For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷം അടുക്കില്ല; ഈ 5ല്‍ ഏതെങ്കിലും ഒരു പരിഹാരം ചെയ്യൂ

|

ജീവിതത്തില്‍ ഒരിക്കലെങ്കിലും ശനി ദോഷത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന പലരും ജനിച്ചയുടന്‍ തന്നെ കുട്ടികളുടെ ജാതകം തയാറാക്കുന്നു. ഇത് മിക്കവാറും ഒരു ആചാരം പോലെയാണ്. കാരണം ഇത് കുഞ്ഞിന്റെ ജനനസമയത്ത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം രേഖപ്പെടുത്താന്‍ സഹായിക്കുന്നു. ഭാവിയില്‍ അവര്‍ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്താന്‍ ജാതകം അവരെ സഹായിക്കുന്നു.

Most read: പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കുംMost read: പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കും

എല്ലാറ്റിനുമുപരിയായി, ജാതകത്തില്‍ ശനിയുടെ ഫലങ്ങളാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. കാരണം അത് ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. പലപ്പോഴും, ശനി ആളുകളില്‍ ഒരു നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു. കാരണം ഇത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍ ജന്‍മത്തിലോ ഉള്ള ഒരു വ്യക്തിയുടെ കര്‍മ്മത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ശനിയുടെ ദോഷഫലങ്ങള്‍ ഓരോരുത്തരുടെയും മോശം കര്‍മ്മഫലത്തിന് അനുസൃതമായിരിക്കും.

ശനിദോഷത്തിന്റെ കാരണങ്ങള്‍

ശനിദോഷത്തിന്റെ കാരണങ്ങള്‍

ശനിയുടെ ദോഷഫലങ്ങള്‍ ഏഴര വര്‍ഷം വരെ നീണ്ടുനില്‍ക്കും. ഇതിനെ ഏഴരശനി എന്നു വിളിക്കുന്നു. ശനി ദോഷയുള്ള ഒരു വ്യക്തിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം അല്ലെങ്കില്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കാം അല്ലെങ്കില്‍ കരിയറിലോ ബന്ധങ്ങളിലോ പരാജയം അനുഭവപ്പെടാം. ഒരാളുടെ ജാതകത്തിലെ വിവിധ ഗ്രഹങ്ങളുടെയോ നക്ഷത്രങ്ങളുടെയോ സ്ഥാനം അനുസരിച്ച് നിന്ന് ശനിദോഷഫലങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം.

സാധ്യമായ ദോഷഫലങ്ങള്‍

സാധ്യമായ ദോഷഫലങ്ങള്‍

* പ്രവൃത്തികളിലോ ഫലങ്ങളിലോ തടസ്സങ്ങളും അനാവശ്യ കാലതാമസവും

* നിരക്ഷരത, ദാരിദ്ര്യം, ദുരിതം

* വിവാഹത്തില്‍ കാലതാമസം അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

* ബലഹീനത

* ബന്ധങ്ങളിലെ അസ്വസ്ഥതകളും വഴക്കുകളും

* ബിസിനസ്സ്, തൊഴില്‍ മേഖലയിലെ അകാരണമായ പരാജയങ്ങള്‍ അല്ലെങ്കില്‍ നഷ്ടങ്ങള്‍

* പരിശ്രമങ്ങള്‍ക്കനുസരിച്ച് ഫലങ്ങള്‍ ലഭിക്കാതിരിക്കുക

* സാമ്പത്തിക ക്ഷാമം, കടങ്ങള്‍, ജയില്‍ ശിക്ഷകള്‍

* പണനഷ്ടം അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന കടങ്ങള്‍

* പരിക്കുകള്‍ അല്ലെങ്കില്‍ അപകടങ്ങള്‍

* ശ്വസനപ്രശ്‌നങ്ങള്‍, ആസ്ത്മ, കാന്‍സര്‍, എയ്ഡ്‌സ്, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ നീണ്ടുനില്‍ക്കുന്ന, വിട്ടുമാറാത്ത, അല്ലെങ്കില്‍ ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍.

Most read:ശനിദോഷം പമ്പകടക്കും; 12 രാശിക്കും പരിഹാരം ഇതെങ്കില്‍Most read:ശനിദോഷം പമ്പകടക്കും; 12 രാശിക്കും പരിഹാരം ഇതെങ്കില്‍

ശനിദോഷം അകറ്റാന്‍

ശനിദോഷം അകറ്റാന്‍

നീതിയുടെ ദൈവമായ ശനി ഓരോരുത്തരുടെയും പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ഹിന്ദു പുരാണ പ്രകാരം, അദ്ദേഹം സൂര്യദേവന്റെയും ഛായാ ദേവിയുടെയും മകനാണ്. എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിവസം ശനി ദേവന്റെ ജന്മദിനമായി ആചരിക്കുന്നു. ഈ വര്‍ഷം അത് ജൂണ്‍ 10നാണ് വരുന്നത്. ശനിദോഷത്തിനുള്ള പരിഹാരം കാണാന്‍ ഏറ്റവും ഉത്തമമായ ദിവസമാണ് ഇത്. ഈ ശനി ജയന്തിയില്‍, ശനി ദോഷത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടാനും നിങ്ങളുടെ ജീവിതം സമാധാനപരമാക്കാനും സഹായിക്കുന്ന ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം.

ഹനുമാന്‍ ചാലിസ പാരായണം

ഹനുമാന്‍ ചാലിസ പാരായണം

ഹനുമാന്‍ ഒരിക്കല്‍ ശനിദേവനെ രാവണനില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നു. അന്നുമുതല്‍ ശനിദേവന് ഹനുമാന്‍ സ്വാമിയോട് അതിയായ വിശ്വാസവും ഭക്തിയും കൈവന്നു. അതിനാല്‍ ഹനുമാനെ പ്രീതിപ്പെടുത്തുന്ന ഏതൊരാള്‍ക്കും ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനി ദോഷം ബാധിച്ചവര്‍ക്ക് ഹനുമാന്‍ ചാലിസ ചൊല്ലാം, പ്രത്യേകിച്ച് ശനിയാഴ്ചകളില്‍. ഒരാളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കം ചെയ്യാന്‍ കെല്‍പുള്ളയാളാണ് ഹനുമാന്‍. അതിനാല്‍, ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് നിങ്ങളെ പലവിധത്തില്‍ സഹായിക്കും.

Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്Most read:ശനിദോഷം നിശ്ശേഷം മാറാന്‍ ഉത്തമം ഈ ദിനം; ശനി ജയന്തിയില്‍ ചെയ്യേണ്ടത്

സുന്ദരകാണ്ഡം പാരായണം ചെയ്യുക

സുന്ദരകാണ്ഡം പാരായണം ചെയ്യുക

സുന്ദരകാണ്ഡം ഹനുമാന്റെയും രാമന്റെയും ഇതിഹാസങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ്. ഇത് വാല്‍മീകി രാമായണത്തിന്റെ ഹൃദയം പോലെയാണ്. ഇത് പാരായണം ചെയ്യുന്നത് വളരെ ഫലപ്രദവും ശുഭകരവുമാണെന്ന് വിശ്വസിക്കപ്പെടുന്നു. സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ഒരാളുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും നീക്കംചെയ്യുമെന്ന് കരുതപ്പെടുന്നു. ഹനുമാന്‍ സ്വാമി സീതാദേവിയെ തേടി ലങ്കയിലേക്ക് പോകുമ്പോളുണ്ടായ സംഭവങ്ങളാണ് ഇതിന്റെ അടിസ്ഥാനം. ഇത് വായിക്കുന്നത് ശനിദേവന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നതിനും അദ്ദേഹത്തെ പ്രസാദിപ്പിക്കുന്നതിനും സഹായിക്കും.

