കണ്ടകശനി, ഏഴരശനി, ജന്മശനി: അതികഠിനദോഷങ്ങള്‍ ഒന്നൊഴിയാതെ തുടരുന്നത് ഇവര്‍ക്കാണ്‌

ജ്യോതിഷത്തില്‍ പൊതുവേ ശനിയെ ഒരു ദോഷഗ്രഹമായാണ് കണക്കാക്കുന്നത്. കാരണം ശനിദോഷം എന്നത് അത്രയേറെ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ്. പലപ്പോഴും ശനിയുടെ എല്ലാ ദോഷവശങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കുന്നവര്‍ നിരവധിയാണ്.. എന്നാല്‍ ശനി അനുഗ്രഹഭാവത്തിലെങ്കില്‍ നിങ്ങള്‍ക്ക് ഇതിലും നല്ല സമയം ഇല്ലെന്ന് തന്നെ പറയാന്‍ സാധിക്കുന്നു. ഒരു വ്യക്തിക്ക് ശനിദോഷം ഉണ്ടെങ്കില്‍ പക്ഷേ അത് അയാളുടെ ജീവിതത്തില്‍ വളരെയധികം ദോഷഫലങ്ങള്‍ നല്‍കുന്നു.

ജ്യോതിഷപ്രകാരം നീതിയുടെ ദേവനായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് പലപ്പോഴും ശനി കാരണമാകുന്നു. ഏറ്റവും സാവധാനത്തില്‍ ചലിക്കുന്നത് കൊണ്ട് തന്നെ ശനിയുടെ എല്ലാ ദോഷഫലങ്ങളും നിങ്ങള്‍ വളരെ സമയമെടുത്ത് അനുഭവിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്‍കുന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിനും.

shnai devan

ശനിദോഷം ഇപ്രകാരം
ശനി, ജന്മശനി, കണ്ടകശനി, ഏഴരശനി എന്നിങ്ങനെ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ഇതില്‍ തന്നെ ജ്യോതിഷ പ്രകാരം ശനിദോഷമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. മുകളില്‍ പറഞ്ഞ ഏതെങ്കിലും ശനിദോഷങ്ങള്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് അതികഠിനമായ ദോഷഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങളും പരിഹാരങ്ങളും ചെയ്യാവുന്നതാണ്. നിങ്ങളുടെ ജാതകത്തില്‍ ശനിദോഷം ഉണ്ടെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ജാതകത്തിലെ ശനിദോഷങ്ങള്‍
ജാതകത്തില്‍ ശനിദോഷമെങ്കില്‍ ഇവര്‍ക്ക് അതികഠിനമായ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ബിസിനസില്‍ നഷ്ടമുണ്ടാവുകയും ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുകയും ജീവിതം തന്നെ പ്രതിസന്ധിയില്‍ ആവുകയും ചെയ്യുന്ന അവസ്ഥ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ശനിദോഷമുള്ളവര്‍ അനുഭവിക്കേണ്ടി വരുന്നു.

shani jayanti

കുടുംബത്തില്‍ പ്രശ്‌നങ്ങള്‍
കുടുംബത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒഴിഞ്ഞ സമയമുണ്ടാവുകയില്ല. ശനി മോശം സ്വാധീനം ചെലുത്തുമ്പോള്‍ കുടുംബത്തില്‍ വഴക്കുകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തുകയും ബന്ധങ്ങള്‍ തമ്മില്‍ തെറ്റുകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു. തല്‍ഫലമായി കുടുംബാന്തരീക്ഷം പലപ്പോഴും സംഘര്‍ഷഭരിതമായി മാറുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അമിത ദേഷ്യം
അമിത ദേഷ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ദേഷ്യം വളരെയധികം പ്രതിസന്ധികളെ വിലക്ക് വാങ്ങുന്നതിന് തുല്യമാണ്. ശനി കോപിക്കുന്നതിന്റെ ഫലമായാണ് ശനിദോഷമുള്ള ആ വ്യക്തിക്ക് പലപ്പോഴും ദേഷ്യം വര്‍ദ്ധിക്കുന്നത്. ഇത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൂടാതെ മോശം ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. മദ്യപിക്കുന്നതും മറ്റ് ലഹരി ഉപയോഗിക്കുന്നതിനും നിങ്ങളില്‍ താല്‍പ്പര്യം വര്ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ആരോഗ്യ പ്രശ്‌നങ്ങള്‍
ജാതകത്തില്‍ ശനി ദോഷ സ്ഥാനത്താണെങ്കില്‍ ആ വ്യക്തിയുടെ ആരോഗ്യവും പ്രശ്‌നത്തിലാവുന്നു. അതില്‍ തന്നെ നേത്ര സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. പലപ്പോഴും കള്ളക്കേസ് പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതെല്ലാം ശനിയുടെ ദോഷത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. മാത്രമല്ല മാനനഷ്ടം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

shanidosha

ജോലിയില്‍ പ്രശ്‌നങ്ങള്‍
നിങ്ങള്‍ക്ക് ജോലിയില്‍ പ്രതിസന്ധികള്‍ ശനിദോഷം മുഖേന അനുഭവപ്പെടുന്നു. ശനിദോഷം ബാധിച്ച വ്യക്തിക്ക് അത് കണ്ടകശനിയാണെങ്കില്‍ ജോലിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മാത്രമല്ല ഇവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനും ജോലിയുടെ പ്രശ്‌നങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലപ്പോഴും ജോലിയിലെ ഓരോ ദിനങ്ങളും അതികഠിനമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കര്‍മ്മരംഗത്തെ ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ദോഷഫലങ്ങള്‍ അകറ്റുന്നതിന്
ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനിയാഴ്ച ദിനത്തില്‍ ദിനവും ശനിപൂജയും ശനിദേവനെ ആരാധിക്കുകയും ചെയ്യുക. കറുത്ത ഉഴുന്ന് പരിപ്പ്, എള്ളെണ്ണ, കറുത്ത വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും നല്‍കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി എള്ളെണ്ണ വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. കാക്കക്ക് ഭക്ഷണം കൊടുക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

ശനിദോഷത്തിന് പരിഹാരം
ശനിചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാലാണ് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നത്. ശനീശ്വരനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നീരാഞ്ജനം, പുഷ്പാഞ്ജലി, എള്ള് പായസം എന്നിവ ടത്താവുന്നതാണ്. ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ശാസ്താവിനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ ഏത് ശനിദോഷത്തേയും ഇല്ലാതാക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, June 15, 2023, 15:00 [IST]
X
Desktop Bottom Promotion