Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
നൂറ് തലമുറക്ക് പുണ്യഫലം; ശനി ജയന്തിയില്‍ ഇത് ചെയ്യൂ, ജീവിതത്തില്‍ ഐശ്വര്യം വിളയാടും
ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് സൂക്ഷിക്കുന്നതിനാല്‍ ശനി ദേവനെ കര്‍മ്മ ദാതാവ് എന്ന് വിളിക്കുന്നു. അദ്ദേഹം നീതിയുടെ ദൈവമാണ്. മോശം പ്രവൃത്തികള്‍ കാരണം, ശനിദേവന്‍ ഈ ജന്മത്തില്‍ മാത്രമല്ല, നിങ്ങളുടെ നൂറ് ജന്മങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കുന്നു. എന്നാല്‍ ശനിദേവന്റെ കൃപ ആരില്‍ നിലനില്‍ക്കുന്നുവോ ആ വ്യക്തിക്ക് ജീവിതത്തില്‍ എല്ലാ സുഖങ്ങളും ലഭിക്കുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം, ജ്യേഷ്ഠ മാസത്തിലെ അമാവാസി തിയ്യതി ശനി ജയന്തിയായി ആഘോഷിക്കുന്നു.
സൂര്യന്റെയും ഛായാ ദേവിയുടെയും പുത്രനായ ശനി ദേവന്‍ ഈ ദിവസത്തിലാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം മെയ് 19ന് ശനി ജയന്തി ആഘോഷിക്കും. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതിലൂടെയും മന്ത്രങ്ങള്‍ ഉരുവിടുന്നതിലൂടെയും മംഗളകരമായ ഫലങ്ങള്‍ ലഭിക്കുകയും ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യുന്നു. ശനി ജയന്തിയില്‍ ചെയ്യേണ്ട അത്തരം പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശനി ജയന്തി ശുഭമുഹൂര്‍ത്തം
ജ്യേഷ്ഠ മാസത്തിലെ അമാവാസി തിഥി മെയ് 18 വ്യാഴാഴ്ച രാവിലെ 09:42 മുതല്‍ ആരംഭിച്ച് അടുത്ത ദിവസം വെള്ളിയാഴ്ച രാത്രി 09:22 ന് അവസാനിക്കും. മെയ് 19നാണ് ഇതിന്റെ ഉദയദിനം. അതിനാല്‍ ഈ ദിവസം ശനി ജയന്തി ആഘോഷിക്കും.

ശനിദോഷത്തിന്റെ കാരണങ്ങള്‍
ശനിയുടെ ദോഷഫലങ്ങള്‍ ഏഴര വര്‍ഷം വരെ നീണ്ടുനില്‍ക്കും. ഇതിനെ ഏഴരശനി എന്നു വിളിക്കുന്നു. ശനി ദോഷമുള്ള ഒരു വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം അല്ലെങ്കില്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കാം അല്ലെങ്കില്‍ കരിയറിലോ ബന്ധങ്ങളിലോ പരാജയം അനുഭവപ്പെടാം. ഒരാളുടെ ജാതകത്തിലെ വിവിധ ഗ്രഹങ്ങളുടെയോ നക്ഷത്രങ്ങളുടെയോ സ്ഥാനം അനുസരിച്ച് നിന്ന് ശനിദോഷഫലങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു.

ദോഷഫലങ്ങള്‍
ജോലികളിലോ ഫലങ്ങളിലോ തടസ്സങ്ങളും അനാവശ്യ കാലതാമസവും. നിരക്ഷരത, ദാരിദ്ര്യം, ദുരിതം എന്നിവ വിട്ടുമാറാതെ പിന്തുടരല്‍. വിവാഹത്തില്‍ കാലതാമസം അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍. ബന്ധങ്ങളിലെ അസ്വസ്ഥതകളും വഴക്കുകളും. ബിസിനസ്സ്, തൊഴില്‍ മേഖലയിലെ അകാരണമായ പരാജയങ്ങള്‍ അല്ലെങ്കില്‍ നഷ്ടങ്ങള്‍.
പരിശ്രമങ്ങള്‍ക്കനുസരിച്ച് ഫലങ്ങള്‍ ലഭിക്കാതിരിക്കല്‍. സാമ്പത്തിക ക്ഷാമം, കടങ്ങള്‍, ജയില്‍ ശിക്ഷകള്‍ അനുഭവിക്കല്‍. പണനഷ്ടമോ അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന കടങ്ങള്‍. പരിക്കുകള്‍ അല്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കല്‍. ശ്വസനപ്രശ്നങ്ങള്‍, ആസ്ത്മ, കാന്‍സര്‍, എയ്ഡ്സ്, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ നീണ്ടുനില്‍ക്കുന്ന, വിട്ടുമാറാത്ത, അല്ലെങ്കില്‍ ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍.

കടുകെണ്ണ സമര്‍പ്പിക്കുക
* ശനി ജയന്തി ദിനത്തില്‍ ശനി ദേവന് കടുകെണ്ണ സമര്‍പ്പിക്കുക. അതിനു ശേഷം ശനി മന്ത്രം മനസ്സില്‍ ജപിച്ച് ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുക. ഇതോടെ ശനിദോഷം, ഏഴരശനി എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.
* ശനി ജയന്തി ദിനത്തില്‍, ശനി ദേവന്റെ 'ഓം പ്രാം പ്രീം പ്രാന്‍ ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിച്ചാല്‍ നിങ്ങള്‍ക്ക് ഭയത്തില്‍ നിന്ന് മുക്തനാകാന്‍ സാധിക്കും.

