For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷം ഒരു തരത്തിലും ബാധിക്കില്ല ഈ നാല് രാശിക്കാരെ; മാത്രമല്ല നേട്ടങ്ങളും ഫലം

|

വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ശനിദേവന്‍ ജനിച്ചത്. ശനിദേവന്റെ ജന്മദിനമാണ് ശനിജയന്തി എന്ന് അറിയപ്പെടുന്നത്. ഈ വര്‍ഷം ജൂണ്‍ 10നാണ് ശനി ജയന്തി. ആയുസ്സിന്റെ ദേവനായാണ് ശനിദേവനെ കണക്കാക്കുന്നത്. ശനിജയന്തി ദിനത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ജാതകത്തില്‍ ശനി അനുകൂലമല്ലാത്തവര്‍ക്ക് കണ്ടകശനി, അഷ്ടമശനി, ഏഴരശനി എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇത് ദോഷങ്ങള്‍ വളരെയധികം ഉണ്ടാക്കുന്നതാണ്. എന്നാല്‍ എല്ലാ ദോഷപരിഹാരത്തിനും ഉത്തമമാണ് ശനി ജയന്തി.

ജാതകത്തില്‍ ഗുളികനെങ്കില്‍ തീരാദുരിതം; മഹാദുരിതത്തില്‍ അടിപതറുന്നവര്‍ ഇവരാണ്‌

ജീവിതത്തിലെ എല്ലാ മേഖലകളിലും ശനി പലപ്പോഴും ദോഷങ്ങള്‍ നല്‍കുന്നു. ശനിജയന്തി ദിനത്തില്‍ രാവിലെ കുളിച്ച് നവഗ്രഹസ്‌തോത്രം ജപിക്കുന്നത് നല്ലാണ.് ഇത് കൂടാതെ നവഗ്രഹ പ്രതിഷ്ഠുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാട് നടത്തുകയും ചെയ്യുക. ശനിയുടെ ദേവനായ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ശനിദോഷ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം വരുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിചക്രത്തിലെ ആളുകള്‍ക്ക് എല്ലായ്‌പ്പോഴും ശനിയുടെ അനുഗ്രഹമുണ്ട്. തുലാം ആളുകള്‍ മര്യാദയുള്ളവരാണ്. ഈ ആളുകള്‍ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. തുലാം ആളുകള്‍ കഠിനാധ്വാനത്തോടും സത്യസന്ധതയോടും കൂടി ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ രാശിക്കാരായ ആളുകള്‍ കഠിനാധ്വാനികളാണെന്നും ദരിദ്രരെ സഹായിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് വിജയം ലഭിക്കുമെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ തുലാം രാശിക്കാരില്‍ ശനിയുടെ വിളയാട്ടം ഉണ്ടാവില്ല എന്നാണ് പറയുന്നത്. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളും അനുകൂലഫലങ്ങളും ആണ് ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ സഹായകരമാണ് പലപ്പോഴും തുലാം രാശിക്കാരില്‍ ശനി ചെയ്യുന്നത്.

മകരം രാശി

മകരം രാശി

മകരം രാശിക്കാരായവരോടും ശനി ദയ കാണിക്കുന്നു. മകരം രാശിക്കാരുടെ ദേവനാണ് ശനിദേവന്‍. ഈ ചിഹ്നത്തിലെ ആളുകള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ശനി എല്ലായ്‌പ്പോഴും നല്‍കുന്നു. തന്റെ ചെറിയ പരിശ്രമത്തില്‍ ശനി ദേവന്‍ സന്തോഷിക്കുന്നു. അക്വേറിയസിലെ ആളുകള്‍ വളരെ നേരായതും ശാന്തരുമാണെന്ന് പറയപ്പെടുന്നു. അവര്‍ ചതിക്കില്ല. നീതിയുടെ ദേവനായി ശനി നില്‍ക്കുന്നത് തന്നെയാണ് ഈൗ രാശിചക്രത്തിലെ ജനങ്ങളെ നന്നായി ഭാഗ്യം കടാക്ഷിക്കുന്നതിന് കാരണം എന്നാണ് പറയുന്നത്. ജീവിതത്തില്‍ അതുകൊണ്ട് തന്നെ ഇവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി ശനിയുടെ അനുഗ്രഹം ഇവര്‍ക്കുണ്ടാവും.

കുംഭം

കുംഭം

കുംഭം രാശിക്കാരിലും ശനിയുടെ ദോഷം വല്ലാതെ ബാധിക്കുകയില്ല. മാത്രമല്ല ഇവര്‍ക്ക് അത് പലപ്പോഴും നേട്ടങ്ങളാണ് നല്‍കുന്നതും. എല്ലായ്‌പ്പോഴും തന്റെ സല്‍പ്രവൃത്തികളുടെ ഫലം ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് കൃത്യസമയത്ത് ലഭിക്കുന്നു. അവരുടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. കുംഭം രാശിക്കാരായ ആളുകള്‍ ഗൗരവമുള്ളവരും സഹിഷ്ണുത പുലര്‍ത്തുന്നവരുമാണ്. ഈ ആളുകള്‍ ഒരിക്കലും മനസ്സിന് വിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. അവരുടെ രാശിചിഹ്നത്തില്‍ ശനി നല്ലതായത് കൊണ്ടാണ് പലപ്പോഴും ഇവര്‍ക്ക് അതിന് സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും ഇവര്‍ക്ക് പ്രയാസമോ പരാജയമോ ഉണ്ടാവുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശനി ഇവര്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളാണ്.

ഇടവം

ഇടവം

ഇടവം രാശിക്കാരെ ശനി ബാധിക്കുമെങ്കിലും ഒരിക്കലും ഇവരെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും നമുക്ക് ഇളവ് അനുവദിക്കുന്നത് പലപ്പോഴും ശനിയുട അനുഗ്രഹം തന്നെയാണ്. അതുകൊണ്ട് ശനിദേവനെ നല്ലതുപോലെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. ജീവിതത്തില്‍ ഇടവം രാശിക്കാരെ പരാജയം ബാധിക്കില്ല. ഇത് ഇവരുടെ ജാതകത്തിലെ ശനിയുടെ സ്ഥാനം നല്ലതായതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ശനിദോഷം ഇടവം രാശിക്കാരെ ബാധിക്കുന്നില്ല എന്നുള്ളതാണ്.

 വേദ ജ്യോതിഷത്തില്‍ ശനിയുടെ പ്രാധാന്യം

വേദ ജ്യോതിഷത്തില്‍ ശനിയുടെ പ്രാധാന്യം

എല്ലാവരുടെയും വേഗത കുറഞ്ഞ ഗ്രഹമാണ് ശനി. തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചാല്‍ ജീവിതത്തില്‍ പലരും ഇത് നെഗറ്റീവ് ആയി കണക്കാക്കുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. നിരന്തരമായ പരിശ്രമത്തിനും അര്‍പ്പണബോധത്തിനും പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ മറികടന്നതിനുശേഷം മാത്രമേ ഒരാള്‍ക്ക് വിജയം സമ്മാനിക്കുകയുള്ളൂ. അതിനാല്‍ ആണ് ശനിയെ കര്‍മ്മഗ്രഹം എന്ന് വിളിക്കുന്നത്.

ശനിദോഷങ്ങള്‍

ശനിദോഷങ്ങള്‍

ഓരോ മനുഷ്യനും അവരുടെ ജീവിതത്തില്‍ കണ്ടകശനി, ഏഴര ശനി, ശനിദശാകാലവും തുടങ്ങിയവ അനുഭവിക്കേണ്ടതായി വരുമെന്ന് വേദ ജ്യോതിഷം പറയുന്നു. കഠിനമായ പ്രയാസങ്ങള്‍ നേരിടേണ്ടിവരേണ്ടിവരുന്ന വര്‍ഷങ്ങളാണിവ. എന്നിരുന്നാലും ശനി ആളുകളില്‍ അനുഗ്രഹം ചൊരിയുമ്പോള്‍, അവര്‍ക്ക് ഒരിക്കലും ദുഷ്‌കരമായ സമയങ്ങള്‍ അനുഭവിക്കേണ്ടിവരില്ല, മാത്രമല്ല ഏറ്റവും നീതിപൂര്‍വകമായ രീതിയില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടൊപ്പം, അവിശ്വസനീയമായ നേട്ടങ്ങളും ശുഭ സമയങ്ങളും ശനിദേവന്‍ അവര്‍ക്ക് നല്‍കുന്നു.

ശനി ജയന്തി ആചാരങ്ങള്‍

ശനി ജയന്തി ആചാരങ്ങള്‍

ഒരു പ്രത്യേക ശനി ഗ്രഹ ശാന്തി പൂജ ഈ ദിവസം ചെയ്യുന്നു. ശനി ക്ഷേത്രം അല്ലെങ്കില്‍ ഏതെങ്കിലും നവഗ്രഹ ക്ഷേത്രം സന്ദര്‍ശിച്ച് പൂജ നടത്താം. ഈ ക്രമത്തില്‍ ഗംഗാജലം, പഞ്ചാമൃതം, എണ്ണ, വെള്ളം എന്നിവ എടുത്ത് ശനി ദേവന്റെ വിഗ്രഹം കഴുകുക. നവരത്‌ന മാല ഭഗവാന് അര്‍പ്പിക്കാവുന്നതാണ്. ഭഗവാനെ പ്രീതിപ്പെടുത്താന്‍ ശനി സ്‌തോത്ര അല്ലെങ്കില്‍ ശാന്തി പാത ചൊല്ലുക, ദോഷങ്ങള്‍ മാറുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ കറുത്ത വസ്ത്രങ്ങള്‍, കടുക് എണ്ണ തുടങ്ങിയ കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നത് ഈ ദിവസം അനുകൂലമായി കണക്കാക്കപ്പെടുന്നു.

ശനിയുടെ മറ്റ് ജ്യോതിഷ പരിഗണനകള്‍

ശനിയുടെ മറ്റ് ജ്യോതിഷ പരിഗണനകള്‍

ശനിക്ക് ബുധനും ശുക്രനും തമ്മില്‍ നല്ല ബന്ധമുണ്ട്, പക്ഷേ ചൊവ്വ, സൂര്യന്‍, ചന്ദ്രന്‍ എന്നിവയുമായി ശത്രുതയുണ്ട്. ഇത് വ്യാഴവുമായി നിഷ്പക്ഷമാണ്, അതേസമയം നിഴല്‍ ഗ്രഹങ്ങളായ രാഹു, കേതു എന്നിവരുമായി സൗഹൃദമുണ്ട്. ഇത് കൂടാതെ ശനിദേവിന്റെ അനുഗ്രഹം നേടാനും കഷ്ടങ്ങളില്‍ നിന്ന് കരകയറാനും നിങ്ങള്‍ക്ക് താഴെയുള്ള മന്ത്രങ്ങള്‍ ചൊല്ലാം:

നിലഞ്ചന്‍ സമാഭാസം രവിപുത്രം യമഗ്രാജം |

ഛായാ മര്‍തന്ദ സംഭുതം തം നമാമി ശാനൈചാരം ||

'ഓം ഷാന്‍ ഷാനേഷ്ചരേ നമ'.

English summary

Shani Jayanthi 2021; Shani Favorite Zodiac Sign

Here in this article we are discussing about Shani favorite Zodiac sign On Shani Jayanathi 2021. Take a look.
Story first published: Thursday, June 3, 2021, 13:09 [IST]
X