Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2024ല്‍ ശനിയുടെ സഞ്ചാരം; ലോകത്തും രാജ്യത്തും മാറ്റം, ഒരു വര്‍ഷം ശനിയുടെ സ്വാധീനം
ജ്യോതിഷത്തില്‍ ശനിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശനി നീതിയുടെ ദൈവമായും ഫലദാതാവായും കണക്കാക്കപ്പെടുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ശനി ഏതെങ്കിലും ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം നില്ക്കുന്നതിനാല് 12 രാശികളിലൂടെയും ശനിക്ക് ഭ്രമണം ചെയ്യാന്‍ 30 വര്‍ഷമെടുക്കും. ശനിയുടെ രാശിയിലെ മാറ്റം തീര്‍ച്ചയായും 12 രാശികളേയും ലോകത്തെയും ബാധിക്കുന്നു. നിലവില്‍ ശനി സ്വന്തം രാശിയായ കുംഭത്തില്‍ സ്ഥിതിചെയ്യുന്നു, 2024ലും അതേ രാശിയിലായിരിക്കും ശനിയുടെ സാന്നിധ്യം. 2024-ല്‍ ശനി രാശിചിഹ്നം മാറില്ല. പക്ഷേ അതിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും.
ശനിയുടെ സ്ഥാനം കാരണം വരും വര്‍ഷം നിരവധി സംഭവങ്ങള്‍ രാജ്യത്തും ലോകത്തും സംഭവിക്കും. ലോകമെമ്പാടുമുള്ള പലയിടത്തും യുദ്ധസമാനമായ സാഹചര്യം സാധാരണക്കാരെ ബാധിക്കും. ശനിയുടെ സ്വാധീനത്താല്‍ 2024ല്‍ രാജ്യത്തും ലോകത്തും നടക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

2024-ല്‍ രോഗങ്ങള്‍ മൂലം നാശം
2024-ല്‍ ഗ്രഹസംക്രമത്തിന്റെ ഒരു ദോഷ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ലോകത്ത് സങ്കീര്‍ണമായ ചില രോഗങ്ങള്‍ അടുത്ത വര്‍ഷം ഉയര്‍ന്നുവന്നേക്കാം. ഇതുമൂലം ആളുകള്‍ക്ക് ദുരിതവും ദുഖങ്ങളും നേരിടേണ്ടി വന്നേക്കാം. ഇതുകൂടാതെ, 2024-ല്‍ ലോകത്തിന്റെ വിവിധ രാഷ്ട്രത്തലവന്മാര് തമ്മിലുള്ള പരസ്പര ശത്രുത കാരണം, തുടര്‍ച്ചയായ യുദ്ധസമാന സാഹചര്യങ്ങളും ഉടലെടുത്തേക്കാം.
ഇതുകൂടാതെ ചൊവ്വ, ശനി എന്നീ രണ്ട് ശത്രു ഗ്രഹങ്ങളും അടുത്തിരിക്കുന്നതിനാല്‍ ലോകത്തിലെ പല വികസിത രാജ്യങ്ങളിലും സംഘര്‍ഷത്തിന്റെയും യുദ്ധത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ അധികാരത്തിനായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. സമൂഹത്തില്‍ അഴിമതിയും മോഷണവും വഞ്ചനയും കവര്‍ച്ചയും അക്രമ സംഭവങ്ങളും വര്‍ദ്ധിച്ചേക്കാം.
വര്‍ഗീയ കലാപം
ശനിയുടെ ഗ്രഹചലനം കാരണം 2024ല്‍ രാജ്യത്ത് കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങളും വര്‍ഗീയ കലാപങ്ങളും നശീകരണ സംഭവങ്ങളും ഉണ്ടാകും. രാഷ്ട്രീയ രംഗത്ത് ഇന്ത്യയ്ക്ക് ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, വിവിധ രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തേക്കാം. കൂടാതെ, ഈ കാലയളവില്‍ നിരവധി പുതിയ രാഷ്ട്രീയ സഖ്യങ്ങളും കാണപ്പെടും.
2024 ജനുവരി 26 മുതല്‍ ഏപ്രില്‍ 23 വരെ ഫാല്ഗുണ മാസത്തില്‍ ഖപര് യോഗം രൂപപ്പെടുന്നതിനാല്‍, അധികാരമാറ്റത്തിന് സാധ്യതയുണ്ട്. ഒരു വലിയ നേതാവിന് ഈ സമയം അല്പം ബുദ്ധിമുട്ടായിരിക്കും. ഇതിന് പുറമെ പെട്രോള്‍, ഡീസല്‍ വിലയിലും ഈ സമയം വര്‍ധനയുണ്ടായേക്കും.
ജ്യേഷ്ഠ മാസത്തില്‍ വ്യാഴം, ശുക്രന് തുടങ്ങിയ ഗ്രഹങ്ങളുടെ അസ്തിത്വം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ അസ്ഥിരത, അനിശ്ചിതത്വം, പ്രക്ഷുബ്ധത എന്നിവയെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടായേക്കാം.
ഈ രാശിക്കാര്‍ക്ക് ശുഭകരം
മേടം
2024-ല്‍ മേടം രാശിക്കാരോട് ശനിദേവന് പ്രത്യേകം ദയ കാണിക്കും. വര്‍ഷം മുഴുവനും ശനിദേവന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. അതുവഴി നിങ്ങളുടെ കരിയറില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജോലിയില്‍ നല്ല വിജയം, ശമ്പള വര്‍ദ്ധനവ്, പ്രമോഷന് എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. 2024-ല്‍ പെട്ടെന്ന് സാമ്പത്തിക നേട്ടവും ഉണ്ടായേക്കാം. വരും വര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് 2024 വളരെ അനുകൂലമായ വര്‍ഷമായിരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചേക്കാം. ചിലര്‍ക്ക് 2024-ല്‍ വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരമുണ്ടാകാം. റിയല്‍ എസ്റ്റേറ്റ് ക്രയവിക്രയത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം വളരെ ലാഭകരമാണെന്ന് തെളിയും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം.
തുലാം
തുലാം രാശിക്കാരോട് ശനിദേവന് എപ്പോഴും ദയ കാണിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വരുന്ന വര്‍ഷം നിങ്ങള്‍ക്ക് ധാരാളം സന്തോഷം ലഭിക്കും. വര്‍ഷം മുഴുവനും ജീവിതത്തില്‍ നല്ല സ്വാധീനം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. വരുന്ന വര്‍ഷം തൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ നല്ലതായിരിക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പണം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
