Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ശനി വര്‍ഷത്തിലൊരിക്കല്‍ അനുഗ്രഹഭാവം ചൊരിയും ദിനം: ഈ മന്ത്രത്താല്‍ ഏത് തടസ്സവും മാറും
ശനിജയന്തി വര്‍ഷത്തില്‍ ഒരിക്കലാണ് ആഘോഷിക്കുന്നത്. ഈ സമയം ശനി അനുഗ്രഹഭാവത്തില്‍ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുകയും എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ശനിയുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു ദിനമാണ് ശനിജയന്തി. എന്നാല്‍ ഈ ദിനത്തില്‍ ശനിദേവനെ എപ്രകാരം ആരാധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല.
ശനിദോഷത്തെ നാം എല്ലാവരും ഭയപ്പെടുന്നത് തന്നെയാണ്. കഷ്ടകാലത്തെ നമ്മള് പലപ്പോഴും ശനിബാധിച്ചു എന്ന വാക്കില്‍ തന്നെയാണ് പറയുന്നത്. ഇതില്‍ കണ്ടകശനിയും ഏഴരശനിയും എല്ലാം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എല്ലാം ശനിയുടെ ദോഷത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ ശനിദേവന് ശനിജയന്തി ദിനത്തില്‍ പ്രത്യേക വഴിപാടുകളും മന്ത്രങ്ങളും പ്രാര്‍ത്ഥനകളും നടത്തിയാല്‍ ദോഷത്തെ ഇല്ലാതാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശനിജയന്തി ദിനത്തില്‍ വളരെയധികം ശ്രദ്ധയോടെ വേണം ശനിദേവനെ ആരാധിക്കുന്നതിന്. ഒരിക്കലോടെ വേണം ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിന്. അതിരാവിലെ കുളിച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം. കൂടാതെ ശനിഗായത്രി മന്ത്രം ജപിക്കാവുന്നതാണ്. അതിന് ശേഷം ശനീശ്വര സ്തോത്രവും ജപിക്കാം. ശനിജയന്തി ദിനത്തില്‍ ഇരട്ടി ഫലത്തിന് വേണ്ടി ഹനുമാനേയും ശാസ്താവിനേയും ആരാധിക്കാം.
ശനീശ്വര സ്തോത്രം
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം ഇതിനോടൊപ്പം തന്നെ ശനിഗായത്രിയും ജപിക്കാം.
കാകധ്വജായ വിദ്മഹേ
ഖഡ്ഗഹസ്തായ ധീമഹി
തന്നോ മന്ദ: പ്രചോദയാത് എന്നീ മന്ത്രവും ജപിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഇല്ലാതായി ജീവിതം ഐശ്വര്യ പൂര്‍ണമായി മാറുന്നു.

ശനിജയന്തിയുടെ പ്രാധാന്യം
ആയുസ്സിന്റെ കാരകനായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ഗതിയെ വരെ മാറ്റി മറിക്കുന്ന കാലമാണ് ശനി. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഈ ദിനത്തില്‍ മുന്നോട്ട് പോവുന്നതിന്. കണ്ടകശനി, അഷ്ടമശനി, ഏഴരശനി എന്നീ ദോഷങ്ങള്‍ കൊണ്ട് ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതിനുള്ള പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ദിനമാണ് ശനി ജയന്തി. ശനിദോഷമുള്ളവരും അല്ലാത്തവരും എല്ലാം ഈ ദിനത്തില്‍ ശനിയെ ആരാധിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശനിദോഷ നിവാരണത്തിനായി ശനിജയന്തി ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. അറിഞ്ഞ് കൊണ്ട ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും വിഷമിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. സത്യ സന്ധ്യതയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവരെ സഹായിക്കുക. കൂടാതെ പ്രായമായവരെ എല്ലാ രീതിയിലും സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക. ഇതെല്ലാം ശനിപ്രീതിക്ക് ഉത്തമമാണ്.



Click it and Unblock the Notifications
