Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ദുരിത മോചനം സമ്മാനിക്കും കര്‍മ്മദാതാവ്, ശനിദോഷ നിവാരണത്തിന് ഉത്തമദിനം; ശനി ജയന്തി
എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ശനിദേവന് ജനിച്ചതെന്നാണ് വിശ്വാസം. ഈ വര്‍ഷം ശനി ജയന്തി വരുന്നത് മെയ് 19 വെള്ളിയാഴ്ചയാണ്. സൂര്യദേവന്റെയും ഛായയുടെയും മകനാണ് ശനി. നവ ഗ്രഹങ്ങളില്‍ വച്ച് ശനിക്ക് പ്രത്യേക സ്ഥാനമുണ്ട്. സനാതന ധര്‍മ്മത്തില്‍ ശനി ദേവനെ നീതിയുടെ ദൈവമായി ആരാധിക്കുന്നു.
ശനിയെ വിധിപ്രകാരം ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എല്ലാത്തരം രോഗങ്ങളില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ജാതകത്തില്‍ ശനിയുടെയോ മഹാദശ, ഏഴര ശനി, കണ്ടകശനി എന്നീ ദോഷഫലങ്ങള്‍ ഉള്ളവര്‍ ശനി ജയന്തി ദിനത്തില്‍ ആചാരപ്രകാരം ശനിദേവനെ പൂജിക്കുകയും ദാനം ചെയ്യുകയും ചെയ്താല്‍ ദുരിതങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നതായിരിക്കും. ശനി ജയന്തിയുടെ ശുഭമുഹൂര്ത്തവു ആരാധനാരീതിയും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ശനി ജയന്തി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ജ്യേഷ്ട മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസി തിഥി മെയ് 18 ന് രാത്രി 09:42 മുതല്‍ ആരംഭിച്ച് മെയ് 19ന് രാത്രി 09:22 ന് അവസാനിക്കും. ഉദയ തിഥി പരിഗണിച്ച് മെയ് 19 വെള്ളിയാഴ്ച ശനി ജയന്തി ആഘോഷിക്കും. മംഗളകരമായ പ്രവൃത്തികള്‍ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്ന ഈ പ്രത്യേക ദിനത്തില്‍ ശോഭന യോഗം രൂപപ്പെടുന്നുണ്ട്. ശനി ജയന്തി ദിനത്തില്‍ വൈകുന്നേരം 06:17 വരെ ശോഭനയോഗം ഉണ്ടാകും.
ശനി ജയന്തിയുടെ പ്രാധാന്യം
പുരാണഗ്രന്ഥങ്ങളില് ശനി ദേവനെ നീതിയുടെ ദൈവമായി പ്രതിപാദിക്കുന്നു. ഒരു വ്യക്തി ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ച് ശനി അവര്‍ക്ക് ഫലം നല്കുന്നു. നവഗ്രഹങ്ങളില്‍ ഏറ്റവും സാവധാനത്തില്‍ മാത്രം സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ജ്യോതിഷത്തില്‍ ശനിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.
അതുകൊണ്ടുതന്നെ ശനിയുടെ മഹാദശയോ ഏഴരശനിയോ കണ്ടകശനിയോ ഉള്ളവര്‍ ശനി ജയന്തി ദിനത്തില്‍ തീര്‍ച്ചയായും ആരാധനകള്‍ നടത്തണം. ശനി ജയന്തി ദിനത്തില്‍ ശനി ദേവനെ ആരാധിക്കുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നും ശനിദേവന്റെ അനുഗ്രഹം സ്ഥിരമായി നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ശനി ജയന്തി പൂജാ രീതി
ശനി ജയന്തി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് ധ്യാനിച്ച് വ്രതാനുഷ്ഠാനം ആരംഭിക്കുക. ഇതിനുശേഷം, ഒരു വൃത്തിയുള്ള കറുത്ത തുണി വിരിച്ച് ശനി ദേവന്റെ പ്രതിമയോ ചിത്രമോ സ്ഥാപിക്കുക. തുടര്‍ന്ന് കടുകെണ്ണ വിളക്ക് കത്തിച്ച് ശനിദേവന്റെ വിഗ്രഹത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യുക. ഇതിനുശേഷം ശനിദേവനെ പൂക്കള്‍, ചന്ദനത്തിരി, വിളക്ക് മുതലായവ ഉപയോഗിച്ച് ആരാധിക്കുക.
എണ്ണയില്‍ നിര്‍മ്മിച്ച മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക. അവസാനം ശനി ചാലിസ ചൊല്ലി ശനി ദേവന്റെ ആരതിയോടെ ആരാധന പൂര്‍ത്തിയാക്കുക. ശനി ജയന്തി ദിനത്തില്‍ ഹനുമാന് സ്വാമിയെ ആരാധിക്കുന്നതും വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ശനിദേവന്റെ ആരാധനയ്ക്കൊപ്പം ബജ്റംഗബലിയുടെ ആരാധനയും ചിട്ടയോടെ ചെയ്യേണ്ടതാണ്.

ശനിദേവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം
കര്‍മ്മഫലങ്ങള്‍ക്ക് അനുസൃതമായി ശനിയുടെ നിഴല്‍ നിങ്ങളില്‍ പതിക്കുന്നതാണെന്നാണ് വിശ്വാസം. അതോടെ ആ വ്യക്തിയുടെ ജീവിതം ദുരിതമാകുന്നു. ഏഴരശനിയും കണ്ഡകശനിയം ശനിദോഷവുമെല്ലാം വളരെ ദോഷകരമാണ്. അതിനാലാണ്, ഒരാള്‍ ഈ ദോഷങ്ങളെല്ലാം ഒഴിവാക്കാനായി ശനിദേവനെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യേണ്ടത്. ഇതിലൂടെ നിങ്ങള്‍ക്ക് വരാനിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനും ശനിദോഷം ഒഴിവാക്കാനും കഴിയും.

ശനിജയന്തിയിലെ ദാനം
രാവിലെ 7:00 മണി മുതല്‍ സര്‍വാര്‍ത്ത സിദ്ധിയോഗത്താല് അതിരാവിലെ പുണ്യനദിയിലോ കുളത്തിലോ കുളിക്കുകയോ അല്ലെങ്കില്‍ വീട്ടില്‍ ഗംഗാജലം തളിച്ച് കുളിച്ച് ശനിദേവനെ പൂജിക്കുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് വിശേഷഫലം നല്‍കും. ഈ ദിവസം ശനിദേവനായി കടുകെണ്ണ വിളക്ക് തെളിയിക്കണം. ശനിദേവന് കറുപ്പ് നിറം വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ശനി ജയന്തി ദിനത്തില്‍ കറുത്ത എള്ള്, കുട, കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, ചെരിപ്പുകള്‍, മുതലായവ ദാനം ചെയ്യുന്നത് ശനിദേവന്റെ പ്രത്യേക അനുഗ്രഹം നല്കുന്നു.

ശനി ജയന്തി മന്ത്രം
ഓം പ്രാം പ്രൈം പ്രാം സ: ശനൈശ്ചരായ നമഃ
ഓം പ്രാം പ്രൈം പ്രൗം സ: ശനൈശ്ചരായ നമഃ ?
ഓം ശന് ശനൈശ്ചരായ നമഃ
ഓം ഭഗവായ വിദ്മഹൈ മൃത്യുരൂപായ ധീമഹി തന്നോ ശനി: പ്രചോദ്യാം
ജാതകത്തില്‍ നിന്ന് ശനിദോഷം മാറാന്‍
ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍ ശനിദേവനെ ശനി ജയന്തി ദിനത്തില്‍ പ്രത്യേകം പൂജിക്കണം. മതവിശ്വാസമനുസരിച്ച്, ശനി ജയന്തി ദിനത്തില്‍ നിങ്ങള്‍ ശനി ദേവന് കടുകെണ്ണ സമര്‍പ്പിക്കണം. ഇതിനുശേഷം ശനി മന്ത്രം മനസ്സില്‍ ഉരുവിട്ടുകൊണ്ട് ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യണം. ശനി ജയന്തി നാളില്‍ ഈ പ്രതിവിധി ചെയ്താല്‍ ഏഴര ശനി, കണ്ടകശനി എന്നീ കഷ്ടതകള്‍ ഉടന്‍ മാറുന്നതായിരിക്കും.
Also read: ചാണക്യനീതി: ഈ 4 തരം സ്ത്രീകളെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്; നാശത്തിന് കാരണം



Click it and Unblock the Notifications