ആല്‍മരത്തിനു ചുവട്ടില്‍ കടുകെണ്ണ വിളക്ക് കൊളുത്തുക
* ശനി ജയന്തി ദിനത്തില്‍ സൂര്യോദയത്തിന് മുമ്പ് ആല്‍മരത്തിന് ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിച്ചാല്‍ ശനി ദേവന്‍ എളുപ്പത്തില്‍ പ്രസാദിക്കുന്നു.
* ശനി ദേവന്റെ ആരാധകനാണ് ഭോലേനാഥ്. അതുകൊണ്ട് ശനി ജയന്തി ദിനത്തില്‍ ശനിദേവനെ ആരാധിക്കുന്നതോടൊപ്പം ശിവപൂജയും നിര്‍ബന്ധമായും ചെയ്യുക. ഈ ദിവസം കറുത്ത എള്ള് വെള്ളത്തില്‍ കലര്‍ത്തി 'ഓം നമഃ ശിവായ' മന്ത്രം ചൊല്ലുക.
* ശനി ജയന്തി ദിനത്തില്‍ കറുത്ത നായ്ക്കള്‍ക്ക് കടുകെണ്ണ ചേര്‍ത്ത അപ്പം കൊടുക്കുന്നത് ഗുണം ചെയ്യും. എല്ലാ ശനിയാഴ്ചയും ഈ പ്രതിവിധി ചെയ്യുക. ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നതായിരിക്കും.

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക
ശനിദേവന് ഹനുമാന്‍ സ്വാമിയോട് അതിയായ വിശ്വാസവും ഭക്തിയുമുണ്ട്. അതിനാല്‍ ഹനുമാനെ പ്രീതിപ്പെടുത്തുന്ന ഏതൊരാള്‍ക്കും ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനി ദോഷം ബാധിച്ചവര്‍ക്ക് ഹനുമാന്‍ ചാലിസ ചൊല്ലാവുന്നതാണ്, പ്രത്യേകിച്ച് ശനിയാഴ്ചകളില്‍. ഒരാളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കം ചെയ്യാന്‍ കെല്‍പുള്ളയാളാണ് ഹനുമാന്‍. അതിനാല്‍, ശനി ജയന്തിയില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

സുന്ദരകാണ്ഡം പാരായണം ചെയ്യുക
ഹനുമാന്റെയും രാമന്റെയും ഇതിഹാസങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് സുന്ദരകാണ്ഡത്തിലുള്ളത്. ഇത് വാല്‍മീകി രാമായണത്തിന്റെ ഹൃദയം പോലെയാണ്. ഇത് പാരായണം ചെയ്യുന്നത് വളരെ ഫലപ്രദവും ശുഭകരവുമാണെന്ന് വിശ്വസിക്കപ്പെടുന്നു. സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ഒരാളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും പ്രശ്നങ്ങളും നീക്കംചെയ്യുമെന്ന് കരുതപ്പെടുന്നു.
ഹനുമാന്‍ സ്വാമി സീതാദേവിയെ തേടി ലങ്കയിലേക്ക് പോകുമ്പോളുണ്ടായ സംഭവങ്ങളാണ് ഇതിന്റെ അടിസ്ഥാനം. ഇത് വായിക്കുന്നത് ശനിദേവന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാനും ശനിയെ പ്രസാദിപ്പിക്കാനും സാധിക്കും.

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക
ദരിദ്രര്‍ക്കും ബ്രാഹ്‌മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുന്നവര്‍ക്ക് ശനി ദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നേടിത്തരുന്നു. കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും കറുത്ത പശുക്കളെയും ദാനം ചെയ്യാം. ഇത് തീര്‍ച്ചയായും ശനി ദോഷയുടെ ഫലങ്ങള്‍ കുറയ്ക്കും. എന്നാല്‍, ഒരാള്‍ ശുദ്ധമായ മനസ്സോടെയും സ്വാര്‍ത്ഥചിന്തകളില്ലാതെയും വേണം ഇവ നല്‍കാന്‍.

ശനിദേവ ആരാധന
* ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ ഏറ്റവും നല്ല ദിവസമാണ് ശനി ജയന്തി. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ശനിദേവനെ പ്രത്യേകം ആരാധിക്കുക. നീലപ്പൂവ്, ശമിയുടെ ഇലകള്‍, കറുത്ത എള്ള് എന്നിവ പൂജയില്‍ സമര്‍പ്പിക്കുകയും കടുകെണ്ണ വിളക്ക് തെളിയിക്കുകയും വേണം. ഇങ്ങനെ ചെയ്താല്‍ ശനിയുടെ ഗ്രഹദോഷമായ ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കും.
* ശനി ജയന്തി നാളില്‍ ശനി ക്ഷേത്രത്തില്‍ പോയി ഒരു വലിയ മണ്‍വിളക്കില്‍ കടുകെണ്ണ പുരട്ടി അതില്‍ നിങ്ങളുടെ നിഴല്‍ കണ്ട് ഈ എണ്ണ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏഴരശനി, കണ്ടകശനി എന്നിവയുടെ ദോഷഫലം കുറയുന്നു.



Click it and Unblock the Notifications












