Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി നല്‍കും ശുഭഫലം, മഹാപുരുഷ രാജയോഗം; 6 രാശിക്ക് ഭാഗ്യത്തിന്റെ കൂട്ട്, ആഗ്രഹസാഫല്യം
ജ്യോതിഷപ്രകാരം ശനി ഒരു അപകടകരമായ ഗ്രഹമാണ്. ശനി എന്നാല്‍ എല്ലാവര്ക്കും ഭയമാണ്. കര്‍മ്മത്തിന്റെ ദാതാവായി ശനിയെ കണക്കാക്കപ്പെടുന്നു. അത് ഒരു വ്യക്തിക്ക് അവരുടെ പ്രവൃത്തികള്‍ക്ക് അനുസരിച്ചുള്ള ഫലങ്ങള്‍ നല്കുന്നു. നല്ലത് ചെയ്യുന്നവര്‍ക്ക് നല്ലതും മോശം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ദോഷഫലങ്ങളും ശനി സമ്മാനിക്കുന്നു. സാധാരണയായി ശനിദേവന് പ്രത്യേക സ്ഥാനമുണ്ട്. നമ്മള് ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് ശനി നമുക്ക് ഫലം നല്‍കുന്നതെന്ന് പറയുന്നു.
അതുകൊണ്ട് ശനി തന്റെ രാശിയില്‍ മാറ്റം വരുത്തുന്ന ഓരോ തവണയും അതിന്റെ ഫലങ്ങള്‍ ഗുണത്തേക്കാളേറെ ദോഷകരമാണെന്നും പറയപ്പെടുന്നു. എന്നാല്‍ ശനി ചിലപ്പോള്‍ നിങ്ങള്‍ക്ക് ഗുണവും നല്‍കും. സമീപഭാവിയില്‍ ശനിയുടെ സംക്രമത്തില്‍ നേരിയ മാറ്റമുണ്ടാകും. ശനി മൂലം മഹാപുരുഷ രാജയോഗം ഉണ്ടാകുമെന്നും ഈ രാജയോഗത്തില്‍ നിന്ന് ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുമെന്നും ജ്യോതിഷം പറയുന്നു. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഈ രാജയോഗം മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. പണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങള്‍ ഈ സമയം നീങ്ങാന്‍ സാധ്യതയുണ്ട്. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും സമയം അനുയോജ്യമാണ്. ഈ കാലയളവില്‍ നിങ്ങളുടെ സമ്പത്ത് വളരും.

ഇടവം
മഹാപുരുഷ രാജയോഗം ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ഫലങ്ങള്‍ നല്‍കും. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ഈ സമയം അവസരമുണ്ടാകും. ബിസിനസ്സിലും നല്ല ലാഭം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് ലഭിക്കും. കല, സംഗീതം, മാധ്യമ പ്രവര്‍ത്തനം എന്നിവയില്‍ പ്രത്യേക നേട്ടം ലഭിക്കും.

മിഥുനം
മഹാപുരുഷ രാജയോഗം മിഥുന രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ എല്ലാ ജോലിയിലും ഭാഗ്യം കൊണ്ടുവരും. പെട്ടെന്ന് സാമ്പത്തിക നേട്ടവും ഉണ്ടാകും. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ ഒട്ടുമിക്ക ആഗ്രഹങ്ങളും സഫലമാകും.

ചിങ്ങം
മഹാപുരുഷ രാജയോഗം കാരണം ഈ സമയം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇത് വളരെ അനുകൂലമായ സമയമായിരിക്കും. കൂടാതെ, ഈ സമയം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്കും അവസരമുണ്ടാകും.

തുലാം
കുംഭം രാശിയില്‍ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം തുലാം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലും ഗുണം ചെയ്യും. ഈ രാശിക്കാര്‍ തങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭം നേടാനും യോഗമുണ്ട്.

കുംഭം
ശനിദേവന്റെയോ കൃപ നിങ്ങള്‍ക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ യോഗം നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ വ്യക്തിത്വത്തില്‍ ആത്മവിശ്വാസം കാണപ്പെടും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഓരോ ഘട്ടത്തിലും നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.
ശശ മഹാപുരുഷ രാജയോഗം
ജാതകത്തിലെ ഒരുതരം പഞ്ചമഹാപുരുഷ രാജയോഗമാണ് ശശ മഹാപുരുഷ രാജയോഗം. ഒരു ജാതകത്തില്‍ ശശ രാജയോഗം രൂപപ്പെടുമ്പോള്‍, ആ വ്യക്തി ഉയര്‍ന്ന സ്ഥാനം കൈവരിക്കും. അവര്‍ വളരെ ധീരരും, ആകര്‍ഷകമായ രൂപഭംഗി ഉള്ളവരുമായിരിക്കും. അവര്‍ വിജയകരവും സമൃദ്ധവുമായ ജീവിതം നയിക്കുകയും ചെയ്യും.



Click it and Unblock the Notifications