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക

കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക

ദരിദ്രര്‍ക്കും ബ്രാഹ്‌മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുന്നവര്‍ക്ക് ശനി ദേവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നേടിത്തരുന്നു. കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദരിദ്രര്‍ക്ക് ദാനം ചെയ്യുക. ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും കറുത്ത പശുക്കളെയും ദാനം ചെയ്യാം. ഇത് തീര്‍ച്ചയായും ശനി ദോഷയുടെ ഫലങ്ങള്‍ കുറയ്ക്കും. എന്നാല്‍, ഒരാള്‍ ശുദ്ധമായ മനസ്സോടെയും സ്വാര്‍ത്ഥചിന്തകളില്ലാതെയും വേണം ഇവ നല്‍കാന്‍.

Most read:ശനി വക്രഗതി; 12 രാശിക്കും തടസ്സം നീങ്ങാന്‍ പരിഹാരകര്‍മ്മങ്ങള്‍Most read:ശനി വക്രഗതി; 12 രാശിക്കും തടസ്സം നീങ്ങാന്‍ പരിഹാരകര്‍മ്മങ്ങള്‍

പാവപ്പെട്ടവരെ സഹായിക്കുക

പാവപ്പെട്ടവരെ സഹായിക്കുക

ദരിദ്രരെ നിസ്വാര്‍ത്ഥമായി സഹായിക്കുന്നതിലൂടെ ഒരാള്‍ക്ക് ശനിദേവനെ പ്രസാദിപ്പിക്കാന്‍ കഴിയും. ആത്മാര്‍ത്ഥതയും ദയയും ഉള്ളവരെ എല്ലായ്‌പ്പോഴും ശനിദേവന്‍ അനുഗ്രഹിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് സന്തോഷം കൊണ്ടുവരുന്നതിനായി പ്രയത്‌നിക്കുന്നവര്‍ക്കും ശനിദേവന്റെ നല്ല ദൃഷ്ടി പതിക്കുന്നു. അതിനാല്‍, ശനിദേവനെ പ്രസാദിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് മറ്റുള്ളവരോട് അനുകമ്പയും നിസ്വാര്‍ത്ഥ സ്‌നേഹവും കാണിക്കുക എന്നത്.

ശനിദേവന് എണ്ണ നല്‍കുക

ശനിദേവന് എണ്ണ നല്‍കുക

ശനി ദേവന്, പ്രത്യേകിച്ച് ശനിയാഴ്ചകളില്‍ ഭക്തര്‍ എണ്ണ വാഗ്ദാനം ചെയ്യുന്നു. ശനിദേവന്റെ കോപത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന മറ്റൊരു പ്രതിവിധിയാണിത്. കഴിയുമെങ്കില്‍, ശനിയാഴ്ച ദിവസം ശനിക്ഷേത്രത്തില്‍ എള്ളെണ്ണ നല്‍കുക. ശനി ദേവനെ പ്രസാദിപ്പിക്കുന്നതിന് ആല്‍മരത്തിനു ചുവട്ടില്‍ എള്ളെണ്ണ ഒഴിച്ച വിളക്കും കത്തിക്കാവുന്നതാണ്. 51 ശനിയാഴ്ചകളില്‍ തുടര്‍ച്ചയായി ഉപവാസം നടത്തുന്നതും നിങ്ങള്‍ക്ക് ശനിദോഷത്തില്‍ നിന്ന് മുക്തി നേടാനുള്ള വഴിയാണ്.

Most read:ശനിദേവന്റെ വിഗ്രഹം വീട്ടില്‍ വച്ച് പൂജിക്കരുത്; കാരണംMost read:ശനിദേവന്റെ വിഗ്രഹം വീട്ടില്‍ വച്ച് പൂജിക്കരുത്; കാരണം

English summary

Shani Jayanti 2021: Powerful Remedies To Get Rid Of Shani Dosha in Malayalam

Here are some tips that will help you in getting rid of the Shani Dosha and making your life peaceful. Read on.
Story first published: Saturday, June 5, 2021, 11:28 [IST]
X
Desktop Bottom Promotion