Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ശനി ജയന്തി 2023: ഏഴരശനി, കണ്ടകശനി, ജന്മശനിദോഷം ഒന്നൊഴിയാതെ മാറ്റും 12 രാശിക്കും
ശനിജയന്തി എന്നത് വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു ദിനമാണ്. ഈ വര്‍ഷത്തെ ശനി ജയന്തി മെയ് 19 വെള്ളിയാഴ്ചയാണ് വരുന്നത്. ഈ ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നതും മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും എല്ലാ വിധത്തിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. നിഴല്‍ ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്. ശനി ജയന്തി ദിനത്തില്‍ ഗുണപ്രദമായ നിരവധി യോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. ഗജകേസരി യോഗം, ശശയോഗം, ശോഭന മഹായോഗം എന്നിവയും ഈ സമയം രൂപം കൊള്ളുന്നുണ്ട്.
ഇത് കൂടാതെ ഏഴരശനി, ശനിദോഷം, കണ്ടകശനി, ജന്മശനി എന്നീ ദോഷങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിനായി ഓരോ രാശിക്കാരും ചെയ്യേണ്ട ചില പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദോഷ പരിഹാരത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി 12 രാശിക്കാരും ശനി ജയന്തി ദിനത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടാതെ ബിസിനസ്സ്, കുടുംബം, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ അധിപന് ചൊവ്വയാണ്. മേടം രാശിക്കാര്‍ ശനി ജയന്തി ദിനത്തില്‍ എള്ളെണ്ണയും കറുത്ത എള്ളും ദാനം ചെയ്യുന്നത് അവരുടെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ സുന്ദരകാണ്ഡവും ഹനുമാന് ചാലിസയും പാരായണം ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ അവരുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശനിദേവന്റെ നാമം ജപിക്കുകയും ശനി ചാലിസ പാരായണം ചെയ്യുകയും ചെയ്യാവുന്നതാണ്. ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഈ ദിനത്തില്‍ കറുത്ത നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യാവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനി ജയന്തി വളരെയധികം അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നതാണ്. ശനിജയന്തി ദിനത്തില്‍ ഇവര്‍ക്ക് ശനിക്ഷേത്രത്തില്‍ ഉഴുന്ന് ദാനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ കറുത്ത വസ്ത്രം ദാനം ചെയ്യുന്നതും ഇവരുടെ എല്ലാ വിധത്തിലുള്ള ശനിദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജോലിയിലും ബിസിനസിലും പുരോഗതിയും നേട്ടവും ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ അധിപന് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ രാവിലേയും വൈകുന്നേരവും ശനിസ്തോത്രം പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് കൂടാതെ ഉഴുന്ന്, എള്ള്, എണ്ണ എന്നിവ ദാനം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ശനിദോഷം കുറയുകയും ഐശ്വര്യം നിറയുകയും ചെയ്യുന്നു. കൂടാതെ പണത്തിനും ഭക്ഷണത്തിനും ഒരിക്കലും ക്ഷാമം അനുഭവപ്പെടില്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ ഹനുമാനേയും ശനിദേവനേയും ആരാധിക്കാവുന്നതാണ്. ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള ശനിദോഷത്തേയും കണ്ടകശനിയേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഈ രാശിക്കാരുടെ അധിപന് സൂര്യനാണ്. കറുത്ത എള്ള്, ഉഴുന്ന്, കുട എന്നിവയും ഇവര്‍ക്ക് ദാനം ചെയ്യാം. ഇതെല്ലാം ഐശ്വര്യം കൊണ്ട് വരുന്നു.
കന്നി രാശി
കന്നി രാശിക്കാരുടെ ഗ്രഹാധിപന്‍ എന്ന് പറയുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ നിര്‍ബന്ധമായും ശനിജയന്തി ദിനത്തില്‍ വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഇത് കൂടാതെ രാവിലേയും വൈകുന്നേരവും ശനിമന്ത്രങ്ങള് ജപിക്കുകയും വേണം. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. പാവപ്പെട്ടവര്‍ക്ക് കറുത്ത വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ദാനം ചെയ്യുന്നത് നല്ലതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ പരിഹാരം പെട്ടെന്നാണ് ഫലം നല്‍കുന്നത്. ശുക്രനാണ് ഇവരുടെ ഗ്രഹാധിപന്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇവരെ കാത്തിരിക്കുന്നു. ശനിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഈ രാശിക്കാര്‍ കറുത്ത എള്ളും വസ്ത്രങ്ങളും ദാനം ചെയ്യാവുന്നതാണ്. ശനിദേവന്റെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. കൂടാതെ ബിസിനസ്സില്‍ നല്ല വളര്‍ച്ചയും ഇവര്‍ക്കുണ്ടാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിജയന്തി ദിനത്തില്‍ ഹനുമാനേയും ശനിദേവനേയും ആരാധിക്കാവുന്നതാണ്. ഹനുമാന് ചാലിസ ദിനവും പാരായണം ചെയ്യുന്നതും ഐശ്വര്യം കൊണ്ട് വരുന്നു. ശനിയുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും നിങ്ങള്‍ക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും പാത്രങ്ങള്‍ ദാനം ചെയ്യുന്നതും നല്ലതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴമാണ് അവരുടെ ഗ്രഹാധിപന്‍. അതുകൊണ്ട് തന്നെ ശനിജയന്തി ദിനത്തില്‍ ഇവര്‍ കുറച്ച് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. ആല്മരത്തിന് ചുവട്ടില്‍ കടുകെണ്ണ വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ മഞ്ഞ നിറത്തിലുള്ള് വസ്ത്രം ധരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മനസമാധാനവും സമ്പത്സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിജയന്തി ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ഇത് ഏഴരശനി, കണ്ടകശനി, ജന്മശനി എന്നീ ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇവര്‍ പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുകയും വസ്ത്രദാനം നടത്തുകയും ചെയ്യുന്നതിലൂടെ ജീവിതം മാറി മറിയുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിദേവനെ ആരാധിക്കുന്നതിലൂടെ ജീവവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇവര്‍ ശനിദേവനേയും ഹനുമാനേയും ആണ് ഈ ദിനത്തില്‍ ആരാധിക്കേണ്ടത്. കൂടാതെ എണ്ണ, ഇരുമ്പ് പാത്രങ്ങള്‍, സ്വര്‍ണം എന്നിവയും ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്. ഇതെല്ലാം ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശനിദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നതിലൂടെ ജീവിതം ഐശ്വര്യത്തിന്റേതായി മാറുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ ശനി ദോഷങ്ങള്‍ കുറയ്ക്കാന്‍ ശനിദേവനെ ആരാധിക്കാവുന്നതാണ്. ഈ ദിനത്തില്‍ സുന്ദരകാണ്ഡം, ശനി ചാലിസ എന്നിവ പാരായണം ചെയ്യുന്നത് അനുകൂല ഫലങ്ങള്‍ നല്കുന്നു. കൂടാതെ മഞ്ഞ വസ്ത്രവും മഞ്ഞളും ദാനം ചെയ്യുന്നതിലൂടെ ആയുസ്സ് വര്‍ദ്ധിക്കുകയും എല്ലാ കഠിന ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications












