Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒറ്റരാത്രി കൊണ്ട് ഭാഗ്യം മാറിമറിയും, 2024ല്‍ ശനിയുടെ സഞ്ചാരം; 3 രാശിക്ക് അത്യപൂര്‍വ്വ നേട്ടങ്ങള്‍
2024 വര്‍ഷം പിറക്കാന്‍ ഇനി അല്പ നാളുകള്‍ മാത്രം ബാക്കി. പല പ്രധാന ഗ്രഹമാറ്റങ്ങള്ക്കും ഈ കാലയളവ് സാക്ഷ്യം വഹിക്കും. ജ്യോതിഷത്തില്‍ വളരെ പ്രാധ്യാമുള്ള ഒരു ഗ്രഹമാണ് ശനി. ശനിയുടെ സഞ്ചാരം എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. 2024 വര്‍ഷത്തില്‍ ശനിക്കും ചില മാറ്റങ്ങള്‍ വരുന്നുണ്ട്. ജ്യോതിഷപ്രകാരം, ശനി 2024 വര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കും. പുതുവര്‍ഷത്തില്‍ ശനി ദേവന് ചില രാശിക്കാരോട് അങ്ങേയറ്റം ദയ കാണിക്കാന്‍ പോകുന്നു. ഈ വര്‍ഷം ശനി അതിന്റെ രാശി മാറ്റില്ല, പക്ഷേ ശനിയുടെ ചലനത്തില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാകും.
2024ല്‍ ശനി അതിന്റെ സ്വരാശിയായ കുംഭത്തില്‍ തുടരും. ഈ സമയത്ത് ശനി അതിന്റെ ചലനങ്ങളില്‍ ചില മാറ്റം വരുത്തും. 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍, അതായത് ഫെബ്രുവരി 11 ന് ശനി അസ്തമിക്കുകയും മാര്‍ച്ച് 18 ന് ഉദിക്കുകയും ചെയ്യും. ശനിയുടെ അസ്തമയം പല രാശിക്കാരെയും ബാധിക്കുകയും അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 2024 ജൂണ്‍ 29 മുതല്‍ ശനി അതിന്റെ ചലനം മാറ്റും. ശനി ഈ സമയം വക്രഗതിയില്‍ നീങ്ങും.
ശനിയുടെ ഈ ചലനം 2024 നവംബര്‍ 15 വരെ നീണ്ടുനില്‍ക്കും. 2025 മാര്‍ച്ച് 29ന് ശനി മീനം രാശിയിലേക്ക് പ്രവേശിക്കും. വരുന്ന വര്‍ഷം ശനി ചില രാശിക്കാര്‍ക്ക് ഒരുപാട് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഈ മാറ്റങ്ങള്‍ വളരെ വലുതായിരിക്കും. ഈ രാശിക്കാര്‍ ഒറ്റരാത്രികൊണ്ട് പ്രശസ്തരാകുന്നു. ശനി ഭഗവാന് കൃപ നല്കിയാല്, ഒരു വ്യക്തിക്ക് വിജയിക്കാന്‍ അധികം സമയമെടുക്കില്ല. ശനിയുടെ ഈ മാറ്റങ്ങള്‍ മൂലം വരുന്ന വര്‍ഷം ഏതൊക്കെ രാശിക്കാര്‍ക്കാണ് സുവര്‍ണകാലം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
പുതുവര്‍ഷത്തില്‍ ശനിയുടെ അനുഗ്രഹം മേടം രാശിക്കാരില്‍ നിലനില്ക്കും. ഈ കാലയളവില്‍ നിങ്ങള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാല്‍ ആ കഠിനാധ്വാനം കൊണ്ട് നിങ്ങളുടെ വരുമാനവും വളരെയധികം വര്‍ദ്ധിക്കും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് കൂടുതല്‍ ലാഭം ലഭിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിക്കാന്‍ അവസരമുണ്ടാകും. കരിയറില്‍ പുരോഗതി കൈവരും. ബിസിനസ്സില്‍ വിദേശത്ത് നിന്ന് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് പുരോഗതി പ്രാപിക്കും. സാമ്പത്തികമായും നിങ്ങള്‍ ശക്തരാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഈ കാലയളവില്‍ സാമ്പത്തികമായി ശക്തരായിരിക്കും. പുരോഗതിയുടെ പല പുതിയ വഴികളും തുറക്കും. ജോലിയോ ബിസിനസോ ആകട്ടെ, വരും വര്‍ഷം നിങ്ങള്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വലിയ വസ്തുവും വാങ്ങാനാകും. ശനിയുടെ ഈ സഞ്ചാരത്തിന്റെ ഫലം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായി അനുഭവപ്പെടും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. കുടുംബത്തില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭിക്കും.
മകരം
കുംഭ രാശിയിലെ ശനിയുടെ സംക്രമണം നിങ്ങള്‍ക്ക് എല്ലാ വിധത്തിലും ഗുണം ചെയ്യും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങള്‍ നേരത്തെ ചെയ്യാന്‍ ഭയപ്പെട്ടിരുന്ന ജോലികളെല്ലാം ഇപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ ഇറങ്ങും. വ്യാപാരികള്‍ക്ക് ഇത് സുവര്‍ണകാലമായിരിക്കും. ഈ സമയത്ത് അവിവാഹിതര്‍ക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഈ കാലയളവില്‍ ദമ്പതികള്‍ക്ക് വിവാഹം ബന്ധം ശക്തിപ്പെടുത്തും. ഈ കാലയളവില്‍ ജോലിക്കാര്‍ പുരോഗതിയുടെ പുതിയ പടികള്‍ കയറും. കരിയറില്‍ പുരോഗതിക്കായി പുതിയ അവസരങ്ങള്‍ കൈവരും.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്.
ശനി ദോഷം ചെയ്യുന്നവരുടെ മേല്‍ ദുര് ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദൂഷ്യവശാല് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും വരാന്‍ തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ലഗ്നഭാവത്തില്‍ ആണെങ്കില്‍ അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
