലൂടെ ശനിദോഷത്തില്‍ നിന്ന് മോചനവും ലഭിക്കുന്നു.

ഏഴരശനിക്കുള്ള സാധാരണ പ്രതിവിധികള്‍
ഹനുമാന് സിന്ദൂരം സമര്‍പ്പിക്കുകയും ഹനുമാന് ചാലിസ ജപിക്കുകയും ചെയ്യുക. ശനി യന്ത്രം സ്ഥാപിച്ച് പൂജിക്കുക. ശനി മന്ത്രം ജപിക്കുക. ശനിയാഴ്ച വ്രതമെടുക്കുക. സപ്ത ധാന്യം (ഏഴ് തരം ഭക്ഷ്യധാന്യങ്ങള്‍) ദാനം ചെയ്യുക. കടുകെണ്ണ ദാനം ചെയ്യുക. കുഷ്ഠരോഗികളെ സേവിക്കുക. കുരങ്ങുകള്‍ക്ക് ശര്‍ക്കര കൊടുക്കുക. ഉറുമ്പുകള്‍ക്ക് അരിമാവ് സമര്‍പ്പിക്കുക. ആവശ്യക്കാര്‍ക്ക് ഷൂസും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും ദാനം ചെയ്യുക. കറുപ്പ് നിറമുള്ള പശുവിന് കാലിത്തീറ്റ കൊടുക്കുക.



Click it and Unblock the Notifications

