For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാരവശാല്‍ കണ്ടകശനിയും ഏഴരശനിയും ഇപ്പോള്‍ ബാധിച്ചിരിക്കുന്ന നക്ഷത്രക്കാര്‍

|

വൈശാഖ മാസത്തിലെ അമാവാസി നാളിലാണ് ശനിദേവന്റെ ജനനം. അതുകൊണ്ട് തന്നെ ശനി ദേവന്റെ ജനന ദിവസമാണ് ശനി ജയന്തി എന്ന രീതിയില്‍ നാം ആഘോഷിക്കുന്നത്. സൂര്യ പുത്രനായ ശനി ആയുസ്സിന്റെ കാരകനാണ് എന്നത് നമുക്കെല്ലാം അറിയാം. ശനിജയന്തി ദിനത്തിലെ പ്രാര്‍ത്ഥനകളും മറ്റും എന്തുകൊണ്ടും നിങ്ങളില്‍ ഫലപ്രാപ്തിയുണ്ടാക്കും എന്നത് തന്നെയാണ് സത്യം. ജാതകപ്രകാരം ശനിദോഷമുള്ളവരെങ്കിലും അഷ്ടമശനി, കണ്ടകശനി, ഏഴരശനി ദോഷങ്ങള്‍ അനുഭവിക്കുന്നവരെങ്കിലും ശനിജയന്തി ദിനത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചിതം.

Shani Jayanti 2021

ശനിദോഷം ഒരു തരത്തിലും ബാധിക്കില്ല ഈ നാല് രാശിക്കാരെ; മാത്രമല്ല നേട്ടങ്ങളും ഫലംശനിദോഷം ഒരു തരത്തിലും ബാധിക്കില്ല ഈ നാല് രാശിക്കാരെ; മാത്രമല്ല നേട്ടങ്ങളും ഫലം

ജീവിതത്തിന്റെ എല്ലാ മേഖലകളും തിരിച്ചടിയുണ്ടാവുന്ന കാലമാണ് ശനിദോഷം. ശനിയുടെ അപഹാര കാലത്തില്‍ നാം ചെയ്യുന്ന പല കാര്യവും ഇല്ലാതായി നഷ്ടത്തിലേക്ക് എത്തുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നിരവധി വെല്ലുവിളികളിലേക്ക് നമ്മളെ നയിക്കുന്നു. ശനിപ്രീതി വരുത്തുവാന്‍ ശനിജയന്തിയേക്കാള്‍ മികച്ച ഒരു ദിനം വേറെ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ശനിജയന്തി ദിനത്തില്‍

ശനിജയന്തി ദിനത്തില്‍

ശനി ജയന്തി ദിനത്തില്‍ ചെയ്യേണ്ടതായ പല കാര്യങ്ങളും ഉണ്ട്. ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി രാവിലെ എഴുന്നേറ്റ് കുളിച്ച് ദേഹശുദ്ധി വരുത്തി നവഗ്രഹ സ്‌തോത്രം ജപിക്കാവുന്നതാണ്. ഇത് കൂടാതെ നവഗ്രഹ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതും കഴിയുന്ന വഴിപാടുകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്. ശനികാരകനായ ധര്‍മ്മശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.

ശനിജയന്തി ദിനത്തില്‍

ശനിജയന്തി ദിനത്തില്‍

ശാസ്താ ക്ഷേത്ര ദര്‍ശനം നടത്തുന്നതോടെ കാക്കക്ക് എള്ളും പച്ചരിയും നനച്ച് കൊടുക്കുന്നതും നല്ലതാണ്. കാരണം ശനിദേവന്റെ വാഹനമാണ് കാക്ക. അതുകൊണ്ട് തന്നെ കാക്കക്ക് അന്നം കൊടുക്കുന്നത് ശനിപ്രീതി വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നല്ലതാണ്. ഇതോടൊപ്പം ശനീശ്വരസ്‌തോത്രം, ശാസ്താമന്ത്രം എന്നിവ ജപിക്കുന്നതും നല്ലതാണ്.

