Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
വ്യാഴത്തിന്റെ ശുഭദൃഷ്ടി, ശനിയുടെ അനുഗ്രഹവും; 2024ല്‍ സമ്പന്നതയിലേക്ക് കുതിച്ചുയരുന്ന 5 രാശി
2024-ലെ പുതുവര്‍ഷം ആരംഭിക്കാന്‍ ഇനി കുറച്ച് നാള് കൂടിയേ ഉള്ളൂ. അത്തരമൊരു സാഹചര്യത്തില്‍, എല്ലാവര്ക്കും അവരുടെ പുതുവര്‍ഷം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ജ്യോതിഷ പ്രകാരം ശനി ഒഴികെയുള്ള എല്ലാ ഗ്രഹങ്ങളും പുതുവര്‍ഷത്തില്‍ രാശി മാറുന്നു. ശനി സ്വന്തം രാശിയായ കുംഭത്തിലും രാഹു മീനത്തിലും കേതു കന്നിയിലും ആയിരിക്കും. ഇതോടൊപ്പം വര്‍ഷാരംഭത്തില്‍ വ്യാഴം സ്വന്തം രാശിയായ മേടത്തിലായിരിക്കും.
എന്നാല്‍ മെയ് മാസത്തില്‍ വ്യാഴം ഇടവത്തില്‍ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഈ നാല് ഗ്രഹങ്ങളുടെ സ്ഥാനം തീര്‍ച്ചയായും 12 രാശിക്കാരുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും. ശനിയും വ്യാഴവും ചേര്‍ന്ന് 2024ല്‍ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. അവര്‍ക്ക് സമ്പത്ത് നേട്ടങ്ങള്‍, സ്ഥാനമാനങ്ങള്‍ എന്നിവയും കൈവരികയും ചെയ്യും. 2024-ല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് വ്യാഴത്തിന്റെയും ശനിയുടെയും കടാക്ഷത്താല്‍ സുവര്‍ണ്ണകാലം ആരംഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2024 വര്‍ഷം ഗുണകരമാണെന്ന് തെളിയും. മെയ് വരെ ഈ രാശിയുടെ ആദ്യ ഭാവത്തില്‍ വ്യാഴം നിലകൊള്ളും. അത്തരമൊരു സാഹചര്യത്തില്‍ വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ സമൂഹത്തില്‍ ആദരവ് ലഭിക്കും. ഇതോടൊപ്പം പെട്ടെന്നുള്ള പണലാഭത്തോടൊപ്പം ബാങ്ക് ബാലന്‍സും വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും.
പതിനൊന്നാം ഭാവത്തില്‍ ശനി നില്ക്കുന്നതിനാല്, തൊഴില്‍രംഗത്ത് ധാരാളം നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രമോഷനും ലഭിച്ചേക്കാം. കര്‍മ്മരംഗത്ത് നിങ്ങളുടേതായ സ്ഥാനം സൃഷ്ടിക്കാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയും. 2024 വര്‍ഷത്തില്‍ വ്യാഴത്തിന്റെയും ശനിയുടെയും അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ലഭിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് 2024 പുതുവര്‍ഷം വളരെ നല്ലതായിരിക്കും. പതിനൊന്നാം ഭാവത്തില്‍ വ്യാഴം നിലകൊള്ളും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമായേക്കാം. പലവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനാകും. ദാമ്പത്യജീവിതത്തില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ അവസാനിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയാല്‍ മുടങ്ങിക്കിടന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. നാലാം ഭാവത്തിലെ കേതു ചില കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം, എങ്കിലും എല്ലാ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്ക്കാന് വ്യാഴം നിങ്ങളെ സഹായിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരവും ലഭിച്ചേക്കാം.
കര്‍ക്കി
കര്‍ക്കടക രാശിക്കാര്‍ക്കും 2024 പുതുവര്‍ഷം വളരെ നല്ലതായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, വ്യാഴം പത്താം ഭാവത്തില്‍ നില്ക്കുന്നു, അതിനാല്‍ കുടുംബവും ജോലിയും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാകും. അതേസമയം, മേയില്‍ ഇടവ രാശിയിലേക്ക് വ്യാഴം നീങ്ങുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പ്രീതി ലഭിക്കും. പെട്ടെന്നുള്ള ധനലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം കര്‍ക്കിടകം രാശിക്കാര്‍ക്ക് ആത്മീയതയില്‍ താല്പര്യം വളരും.
രാഹു ഒന്‍പതാം ഭാവത്തില്‍ നില്ക്കുന്നതിനാല് തീര്‍ത്ഥാടനത്തിന് പോകാനും അവസരം ലഭിക്കും. ശനി കാരണം നിങ്ങള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം, പക്ഷേ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. പുതുവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ലതായിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. കുടുംബാംഗങ്ങളുമായുള്ള തര്‍ക്കങ്ങളെല്ലാം മാറും. നിങ്ങളുടെ ബന്ധം ശക്തമാകും. എന്നാല്‍ ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത വേണം.
വൃശ്ചികം
2024 വര്‍ഷത്തില്‍ വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് കരിയറില്‍ മികച്ച വിജയം നല്‍കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചക്കായി ധാരാളം അവസരങ്ങള്‍ കൈവരും. ഈ സമയത്ത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. പല സ്രോതസ്സുകളില്‍ നിന്നും നിങ്ങള്‍ക്ക് പണം സമ്പാദിക്കാനാകും. നിങ്ങളുടെ കൈകളില്‍ ധാരാളം പണം വന്നുചേരും.
കുംഭം
2024ല്‍ ശനിദേവന് കുംഭം രാശിയെ അനുഗ്രഹിക്കും. പുതുവര്‍ഷത്തില്‍ കുംഭ രാശിക്കാര്‍ക്ക് ജോലിയില്‍ വിജയം ലഭിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പണത്തില്‍ ലാഭം ഉണ്ടാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ധനസമ്പാദനത്തിന് അവസരം കൈവരും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാനാകും. കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications