Just In
- 1 hr ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 3 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 4 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 5 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- News
india at 75 :നൊബേൽ പുരസ്കാരത്തിലെ ഇന്ത്യൻ മുദ്ര; ടാഗോര്‍ മുതല്‍ കൈലാഷ് സത്യാര്‍ഥി വരെ...
- Movies
താൻ കാണാൻ ആഗ്രഹിച്ച ചാക്കോച്ചനാണിതെന്ന് പ്രിയ; അമ്മയ്ക്കൊപ്പം അച്ഛന്റെ സിനിമ തിയേറ്ററിൽ കണ്ട് ഇസ്ഹാഖും
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
ഹിന്ദു കലണ്ടര്‍ പ്രകാരം ഇടവ മാസത്തിലെ അമാവാസിയാണ് ശനി ജയന്തിയായി ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച്, ഈ അമാവാസി നാളിലാണ് ശനിദേവന് ജനിച്ചത്. അതിനാല്‍ എല്ലാ വര്‍ഷവും മിഥുന മാസത്തിലെ അമാവാസിയില്‍ ശനി ജയന്തി ആഘോഷിക്കുന്നു. ജ്യോതിഷ പ്രകാരം, ശനിദേവന് എല്ലാവര്ക്കും അവരുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്നു. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശനിദേവന്റെ അനുഗ്രഹം നിലനില്ക്കും. ശനി ദേവന് ഒരു നീതിമാനായ ദൈവമാണെങ്കിലും മോശം പ്രവൃത്തികള്‍ ചെയ്യുന്നവരെ ശനിദേവന് ശിക്ഷിക്കുന്നു. ശനിയുടെ ദോഷ ഭാവത്തില്‍, വ്യക്തിക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നീതിയുടെ ദൈവമായാണ് ശനിദേവനെ കണക്കാക്കപ്പെടുന്നത്.
Most
read:
വാസ്തുപ്രകാരം
വീട്ടില്‍
ഫര്‍ണിച്ചര്‍
വയ്ക്കേണ്ടത്
ഇങ്ങനെ
ഇത്തവണ മെയ് 30 തിങ്കളാഴ്ചയാണ് ശനി ജയന്തി. സോമവതി അമാവാസിയും വട സാവിത്രി വ്രതവും ഈ ദിവസമാണ്. ഈ വര്‍ഷത്തെ അവസാനത്തെ സോമവതി അമാവാസിയാണിത്. ജ്യോതിഷ പ്രകാരം ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. കണ്ഡകശനി, ശനിധൈയ്യ, ശനിമഹാദശ, ഏഴരശനി തുടങ്ങിയ ശനിദോഷങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ശനി അമാവാസിയില്‍ ശനിദേവനെ ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ശനി ജയന്തിയുടെ പ്രാധാന്യവും മംഗളകരമായ സമയവും പൂജാ രീതിയും എങ്ങനെയെന്ന് ഇവിടെ വായിച്ചറിയാം.

ശനിജയന്തി 2022 ശുഭകാലം
ഈ മാസത്തിലെ അമാവാസി മെയ് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2:54 മുതല്‍ ആരംഭിച്ച് മെയ് 30 തിങ്കളാഴ്ച വൈകുന്നേരം 4:59 ന് അവസാനിക്കും. അതുകൊണ്ട് തന്നെ മെയ് 30ന് ഉദയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശനി ജയന്തി ആഘോഷിക്കൂ. ഇതോടൊപ്പം സോമവതി അമാവാസി വ്രതം, വടസാവിത്രി വ്രതം എന്നിവയും ആഘോഷിക്കും. മെയ് 30 ന് രാവിലെ മുതല്‍ സര്‍വാര്‍ത്ത സിദ്ധി യോഗം, ദിന്സുകര്മ്മ യോഗം, അഭിജിത മുഹൂര്‍ത്തം എന്നിവയുണ്ട്. അതിനാല്‍ ഈ ദിവസത്തില്‍ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ശനി ജയന്തി ദിനത്തിലെ ആരാധന
ശനി ജയന്തി ദിനത്തില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്ന് കുളിക്കുക. അതിനു ശേഷം വീട്ടിലോ ക്ഷേത്രത്തിലോ ശനി ദേവന്റെ വിഗ്രഹത്തില്‍ എണ്ണ, പുഷ്പമാല മുതലായവ സമര്‍പ്പിക്കുക. ശനി ദേവന് കറുത്ത ഉലുവയും എള്ളും അര്‍പ്പിക്കുന്നത് വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, പൂക്കള്‍ക്കും പഴങ്ങള്‍ക്കുമൊപ്പം, നിങ്ങള്‍ ശനിദേവന്റെ വിഗ്രഹത്തില്‍ ഉലുവ, കറുത്ത എള്ള് എന്നിവയും സമര്‍പ്പിക്കണം. അതിനുശേഷം കടുകെണ്ണ വിളക്ക് കത്തിച്ച് ശനി ചാലിസ ചൊല്ലുക. ചാലിസയ്ക്ക് ശേഷം ആരതി ചെയ്യുക. എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്യുക. ശനി ദേവനെ പ്രീതിപ്പെടുത്താന്‍, പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക.
Most
read:വാസ്തുപ്രകാരം
ഇവ
ചെയ്താല്‍
ആത്മവിശ്വാസം
വളരും
ജീവിത
വിജയവും

ശനിദേവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം
കര്‍മ്മഫലങ്ങള്‍ക്ക് അനുസൃതമായി ശനിയുടെ നിഴല്‍ നിങ്ങളില്‍ പതിക്കുന്നതാണെന്നാണ് വിശ്വാസം. അതോടെ ആ വ്യക്തിയുടെ ജീവിതം ദുരിതമാകുന്നു. ഏഴരശനിയും കണ്ഡകശനിയം ശനിദോഷവുമെല്ലാം വളരെ ദോഷകരമാണ്. അതിനാലാണ്, ഒരാള്‍ ഈ ദോഷങ്ങളെല്ലാം ഒഴിവാക്കാനായി ശനിദേവനെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യേണ്ടത്. ഇതിലൂടെ നിങ്ങള്‍ക്ക് വരാനിരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനും ശനിദോഷം ഒഴിവാക്കാനും കഴിയും.

ശനിജയന്തിയിലെ ദാനകര്‍മ്മം
രാവിലെ 7:00 മണി മുതല്‍ സര്‍വാര്‍ത്ത സിദ്ധിയോഗത്താല് അതിരാവിലെ പുണ്യനദിയിലോ കുളത്തിലോ കുളിക്കുകയോ അല്ലെങ്കില്‍ വീട്ടില്‍ ഗംഗാജലം തളിച്ച് കുളിച്ച് ശനിദേവനെ പൂജിക്കുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് വിശേഷഫലം നല്‍കും. ഈ ദിവസം ശനിദേവനായി കടുകെണ്ണ വിളക്ക് തെളിയിക്കണം. ശനിദേവന് കറുപ്പ് നിറം വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ശനി ജയന്തി ദിനത്തില്‍ കറുത്ത എള്ള്, കുട, കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, ചെരിപ്പുകള്‍, മുതലായവ ദാനം ചെയ്യുന്നത് ശനിദേവന്റെ പ്രത്യേക അനുഗ്രഹം നല്കുന്നു.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

ശനി ചാലിസ പാരായണം ചെയ്യുക
ശനി ജയന്തി ദിനത്തില്‍ ശനി ചാലിസ പാരായണം ചെയ്യുന്നത് വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ശനി ജയന്തി ദിനത്തില്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ ശനിദേവന് സന്തുഷ്ടനാകുന്നു. വിശ്വാസമനുസരിച്ച്, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെശനി ദേവന് സന്തുഷ്ടനാകുന്നു. ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പലവിധ ഫലങ്ങള്‍ ലഭിക്കും. ശനി മഹാദശ ഉള്ളവര്‍ എപ്പോഴും പാവപ്പെട്ടവരെ സഹായിക്കണം, ആരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്. എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം.

ശനിദോഷ പരിഹാരത്തിന്
ശനി ദോഷം ബാധിച്ചവര്‍ എല്ലാ ശനിയാഴ്ചയും ശനിദേവിന്റെ മന്ത്രം 'ഓം പ്രാം പ്രീം പ്രൗം സ: ശനൈശ്ചര്യെ നമ:' എന്ന് ചൊല്ലണം. ശനിയാഴ്ച രാവിലെ കുളിച്ച് ആല്മരത്തില് വെള്ളം നല്‍കുന്നത് ശുഭമാണ്. മഹാമൃത്യുഞ്ജയ മന്ത്രം അല്ലെങ്കില്‍ 'ഓം നമ ശിവായ' മന്ത്രം ചൊല്ലിക്കൊണ്ടും എല്ലാ ദിവസവും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെയും ശനിദേവനെ പ്രീതിപ്പെടുത്താവുന്നതാണ്. ശനിയുടെ പ്രീതി പിടിച്ചുപറ്റാന്‍ ശനിയാഴ്ച ദിവസം വ്രതവും നോല്ക്കണം. ശനിദേവിനെ പ്രസാദിപ്പിക്കാന്‍ ഹനുമാനെയും ആരാധിക്കണം.
Most
read:ചാണക്യനീതി:
കഷ്ടതകള്‍
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്‍
ഒരിക്കലും
താമസിക്കരുത്