ശനിജയന്തി ദിനത്തില്‍

ശനിജയന്തി ദിനത്തില്‍

കണ്ടകശനി ബാധിച്ചിരിക്കുന്ന നക്ഷത്രക്കാര്‍

മിഥുനക്കൂറ് - മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യമൂന്ന് പാദങ്ങള്‍

കന്നിക്കൂറ് - ഉത്രം അവസാന മൂന്ന് പാദങ്ങള്‍, അത്തം, ചിത്തിര ആദ്യ പകുതി

മീനക്കൂറ്- പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി

ശനിജയന്തി ദിനത്തില്‍

ശനിജയന്തി ദിനത്തില്‍

ഏഴരശനി ബാധിക്കുന്ന നക്ഷത്രങ്ങള്‍

വൃശ്ചികക്കൂറ് - വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട

മകരക്കൂറ് - ഉത്രാടം അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം ആദ്യപകുതി

ധനുക്കൂറ് - മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം

അഷ്ടമശനി ബാധിക്കുന്ന നക്ഷത്രക്കാര്‍

അഷ്ടമശനി ബാധിക്കുന്ന നക്ഷത്രക്കാര്‍

ഇടവക്കൂറ്- കാര്‍ത്തിക അവസാന മൂന്ന് പാദം, രോഹിണി, മകയിരം ആദ്യ പകുതി. ഇതോടൊപ്പം ഈ ശനി ജയന്തി ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ശനി ജയന്തി സന്ദേശങ്ങളും ഫേസ്ബുക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളും എന്തൊക്കെയെന്ന് നോക്കാം. ഈ വര്‍ഷത്തെ ശനിജയന്തി ഭക്തിസാന്ദ്രമാക്കാന്‍ ഈ സന്ദേശങ്ങള്‍ നിങ്ങളെ സഹായിക്കും.

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

ഹാപ്പി ശനി ജയന്തി 2021, നിങ്ങളുടെ കുടുംബത്തിന് ശനി ജയന്തി 20210 ആശംസകള്‍.

''നിങ്ങള്‍ക്കും നിങ്ങളുടെ മനോഹരമായ കുടുംബത്തിനും ശനി ജയന്തി 2021 ആശംസകളും നേരുന്നു. ശനി ദേവന്റെ അനുഗ്രഹങ്ങള്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

"ഈ ലോകത്ത് ഒന്നും സത്യത്തെപ്പോലെ ശക്തവും ധര്‍മ്മത്തെപ്പോലെ ശക്തവുമല്ല. ഹാപ്പി ശനി ജയന്തി."

"ശരിയായ പാതയിലൂടെ നടക്കാനും നിങ്ങളെ ജ്ഞാനത്താല്‍ അനുഗ്രഹിക്കാനും നിങ്ങളെ നയിക്കാന്‍ ശനി ദേവന്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. നിങ്ങള്‍ക്ക് അനുഗ്രഹീതമായ ശനി ജയന്തി ആശംസിക്കുന്നു."

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

"നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ഹൃദയംഗമമായ ആശംസകള്‍, ശനി ജയന്തിയുടെ വിശുദ്ധ സന്ദര്‍ഭത്തില്‍, ശനിദേവന്‍ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!

നമുക്ക് ശാശ്വത സന്തോഷം നല്‍കുന്ന ലക്ഷ്യബോധമുള്ള ജീവിതം നയിക്കാന്‍ ശനി ദേവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാം. ശനി ജയന്തി ആശംസകള്‍."

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

ശനിജയന്തി 2021; പ്രാര്‍ത്ഥനകളും സന്ദേശങ്ങളും

"നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ഹൃദയംഗമമായ ആശംസകള്‍, ശനി ജയന്തിയുടെ വിശുദ്ധ സന്ദര്‍ഭത്തില്‍, ഈ ദിവസം ശനി ദേവന്‍ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

ശരിയായ പാതയിലൂടെ സഞ്ചരിക്കാനും വിവേകത്തോടെ നിങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ നയിക്കാന്‍ ശനി ദേവന്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ... ഹാപ്പി ശനി ജയന്തി"

English summary

Shani Jayanti 2021: Wishes, messages, quotes, SMS, WhatsApp and Facebook status in Malayalam

Here in this article we are sharing shani jayanthi 2021 wishes, messages, quotes, SMS, WhatsApp and Facebook status in Malayalam. Take a look.
X
Desktop Bottom Promotion