For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് കണ്ടക ശനിദോഷവും മാറ്റുന്ന ശനിജയന്തി

|

ശനിദോഷവും അതിനുള്ള പരിഹാരവും പലപ്പോഴും നമ്മളെ വലക്കാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പലതും ചെയ്യുന്നുണ്ട്. ശനിദോഷം അനുഭവിക്കാത്തവര്‍ വളരെ വിരളമാണ്. ദേവന്‍മാരുടെ ദേവനായ മഹാദേവനെപ്പോലും ശനിദോഷം അലട്ടിയിട്ടുണ്ട്. ശനിദോഷം അുഭവിക്കുമ്പോള്‍ അത് നിങ്ങളില്‍ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, മരണഭയം, അപകടം എന്നിവയെല്ലാം ഉണ്ടാക്കുന്നു. പലപ്പോഴും തൊഴിലിനെയാണ് ശനി വളരെയധികം ബാധിക്കുന്നത്. ശനിദേവന്റെ ജന്മദിനമാണ് ശനിജയന്തിയായി അറിയപ്പെടുന്നത്.

ആര്‍ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്‍ആര്‍ത്തവ കാലത്തെ ക്ഷേത്രവിലക്കിനു പുറകില്‍

ഈ വര്‍ഷം മെയ് 22നാണ് ശനിജയന്തി വരുന്നത്. ആയുസ്സിന്റെ താക്കോല്‍ ശനിദേവന്റെ കൈയ്യിലാണ്. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു സമയമാണ് ശനിദോഷ കാലം. ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കെല്ലാം കാരകനാണ് ശനിദേവന്‍ എന്നുള്ളതാണ്. ജീവിതത്തില്‍ ശനിദോഷം അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ല. സാക്ഷാല്‍ മഹാദേവന്‍ പോലും ശനിയുടെ പിടിയില്‍ ആയിട്ടുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശനിജയന്തി

ശനിജയന്തി

എന്തുകൊണ്ടാണ് ശനിജയന്തി എന്ന് പറയുന്നത് എന്ന് നോക്കാം. ശനിദേവന്റെ ജന്മദിനമാണ് ശനിജയന്തിയായി ആഘോഷിക്കുന്നത്. നിങ്ങള്‍ ശനിദോഷത്തിലാണെങ്കില്‍ പോലും ഈ ദിനം അതീവപ്രസന്നനായാണ് ശനിദേവന്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത് ശനിദേവന്റെ അനുഗ്രഹത്തിനും ഇതെല്ലാം ശനിദോഷ കാഠിന്യം കുറക്കുമെന്നും ദോഷഫലം ഇല്ലാതാക്കി ഫലപ്രാപ്തി ഉണ്ടാവും എന്നുമാണ് പറയുന്നത്.

ശനിദോഷം

ശനിദോഷം

ശനിദോഷം അനുഭവിക്കുന്നവരും ജാതകത്തില്‍ ശനിദോഷത്തെക്കുറിച്ച് പറയുന്നവരും ഈ ദിനം ശനിഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ശനിദോഷ കാഠിന്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പല വിധത്തിലുള്ള തിരിച്ചടികളാണ് ഉണ്ടാവുന്നത്. ഇതെല്ലാം ശനിയുടെ അപഹാരം മൂലം സംഭവിക്കുന്നതാണ് എന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ കാലഘട്ടത്തിന് അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

വ്രതമെടുക്കാവുന്നതാണ്

വ്രതമെടുക്കാവുന്നതാണ്

ശനിജയന്തി ദിനത്തില്‍ വ്രതമെടുക്കുന്നത് നല്ലതാണ്. ഒരിക്കല്‍ അനുഷ്ഠിക്കുകയാണ് പ്രധാനപ്പെട്ടത്. ശനീശ്വരനെ പ്രാര്‍ത്ഥിച്ച് ശനീശ്വസ്‌തോത്രം ഒന്‍പത് തവണ ജപിക്കുന്നത് ശനിദോഷത്തിന്റെ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശനീശ്വരന്റെ വാഹനമാണ് കാക്ക. അന്നേ ദിവസം കാക്കക്ക് പച്ചരിയും എള്ളും നനച്ച് കൊടുക്കുന്നത് ശനിദോഷത്തിന്റെ കാഠിന്യം കുറക്കും എന്നാണ് പറയുന്നത്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ശനിദോഷം ഇല്ലാതാവുന്നു എന്നാണ് പറയുന്നത്.

നവഗ്രഹ സ്‌തോത്രം

നവഗ്രഹ സ്‌തോത്രം

രാവിലെ കുളിച്ച് നവഗ്രഹ സ്‌തോത്രം ജപിച്ച് നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ശനിയുടെ അതിദേവതയായ ശാസ്താവിന്റെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇത് ഉത്തമ ദോഷ പരിഹാരമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പറ്റുന്നത്ര തവണ ശനീശ്വര സതോത്രവും ശാസ്താവിനെ ജപിച്ച് കൊണ്ടുള്ള മന്ത്രവും ജപിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ശനിയുടെ കാഠിന്യത്തെ ഇല്ലാതാക്കുന്നു.

ശനീശ്വര സ്‌തോത്രം ജപിക്കാന്‍

ശനീശ്വര സ്‌തോത്രം ജപിക്കാന്‍

ശനീശ്വര സ്‌തോത്രം ജപിക്കുകയാണ് ശനിദോഷ നിവാരണത്തിനായി ശനിജയന്തി ദിനത്തില്‍ ചെയ്യേണ്ടത്. ശനീശ്വര സ്‌തോത്രം എന്താണെന്ന് താഴെ കൊടുക്കുന്നു.

നീലാഞ്ജനസമാഭാസം

രവിപുത്രം യമാഗ്രജം

ഛായാ മാര്‍ത്താണ്ഡ സംഭൂതം

തം നമാമി ശനൈശ്ചരം

ശനിദോഷ പരിഹാരത്തിന്

ശനിദോഷ പരിഹാരത്തിന്

ശിവന് ശനിയാഴ്ചയും തിങ്കളാഴ്ചയും രുദ്രാഭിഷേകം നടത്തുന്നത് ശനിദശ ഇല്ലാതാക്കാന്നുണ്ട്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഹനുമാനെ പൂജിയ്ക്കുന്നതും നല്ലതാണ്. ദിവസവും ഹനുമാന്‍ ചാലിസ ജപിയ്ക്കാം. പാലില്‍ എള്ളു കലര്‍ത്തി ശിവാഭിഷേകം നടത്തുന്നത് ശനിദശ ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് ഇതില്‍ നിങ്ങളുടെ പ്രതിബിംബം ദര്‍ശിയ്ക്കുക. പിന്നീട് ഇത് ദാനം ചെയ്യുക. ശനിദോഷം ഒഴിവാക്കാന്‍ ശനിയാഴ്ച വ്രതം നോല്‍ക്കുന്നതു നല്ലതാണ്.

എള്ളുതിരി കത്തിക്കാം

എള്ളുതിരി കത്തിക്കാം

ശനിദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശാസ്താവിന് എള്ളുതിരി കത്തിയ്ക്കാവുന്നതാണ്. അതും ശനിയാഴ്ച ദിവസം കത്തിയ്ക്കുന്നത് ശനി ദോഷമകറ്റാന്‍ നല്ലതാണ്. കറുത്ത എള്ള് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞു കെട്ടി എള്ളെണ്ണയില്‍ മുക്കിവേണം കത്തിയ്ക്കാന്‍. വീടിന്റെ പൂജാമുറിയില്‍ എള്ളും വൃത്തിയുള്ള വെളുത്ത തുണിയും വയ്ക്കുക. ഇത് ശനിയാഴ്ച ദിവസം കിഴിയാക്കി എള്ളെണ്ണയില്‍ മുക്കി കത്തിയ്ക്കുക. ഇത് ശനിദോഷ നിവാരണത്തിന് സഹായിക്കുന്നു.

നീരാഞ്ജനം ചെയ്യാം

നീരാഞ്ജനം ചെയ്യാം

നീരാഞ്ജനം ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. അതിന് വേണ്ടി എള്ളു തിരി തേങ്ങാമുറിയില്‍ കത്തിയ്ക്കുന്നതും നല്ലതാണ്. ഇതും ശാസ്താവിനുള്ള വഴിപാടാണ്. ശാസ്താക്ഷേത്രത്തില്‍ ചെയ്യാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ പൂജാമുറിയിലും ആകാം. ഇതും നിങ്ങളുടെ ശനിദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശനിയുടെ അധിദേവത

ശനിയുടെ അധിദേവത

ശാസ്താവാണ് ശനിയുടെ അധിദേവത. ഇതു കൊണ്ട് ശാസ്താ പ്രസാദം അത്യാവശ്യം. ശനിയാഴ്ച ദിവസങ്ങളിലും പക്കപ്പിറന്നാളിനും ഇവിടെ ദര്‍ശനം നല്ലതാണ്. പങ്കാളിയ്ക്കൊപ്പം ശനിയാഴ്ച ശാസ്ത്ര ക്ഷേത്ര ദര്‍ശനമാണ് കൂടുതല്‍ നല്ലത്. ശനിയാഴ്ച പൂര്‍ണ ഉപവാസമോ ഒരിക്കലോ എടുക്കുക. നീല, കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതും ഉചിതമാണ്.

നീല ശംഖു പുഷ്പം

നീല ശംഖു പുഷ്പം

ഇതുപോലെ നീല ശംഖു പുഷ്പം ശാസ്താവന് പ്രിയങ്കരമാണ്. ഇതു കൊണ്ടുളള വഴിപാട്, അര്‍ച്ചന ചെയ്യാം. ഇത് ശനിദോഷ പരിഹാരത്തിന് ഉത്തമമാണ്. ഇതുപോലെ നിത്യവും പുലര്‍ച്ചെ കുളി കഴിഞ്ഞ് ശനീശ്വര മന്ത്രം ജപിയ്ക്കാം. ശനിയാഴ്ച ശാസ്താവിന് എള്ളുപായസവും നല്ലതാണ്.

English summary

Shani Jayanti 2020: Significance, Puja Vidhi, Rituals And Important Timings

Here in this article we are discussing about significance, puja vidhi, rituals and important timings of Shani Jayanti. Read on.
Story first published: Thursday, May 21, 2020, 18:21 [IST]
X
Desktop Bottom Promotion