For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി ജയന്തിയില്‍ രാശിപ്രകാരം ഇവ ദാനംചെയ്താല്‍ ഐശ്വര്യവും സമൃദ്ധിയും

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ഉത്സവം ആഘോഷിക്കുന്നത്. ഈ വര്‍ഷം 2022 മെയ് 30 ന് ശനി ജയന്തി ആഘോഷിക്കും. സോമവതി അമാവാസി, വട സാവിത്രി വ്രതം എന്നിവയും ശനി ജയന്തി ദിനത്തില്‍ തന്നെയാണ് ഇപ്രാവശ്യം ആചരിക്കുന്നത്.

Most read: ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലംMost read: ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം

ഇക്കാരണത്താല്‍, ഈ മംഗളകരമായ ദിവസത്തില്‍ ചെയ്യുന്ന ആരാധനയ്ക്കും ദാനധര്‍മ്മങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട് നീതിയുടെ ദൈവമായ ശനി ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനും ജീവിത പ്രശ്നങ്ങളില്‍ നിന്നുള്ള മോചനത്തിനുമായി രാശിപ്രകാരം നിങ്ങള്‍ ചില വസ്തുക്കള്‍ ദാനം ചെയ്യേണ്ടതായുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം, ഇടവം

മേടം, ഇടവം

മേടം

ശനി ജയന്തി ദിനത്തില്‍ മേടം രാശിക്കാര്‍ക്ക് എണ്ണയും കറുത്ത എള്ളും ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇടവം

ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍, ഇടവം രാശിക്കാര്‍ ശനി ജയന്തി ദിനത്തില്‍ ശനി ചാലിസ പാരായണം ചെയ്യുകയും പുതപ്പുകള്‍ ദാനം ചെയ്യുകയും വേണം.

മിഥുനം, കര്‍ക്കിടകം

മിഥുനം, കര്‍ക്കിടകം

മിഥുനം

ജ്യോതിഷ പ്രകാരം, ശനി ജയന്തി ദിനത്തില്‍ മിഥുന രാശിക്കാര്‍ കറുത്ത വസ്ത്രങ്ങള്‍ നിര്‍ധനര്‍ക്ക് ദാനം ചെയ്യണം.

കര്‍ക്കടകം

ശനി ജയന്തി ദിനത്തില്‍ കര്‍ക്കടക രാശിക്കാര്‍ ഉലുവ, എണ്ണ, എള്ള് എന്നിവ ദാനം ചെയ്താല്‍ ശുഭ ഫലങ്ങള്‍ ലഭിക്കും.

Most read:ജൂണില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍Most read:ജൂണില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍

ചിങ്ങം, കന്നി

ചിങ്ങം, കന്നി

ചിങ്ങം

ചിങ്ങം രാശിക്കാര്‍ ശനി ജയന്തി ദിനത്തില്‍ ഓം വരേണ്യായൈ നമഃ എന്ന മന്ത്രം ജപിക്കുന്നതോടൊപ്പം നീലക്കല്ല് ദാനം ചെയ്യുന്നത് ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു.

കന്നി

ജീവിതത്തിലെ വിഷമതകള്‍ അകറ്റാനും സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി ശനി ജയന്തി ദിനത്തില്‍ കന്നി രാശിക്കാര്‍ ഒരു പാവപ്പെട്ട വ്യക്തിക്ക് ചെരിപ്പ് ദാനം ചെയ്യണം.

തുലാം, വൃശ്ചികം

തുലാം, വൃശ്ചികം

തുലാം

തുലാം രാശിക്കാര്‍ ഈ ദിവസം കറുത്ത വസ്ത്രവും എണ്ണയും ദാനം ചെയ്യണം.

വൃശ്ചികം

ശനിദേവന്റെ അനുഗ്രഹം ലഭിക്കാന്‍ വൃശ്ചിക രാശിക്കാര്‍ ഈ ദിവസം ഇരുമ്പ് കൊണ്ടുള്ള എന്തെങ്കിലും ദാനം ചെയ്യണം.

Most read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെMost read:വാസ്തുപ്രകാരം വീട്ടില്‍ ഫര്‍ണിച്ചര്‍ വയ്‌ക്കേണ്ടത് ഇങ്ങനെ

ധനു, മകരം

ധനു, മകരം

ധനു

ശനി ജയന്തി ദിനത്തില്‍, ധനു രാശിക്കാര്‍ ശനി ദേവന് അഭിഷേകം ചെയ്യണം. ഈ ദിവസം നിങ്ങള്‍ക്ക് മഞ്ഞ വസ്ത്രമോ മഞ്ഞളോ ദാനം ചെയ്യാം.

മകരം

ജ്യോതിഷ പ്രകാരം, ശനി ജയന്തി ദിനത്തില്‍ പശുവിനെ ദാനം ചെയ്യുന്നത് മകരരാശിക്കാര്‍ക്ക് ഫലദായകമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പശുവിനെ ദാനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് വെള്ളിയില്‍ നിര്‍മിച്ച ഒരു പശുവിനെ ദാനം ചെയ്യാം.

കുംഭം, മീനം

കുംഭം, മീനം

കുംഭം

ശനി ജയന്തി ദിനത്തില്‍ കുംഭം രാശിക്കാര്‍ ഐശ്വര്യത്തിനായി സ്വര്‍ണ്ണം ദാനം ചെയ്യണം.

മീനം

മീനം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ നെയ്യ്, മഞ്ഞ വസ്ത്രം അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ ദാനം ചെയ്യാം.

Most read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവുംMost read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവും

ശനി ജയന്തി 2022

ശനി ജയന്തി 2022

ഇത്തവണ മെയ് 30 തിങ്കളാഴ്ചയാണ് ശനി ജയന്തി. സോമവതി അമാവാസിയും വട സാവിത്രി വ്രതവും ഈ ദിവസമാണ്. ഈ വര്‍ഷത്തെ അവസാനത്തെ സോമവതി അമാവാസിയാണിത്. ജ്യോതിഷ പ്രകാരം ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. കണ്ഡകശനി, ശനിധൈയ്യ, ശനിമഹാദശ, ഏഴരശനി തുടങ്ങിയ ശനിദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ശനി അമാവാസിയില്‍ ശനിദേവനെ ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശനിദേവനെ ആരാധിക്കുന്നതിന്റെ നേട്ടം

ശനിദേവനെ ആരാധിക്കുന്നതിന്റെ നേട്ടം

കര്‍മ്മഫലങ്ങള്‍ക്ക് അനുസൃതമായി ശനിയുടെ നിഴല്‍ നിങ്ങളില്‍ പതിക്കുന്നതാണെന്നാണ് വിശ്വാസം. അതോടെ ആ വ്യക്തിയുടെ ജീവിതം ദുരിതമാകുന്നു. ഏഴരശനിയും കണ്ഡകശനിയം ശനിദോഷവുമെല്ലാം വളരെ ദോഷകരമാണ്. അതിനാലാണ്, ഒരാള്‍ ഈ ദോഷങ്ങളെല്ലാം ഒഴിവാക്കാനായി ശനിദേവനെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യേണ്ടത്. ഇതിലൂടെ നിങ്ങള്‍ക്ക് വരാനിരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാനും ശനിദോഷം ഒഴിവാക്കാനും കഴിയും.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

English summary

Shani Jayanti 2022: Things To Donate According To Zodiac Sign in Malayalam

Shani Jayanti Daan 2022: This year on Shani Jayanti donate these things according to your zodiac signs for the blessings of Shani Dev.
Story first published: Thursday, May 26, 2022, 9:28 [IST]
X
Desktop Bottom Promotion